TECH Malayalam | Latest News Updates From Technology In Malayalam

2025 മാർച്ച് 5-ന് ഈ ഫീച്ചറിൽ പ്രവർത്തിക്കുന്ന ആപ്പുകളും ഗെയിമുകളും പ്രവർത്തനരഹിതമാകും’; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്.


വിന്‍ഡോസ് സബ് സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്’ സപ്പോര്‍ട്ട് നിര്‍ത്തലാക്കുകയാണെന്ന് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. വിന്‍ഡോസ് 11 കമ്പ്യൂട്ടറുകളില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സപ്പോര്‍ട്ട് സിസ്റ്റമാണ് ‘വിന്‍ഡോസ് സബ് സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്’. മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം 2025 മാർച്ച് അഞ്ചോടെ ഈ ഫീച്ചറുപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഗെയിമുകളും ആപ്ലിക്കേഷനുകളും പ്രവർത്തന രഹിതമാവുകയും ചെയ്യും.

2022 ലാണ് ആന്‍ഡ്രോയിഡ് 11 അപ്ഗ്രേഡിനൊപ്പം തന്നെ പുതിയ ഫീച്ചറും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഫോണിന്റെ സഹായമില്ലാതെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ പ്രവർത്തിക്കാൻ കഴിയുമെന്നതായിരുന്നു ഈ ഫീച്ചർ. ആമസോണ്‍ ആപ്പ് സ്റ്റോറില്‍ നിന്നായിരുന്നു ഇതിലേക്ക് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതെന്നതായിരുന്നു ഒരു പ്രത്യേകത. 2022 മുതൽ വിന്‍ഡോസ് സബ്സിസ്റ്റം അപ്ഡേറ്റുകള്‍ കൃതൃമായി കമ്പനി പുറത്തിറക്കി തുടങ്ങി.


ഇതിനുശേഷം 2023 ഡിസംബറിൽ ആന്‍ഡ്രോയിഡ് 13 അപ്ഡേറ്റും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. 2025 വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പണിമുടക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അതേസമയം വിന്‍ഡോസ് 11 ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ആപ്പ് സ്റ്റോറിലും, മൈക്രോസോഫ്റ്റ് സ്റ്റോറിലും ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇനി സേർച്ച് ചെയ്യാൻ കഴിയില്ല. ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെങ്കിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള അത്രയും ആപ്ലിക്കേഷനുകൾ ആമസോണ്‍ ആപ്പ് സ്റ്റോറിൽ ലഭിക്കാറില്ല

വളരെ പരിമിതമായ ആപ്പുകൾ മാത്രമാണ് ആമസോൺ ആപ്പ് സ്റ്റോറിൽ ഉള്ളത്. അടുത്ത വർഷം വിന്‍ഡോസ് സബ്സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ് നിര്‍ത്തലാക്കുന്നതോടെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസില്‍ ഉപയോഗിക്കാനുള്ള ഔദ്യോഗിക മാര്‍ഗം കൂടി ഇല്ലാതാകും. വരും കാലങ്ങളിൽ ഇതിനു പകരമായി ബ്ലൂസ്റ്റാക്സ് പോലുള്ള തേഡ്പാര്‍ട്ടി ആന്‍ഡ്രോയിഡ് എമുലേറ്ററുകള്‍ ഉപയോഗിക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Post a Comment

Previous Post Next Post