TECH Malayalam | Latest News Updates From Technology In Malayalam

സ്ക്രീനിലെ പച്ചവര വന്നു പണികിട്ടിയോ? ഇനി ഫ്രീയായി മാറ്റികിട്ടും.

 


സ്ക്രീനിലെ പച്ചവരവന്നാൽ ഇനി ഫ്രീയായി മാറ്റികിട്ടും. സാംസങ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ. ഗ്രീൻ ലൈൻ പ്രശ്‌നമുള്ള ഗാലക്സി എസ് സീരീസിലെ ഇന്ത്യയിലെ ചില ഫോണുകൾക്ക് സാംസങ് സൗജന്യമായി സ്ക്രീൻ മാറ്റി നൽകുന്നതായാണ് വിവരം.

ഗാലക്സി എസ്‌20 സീരീസ്, ഗാലക്സി എസ്21 സീരീസ്, എസ്‌22 അൾട്ര സ്മ‌ാർട്ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയ ഈ ഫോണുകൾക്ക് വാറന്റി ഇല്ലെങ്കിലും സ്ക്രീൻ മാറ്റിനൽകും.

സാംസങ് ഫോണുകളുടെ സ്ക്രീനിൽ പച്ചവര കാണുന്നുവെന്ന പരാതി വർധിച്ചുവരികയാണ്. ഗാലക്‌സി എസ് സീരീസിൽ വരുന്ന ഫ്ലാഗ് ഷിപ്പ് മോഡലുകളിലും ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനി പദ്ധതിയുമായി മുന്നോട്ടുവന്നത്. ഏപ്രിൽ 30 വരെ ഗ്രീൻ ലൈൻ പ്രശ്‌നമുള്ള മുകളിൽ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കൾക്ക് സാംസങ് സർവീസ് സെന്ററിൽ എത്തി ഓഫർ സ്വീകരിക്കാനാവും. അതേസമയം മറ്റ് രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമോ എന്ന് വ്യക്തമല്ല.

Post a Comment

Previous Post Next Post