പുതിയ ഐപാഡ്‌ പ്രോ, എയർ, പെൻസിൽ; ‌ "ലെറ്റ്‌ ലൂസ്‌' മെയ്‌ ഏഴിന്.

 


"ലെറ്റ്‌ ലൂസ്‌' എന്നപേരിൽ ആപ്പിളിന്റെ പുതിയ അവതരണ പരിപാടി മെയ്‌ ഏഴിന്‌ കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടക്കും. പുതിയ ഐപാഡ്‌ പ്രോ, ഐപാഡ്‌ എയർ, പെൻസിൽ എന്നിവ പരിപാടിയിൽ പരിചയപ്പെടുത്തും.

റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ കളർ ഓപ്‌ഷനുകളോടെയാകും ഐപാഡ്‌ എയർ പുറത്തിറങ്ങുക. "പെൻസിൽ അസ്‌ ഇൻ ഫോർ മെയ്‌ 7" എന്നാണ്‌ ആപ്പിൾ സിഇഒ ടിം കുക്ക്‌ എക്‌സ്‌ പോസ്‌റ്റിൽ കുറിച്ചത്‌. ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട് അനുസരിച്ച്, പുതിയ ഐപാഡ് പ്രോ ലൈനപ്പിൽ ഒന്നിൽ ഒഎൽഇഡി (OLED) പാനൽ ഫീച്ചർ ചെയ്യുന്ന 12.9 ഇഞ്ച് മോഡൽ ഉൾപ്പെടും. ഐപാഡിൽ ആദ്യമായാണ്‌ ഒഎൽഇഡി പാനൽ വരുന്നത്‌.

പുതിയ ഐപാഡ് പ്രോ സീരീസ് M3 പ്രോസസറിൽ ആകുമെന്നാണ്‌ വിവരം. അതേസമയം ഐപാഡ് എയറില്‍ മുമ്പ് അവതരിപ്പിച്ച എം2 പ്രൊസസര്‍ തന്നെ ആയിരിക്കും. 12.9 ഇഞ്ച്, 11 ഇഞ്ച് എല്‍ഇഡി സ്‌ക്രീനുകളായിരിക്കും ഐപാഡ് എയര്‍ മോഡലുകള്‍ക്ക്. 

പുതിയ ആപ്പിൾ പെൻസിൽ ഐപാഡ്‌ എയറിലും, ഐപാഡ്‌ പ്രോയിലും ഉപയോഗിക്കാനാകും. പെൻസിൽ 2 വിനേക്കാൾ ഉയർന്ന കൃത്യതയും, കൂടുതൽ പ്രഷർ സെൻസിറ്റിവിറ്റിയും ഉള്ളതായിരിക്കും പുതിയ പെൻസിൽ.

മെയ്‌ ഏഴിന്‌ ഇന്ത്യൻ സമയം രാത്രി ഏഴ്‌ മുതൽ ആപ്പിൾ ഔദ്യോഗിക യൂട്യൂബ്‌ ചാനലിലും വെബ്‌സൈറ്റിലും ഇവന്റ്‌ കാണാനാകും.

Previous Post Next Post