വീണ്ടും പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും.

Facebook down: 

വീണ്ടും പണിമുടക്കി സാമൂ​ഹ്യമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും (Facebook) ഇൻസ്റ്റ​ഗ്രാമും (Instagram). രാത്രി 8.45 ഒടെയാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം നിലച്ചത്. ഫോണുകളിൽ അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ട് ആയി. പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.


Update:

ഫേസ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനം പുനഃസ്ഥാപിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് പ്രശ്നം പരിഹരിച്ചത്. ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനം നിലച്ചത്‌. ത്രഡ്‌സും മെസഞ്ചറും പ്രവർത്തനരഹിതമായി. എന്നാൽ വാട്‌സാപ്പിൽ തകരാറുണ്ടായിരുന്നില്ല. രാത്രി പത്തോടെ പ്രവർത്തനം പുനസ്ഥാപിച്ചു. പ്രശ്നത്തിനു കാരണമെന്താണെന്ന് മെറ്റ ഔദ്യോദികമായി വ്യക്തമാക്കിയിട്ടില്ല. ചെങ്കടലിൽ ഇന്റർനെറ്റ്‌–-ടെലികമ്യൂണിക്കേഷൻ കേബിളുകൾ വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതാണോ പ്രവർത്തനം നിലച്ചതിന്‌ കാരണമെന്ന്‌ സംശയമുള്ളതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാത്രി ഒമ്പതോടെയാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം നിലച്ചത്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ട് ആവുകയായിരുന്നു. ഉപയോ​ഗിച്ചുകൊണ്ടിരുന്ന അക്കൗണ്ടുകൾ പെട്ടെന്ന് നിശ്ചലമായതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ആശങ്കയിലായത്.

ഫേസ്‌ബുബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇൻ ചെയ്യാൻ കഴിയാതാവുകയുമായിരുന്നു. ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡ് തെറ്റാണെന്നാണ് ഫേസ്‌ബുക്കിൽ നോട്ടിഫിക്കേഷൻ ലഭിച്ചിരുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങൾ കാണാനാകുന്നുണ്ടായിരുന്നില്ല. തുടർന്ന് ഇൻസ്റ്റഗ്രാം ഡൗൺ, ഫേസ്‌ബുക്ക് ഡൗൺ എന്നീ ഹാഷ് ടാഗുകൾ എക്‌സിൽ (ട്വിറ്റർ) ട്രെൻഡിങ് ആയി. ഒപ്പം ട്രോളുകളും നിറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് കാട്ടി അൽപ്പസമയത്തിനുള്ളിൽ തന്നെ മാർക്ക് സുക്കർബർ​ഗും ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു.


Previous Post Next Post