TECH Malayalam | Latest News Updates From Technology In Malayalam

മുൻകൂട്ടി ഇങ്ങനെ ചെയ്താൽ മാത്രമെ ഫോൺ കളഞ്ഞു പോയാൽ തിരിച്ചു കിട്ടാൻ സാധ്യതയുള്ളു!! കൂടെ രണ്ടു 'രഹസ്യങ്ങളും' അറിയാം!!



സൈബര്‍ സെല്ലില്‍ പരാതി കൊടുത്താൽ ഫോൺ തിരികെ കിട്ടുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് എന്തെങ്കിലും വകയുണ്ടാകണമെങ്കില്‍ ചില കാര്യങ്ങള്‍ മുൻപേ ചെയ്തു വയ്ക്കണം. ഫോണ്‍ വാങ്ങിയാലുടൻ ഐഎംഇഐ നമ്പര്‍ എവിടെയെങ്കിലും കുറിച്ചു വയ്ക്കണം. ഫോണ്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കാന്‍ ഇത് ആവശ്യമാണ്. 

*#06# എന്നു ഡയല്‍ ചെയ്താല്‍ ഐഎംഇഐ നമ്പര്‍ അറിയാനാകും.

 

 

എന്താണ്  IMEI?

IMEI (International Mobile Equipment Identity) എന്നാൽ GSM, WCDMA, iDEN മൊബൈൽ ഫോണുകളും ചില സാറ്റലൈറ്റ് ഫോണുകളും തിരിച്ചറിയുന്നതിനുള്ള ഒരു തനത് നമ്പറാണ്. മിക്ക ഫോണുകളിലും ഒരു ഐഎംഇഐ നമ്പറാണുള്ളത്, എന്നാൽ ഡ്യുവൽ സിം ഫോണുകളിൽ രണ്ടാണ്


CEIR സേവനം:

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടാല്‍ അത് ഓണ്‍ലൈനിലൂടെ തന്നെ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള Central Equipment Identity റജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെങ്കിലും ഐഎംഇഐ നമ്പര്‍ ആവശ്യമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, നോര്‍ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ https://www.ceir.gov.in എന്ന വെബ്‌സൈറ്റിലൂടെ ഈ സേവനം നിലവില്‍ ലഭ്യമാണ്.


നിങ്ങളുടെ ഫോൺ എവിടെയെന്നു കണ്ടുപിടിക്കാം

ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതില്‍ അവസാനമായി ഇന്റര്‍നെറ്റ് ഉണ്ടായിരുന്ന സമയം ഏതാണോ, അതുവരെയുള്ള ലൊക്കേഷന്‍ കൃത്യമായി അറിയാം. ഗൂഗിള്‍ നല്‍കുന്ന ഈ സൗജന്യ സാങ്കേതിക വിദ്യയാണു ഫൈൻഡ് മൈ ഡിവൈസ് (Find my device). ഇതു പ്രീആക്റ്റിവേറ്റഡ് ആണെങ്കിലും ഫോണില്‍ ഫൈൻഡ് മൈ ഡിവൈസ് ഉണ്ടെന്നു സെറ്റിങ്സില്‍ സെര്‍ച്ച് ചെയ്ത് ഉറപ്പു വരുത്തുകയും, അത് ആക്റ്റിവേറ്റ് ചെയ്യുകയും വേണം. എന്നാല്‍ മാത്രമേ മറ്റൊരു ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്ന അതേ മെയില്‍ ഐഡി ഉപയോഗിച്ച് https://myaccount.google.com/find-your-phone എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യാനാകൂ.


അങ്ങനെ ലോഗ് ഇൻ ചെയ്താൽ നഷ്ടപ്പെട്ട ഫോണിന്റെ ലാസ്റ്റ് ലൊക്കേഷന്‍ കണ്ടെത്താനും ഇന്റർനെറ്റ് എനെബിള്‍ഡ് ആണെങ്കില്‍ നമ്മുടെ ഡാറ്റ മോഷ്ടാക്കൾക്കു കിട്ടാത്ത തരത്തിൽ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാനും വരെ സാധിക്കും. ഇതിനു ചില കാര്യങ്ങൾ ഉറപ്പാക്കണം– ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരിക്കണം, മൊബൈൽ ഡേറ്റ അല്ലെങ്കിൽ വൈഫൈ കണക്ടഡ് ആകണം, ഫൈൻഡ് മൈ ഡിവൈസ് എനേബിൾ ആയിരിക്കണം. മോഷ്ടിച്ചയുടൻ ഫോൺ ഓഫ് ചെയ്താലും ഓൺ ചെയ്യുന്ന സമയത്തു തന്നെ അതു ആക്സസ് ചെയ്യാനാകും.


