ന്യൂഡല്‍ഹി: ഗൂഗിള്‍, വാട്സ്ആപ്പ് എന്നീ കമ്പനികള്‍ സംയുക്തമായി ഡ്രൈവ് ക്ലൗഡ് സ്റ്റോറേജില്‍ പരിധിയില്ലാത്ത ചാറ്റ് ഡാറ്റ (ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെ) ബാക്കപ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷത്തോടെ ഈ സേവനം അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷത്തോടെ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ. ഇത് ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ്.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകളുടെ ഗൂഗിള്‍ അക്കൗണ്ട് ക്ലൗഡ് സ്റ്റോറേജ് പരിധിയായ 15 ജിബി (സൗജന്യമായി) വാട്ട്സ്ആപ്പ് ഡാറ്റ ബാക്കപ്പ് ഉടന്‍ കണക്കാക്കാന്‍ തുടങ്ങുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.