ന്യൂഡല്‍ഹി: ഉപയോക്താക്കളെ യൂസര്‍നെയിം അടിസ്ഥാനമാക്കി സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കായാണ് പരീക്ഷിക്കുന്നത്. ഭാവിയില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫീച്ചര്‍ വരുന്നതോടെ യൂസര്‍ നെയിം, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ പേര് എന്നിവ ഉപയോഗിച്ച് മറ്റ് ഉപയോക്താക്കളെ 'സെര്‍ച്ച്' ചെയ്യാന്‍ കഴിയും. വാട്‌സ്ആപ്പ് വെബ് സെര്‍ച്ച് ബാറില്‍ യൂസര്‍ നെയിം നല്‍കി ഫ്രണ്ട്‌സിനെ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
'യുസര്‍നെയിം അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് ഫീച്ചര്‍ ഫോണ്‍ നമ്പറുകളുടെ ആവശ്യം ഇല്ലാതെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് പ്ലാറ്റ് ഫോമില്‍ സ്വകാര്യത കൂട്ടുന്നു.