ഫൈൻഡ് മൈ ഡിവൈസിലൂടെ നഷ്ടപ്പെട്ട ഫോണിന്റെ ഏകദേശ ലൊക്കേഷനാണ് അറിയാനാകുക. 


സൈലന്റ് മോഡിലാണു ഫോണെങ്കിലും തുടർച്ചയായി അഞ്ചു മിനിറ്റ് റിങ് ചെയ്യിക്കാനുമാകും.


അൺലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ലോക്ക് ആക്കാനും പുതിയ പാസ്‌വേഡോ പിന്‍ നമ്പരോ സെറ്റ് ചെയ്യാനുമാകും. 


മോഷ്ടാക്കളുടെ കയ്യിലല്ല കിട്ടിയതെങ്കിൽ അതു തിരികെ നൽകാനായി വിളിക്കേണ്ട ഫോൺ നമ്പർ സഹിതം ലോക് സ്ക്രീനിൽ ഡിസ്പ്ലേ ചെയ്യാനുമാകും.


എങ്ങനെ ചെയ്യാം ഈ കാര്യങ്ങൾ ?

പഴയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉള്ളവര്‍ക്ക് https://play.google.com/store/apps/details?id=com.google.android.apps.adm എന്ന ലിങ്കില്‍ നിന്ന് ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആക്റ്റീവാക്കാം. സാംസങ് ഫോണുകളില്‍ സാംസങ് 

അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്തിടുന്നത് ഇതേ കാര്യങ്ങള്‍ക്ക് ഉപകാരപ്പെടും.


ചെയ്യേണ്ട മറ്റൊരു കാര്യം :

WTMP–Who touched my phone? (https://play.google.com/store/apps/details?id=com.wtmp.svdsoftware) പോലെയുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. 


ഇവ ഫോണിലുണ്ടെങ്കില്‍ ഫോണ്‍ ഓരോ തവണ ലോക്ക് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോഴും അതിനു ശ്രമിക്കുന്ന ആളുടെ ഫോട്ടോ എടുക്കുകയും സേവ് ചെയ്യും. 


അഥവാ ഫോണ്‍ അൺലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഏതെല്ലാം ആപ്ലിക്കേഷനുകള്‍ ഓപ്പണാക്കിയെന്ന വിവരവും ശേഖരിച്ചുവയ്ക്കും. പിന്നീട് ഫോണില്‍ ഇന്റര്‍നെറ്റ് കണക്റ്റഡ് ആകുമ്പോൾ തന്നെ ആ ഫോട്ടോയും ഇത്തരം വിവരങ്ങളും നമ്മുടെ ഇ–മെയിലിലേക്ക് അയച്ചു കിട്ടും.



ഇനി ഇത്തിരി രഹസ്യം!!

കളഞ്ഞു പോയത് വിലകുറഞ്ഞ ഫോണാണെങ്കിലും, പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുക, FIR കോപ്പി വാങ്ങി വെയ്ക്കുക. കാരണം കളഞ്ഞു പോയ ഫോൺ ആർക്കെങ്കിലും കിട്ടി, അത് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചാൽ, ഫോൺ ഉടമയ്ക്ക് 'പണി'യാകും.


നിങ്ങളുടെ ഫോൺ മോഷണവും കൊലപാതകവും കുലതൊഴിലാക്കിയ തിരുട്ട് ഗ്രാമവാസികളെ പോലുള്ള

ചില വിഭാഗങ്ങളുടെ കൈയിൽ , അല്ലെങ്കിൽ അതേ പോലുള്ള ഉത്തരേന്ത്യൻ സംഘങ്ങളുടെ കൈയിൽ കിട്ടിയാൽ, തിരിച്ചു കിട്ടുക, അസാധ്യമായിരിക്കും. ഏതാണ്ട് പത്തായിരം വിലയുള്ള ഫോൺ തിരിച്ചെടുക്കാൻ, ലക്ഷങ്ങളുടെ ചിലവും, ജീവനു ഭീഷണിയും വരുന്നതു കൊണ്ട്, ഉത്തരേന്ത്യൻ സായുധരായ ആക്രമികളുടെ ഗ്രാമങ്ങളിൽ പൊലീസ് പോകുന്നതിനു പരിമിതിയുണ്ട്.

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് കരുതുന്നു. ഈ ഫീച്ചർ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ താഴെ കമന്റ് ചെയ്യുക. ഒപ്പം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ?

ഏറ്റവും പുതിയ ടെക്നോളജി വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Group Link: https://chat.whatsapp.com/GgG0aygFbEt6NZzCWpqzJT


Post a Comment

Previous Post Next Post