രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക കേന്ദ്ര TECH. Open Malayalam വാർത്താ വിതരണ മന്ത്രാലയം കൈമാറി.

 


ന്യൂഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾ റദ്ദാക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. പരിശോധനയിൽ 21 ലക്ഷം സിം കാർഡുകൾ വ്യാജ രേഖകൾ വെച്ചാണ് എടുത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദ്ദേശം നൽകി.

ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകൾ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകൾ റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കൃത്രിമമായ തിരിച്ചറിയൽ രേഖകളോ, വ്യാജ വിലാസമോ നൽകിയാണ് 21 ലക്ഷം സിം കണക്ഷനുകൾ എടുത്തതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ പലതും സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമാണ് ഉപയോഗിക്കുന്നത്. ഒരാൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്ന 9 സിം കാർഡുകൾ എന്ന പരിധി മറികടന്നും പല കമ്പനികൾ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

രാജ്യത്തെ 114 കോടി മൊബൈൽ ഫോൺ കണക്ഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്.

Previous Post Next Post