നിങ്ങളുടെ ശ്രദ്ധയില്‍ അധികം എത്താത്ത ഒരു റീചാർജ് പ്ലാൻ പരിചയപ്പെട്ടാലോ? BSNL പ്ലാനുകള്‍ മിക്കവയും ബജറ്റ്-ഫ്രെണ്ട്ലി പാക്കേജുകളാണ്. സർക്കാർ ടെലികോം കമ്ബനിയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആവശ്യത്തിന് മാത്രം BSNL ഉപയോഗിക്കുന്നവർക്ക് ഇത് ആകർഷകമായ ഓഫറായിരിക്കും.
ഡാറ്റാ ആക്സസിനായി മറ്റൊരു സിം ഉപയോഗിക്കുന്നവർക്ക് കോൾ ആവശ്യത്തിന് മാത്രമായിരിക്കും BSNL. കൂടാതെ സിം ആക്ടീവാക്കി നിലനിർത്താനും ഈ BSNL പ്ലാൻ അനുയോജ്യമായിരിക്കും. 439 രൂപയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് വില വരുന്നത്.
90 ദിവസത്തെ തടസ്സമില്ലാത്ത ടെലികോം സേവനം BSNL തരുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകള്‍ ആസ്വദിക്കാം. 3 മാസം വാലിഡിറ്റി വരുന്ന പ്ലാനിന് 300 സൗജന്യ എസ്എംഎസ് ലഭിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒരു മാസത്തില്‍ പ്ലാനിന് ചെലവാകുന്നത് വെറും 146 രൂപയാണ്. അതിനാൽ ഇത്രയും തുച്ഛ വിലയ്ക്ക് ഒരു പ്രീ-പെയ്ഡ് പ്ലാൻ ശരിക്കും അപൂർവ്വമാണ്.
പ്രതിദിനം ഏകദേശം 5 രൂപ നിരക്കില്‍ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് ഡാറ്റ ഓഫറൊന്നും ലഭ്യമല്ല. പക്ഷേ കോളുകള്‍ക്കും എസ്എംഎസുകളിനും ലിമിറ്റില്ലെന്ന് തന്നെ പറയാം.
439 രൂപ പ്ലാൻ ഒരു ദീർഘകാല റീചാർജ് പ്ലാനാണ്. ഡാറ്റ സേവനങ്ങള്‍ക്കായി മറ്റൊരു സിം കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിലെ വൈ-ഫൈ പ്രയോജനപ്പെടുത്തുന്നവർക്കും, ഡാറ്റ ആവശ്യമില്ലെങ്കില്‍ ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
BSNL 4G
3G സ്പീഡിലാണ് ഇപ്പോഴും BSNL ഇഴയുന്നത്. മൂന്ന് മാസത്തിനുള്ളില്‍ 4G എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം BSNL 4ജി കണക്റ്റിവിറ്റി വിന്യസിച്ചേക്കും. 2025-ല്‍ ടെലികോം കമ്പനി 5G-യുടെ സർവീസും ആരംഭിക്കുന്നതാണ്. പൂർണമായും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 4G ആരംഭിക്കാനാണ് പദ്ധതി.