വോയ്സ് മെസേജ് പ്ലേ ചെയ്യാൻ സാധ്യമല്ലാത്ത സാഹചര്യമാണോ? വഴിയുണ്ട്. വോയിസ് ട്രാസ്ക്രിപ്ഷൻ ഫീച്ചറുമായി വാട്സാപ്പ്

 


പ്രമുഖ ഇൻസ്റ്റന്റ്റ് മേസേജിങ് ആപ്പായ വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ വരുന്നു. അടുത്തിടെയായി വാട്‌സ്ആപ്പിൽ ഉപയോക്താക്കൾക്കായി വോയിസ് ട്രാസ്ക്രിപ്ഷൻ ഫീച്ചർ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ശബ്ദദരീതിയിൽ നൽകുന്ന സന്ദേശങ്ങൾ(വോയ്‌സ് മെസേജുകൾ) ടെക്സ് ഫോർമാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചർ.

ഫീച്ചർ ലഭ്യമാകണമെങ്കിൽ എൻ ടു എൻഡ് ട്രാൻസ്ക്രിപ്ഷനിൽ 150എംബി അധിക ഡേറ്റ ഡൗൺലോഡ് ചെയ്യേണ്ടി വരും. വോയ്‌സ്‌ നോട്ടുകൾ ടെക്സ് ഫോർമാറ്റിലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറിനായി പരീക്ഷണത്തിലാണ് വാസ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് എൻടുഎൻഡ് എൻക്രിപ്ഷനും നടപ്പാക്കും.

ഉപയോക്താക്കർ അധിക പാക്കേജ് ഡൗൺലോഡ് ചെയ്‌തതിന് ശേഷം, വാട്ട്സ്ആപ്പ് ട്രാൻസ്ക്രിപ്ഷനുകളെ മെസേജ് ബബിളിലേക്ക് ഇത് സംയോജിപ്പിക്കും, ഓഡിയോ പ്ലേ ചെയ്യാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ പോലും വോയ്സ് സന്ദേശങ്ങൾ എളുപ്പത്തിൽ വായിക്കാൻ ഇത് സഹായിക്കുന്നു.

ഫീച്ചർ ശ്രവണ വൈകല്യമുള്ള ഉപയോക്താക്കൾക്ക് എളുപ്പമാക്കുകയും. ഓഡിയോ കേൾക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിലുള്ള ഉപയോക്താക്കൾക്ക് സഹായകമാകുകയും ചെയ്യും. ദൈർഘ്യമേറിയ വോയ്‌സ് നോട്ടുകൾ ലഭിക്കുമ്പോൾ വോയ്‌സ്‌ സന്ദേശങ്ങൾ ട്രാൻസ്ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഫീച്ചറിന് ഉണ്ടായിരിക്കും

Previous Post Next Post