TECH Malayalam | Latest News Updates From Technology In Malayalam

നല്ല റിവ്യൂ മാത്രം നോക്കി ഓൺലൈനിൽ ഓർഡർ ചെയ്യുന്നവർ ശ്രദ്ധിക്കുക!!





ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്ന മിക്കവരും പ്രോഡക്റ്റ് റിവ്യൂ നോക്കിയാണ് വാങ്ങാറുള്ളത്. മോശം റിവ്യൂ കണ്ടാൽ അത് ഒഴിവാക്കാറുമുണ്ട്.


ഞെട്ടിക്കുന്ന സത്യകഥ!!

ചില ഇ-കോമേഴ്‌സ് കമ്പനികൾ പണം കൊടുത്തു കൊണ്ട് ആളുകളെ വെച്ച് നല്ല നല്ല റിവ്യൂ എഴുതിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.  അതേ പോലെ എതിരാളികളെ തകർക്കാൻ പണം കൊടുത്ത് മോശം റിവ്യൂ എഴുതിക്കുന്നവരും ഉണ്ടത്രെ!!


ഇത് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവരെ നല്ല ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിൽ വളരെയധികം ആശങ്കകളുണ്ടാക്കുന്നു.


ഈ അവസരത്തിൽ ഓൺലൈനിലെ വ്യാജ റിവ്യൂവിനെതിരെ കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു.


ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ സൺസ്, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ പ്രതിനിധികളുമായി ഉപഭോക്തൃകാര്യ മന്ത്രാലയം  ചർച്ച നടത്തി.


അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസിഐ-Advertising Standards Council of India- ASCI) യുമായി സഹകരിച്ച് ഉപഭോക്തൃകാര്യ വകുപ്പ് (DCA-Department of Consumer Affairs) തയ്യാറാക്കിയ കണക്കുകളും വ്യാജ റിവ്യൂകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണെന്ന് വിലയിരുത്തി. ഇതു തടയാൻ ചട്ടങ്ങൾ തയാറാക്കും. ചർച്ചയിൽ ഉപഭോക്ത ഫോറങ്ങൾ, നിയമ സർവകലാശാലകൾ, വ്യവസായിക സംഘടനകൾ എന്നിവയെയും ക്ഷണിച്ചിട്ടുണ്ട്.


വിൽപന വർധിപ്പിക്കാനായി, ഡിജിറ്റൽ പ്രമോഷൻ ഏജൻസികളുടെ സഹായത്തോടെ വ്യാജറിവ്യൂ, ഉയർന്ന റേറ്റിങ് എന്നിവ നൽകുന്ന രീതി നിലവിലുണ്ട്. സൈറ്റുകളിൽ ഉൽപന്നങ്ങൾ വിൽക്കുന്ന സെല്ലർ കമ്പനികളാണ് ഇങ്ങനെ പണം നൽകി വ്യാജമായ അഭിപ്രായരൂ പീകരണം നടത്തുന്നത്.


ഉപയോക്താക്കൾ റിവ്യൂ യഥാർഥമെന്നു കരുതി ഉൽപന്നം വാങ്ങുകയും വഞ്ചിതരാകുകയും ചെയ്യാറുണ്ട്.


Post a Comment

Previous Post Next Post