ടെലികോം മേഖലയിൽ ജിയോ എതിരാളികളെ പിന്തള്ളിക്കൊണ്ട് മുന്നേറുകയാണ്. പുതിയ ആകർഷക പ്ലാനുകളുമായി ജിയോ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നു.
പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗപ്രദമായ പ്ലാനുകള്‍ ജിയോയുടെ പക്കലുണ്ട്.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള കമ്ബനി ജിയോ തന്നെയാണ്. ഉപഭോക്താക്കളുടെ മനസറിഞ്ഞ് അവതരിപ്പിച്ചിട്ടുള്ള പ്ലാനുകളാണ് ജിയോയുടെ ഈ കുതിപ്പിന് ഇന്ധനമായത്. സമൂഹത്തിലെ ഏതൊരു വിഭാഗം ജനങ്ങള്‍ക്കും അനുയോജ്യമായ പ്ലാനുകള്‍ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ ചെറിയ പ്ലാനുകള്‍ മുതല്‍ കൂടിയ നിരക്കിലുള്ള പ്ലാനുകള്‍ വരെയുണ്ട്.
വിവിധ തരം പ്ലാനുകള്‍ ഉണ്ടെങ്കിലും കുറഞ്ഞ നിരക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്ലാനുകളോടാണ് പൊതുവേ വരിക്കാർക്ക് താത്പ്പര്യം. എതിരാളികളുടെ പ്ലാനുകളോട് എന്നും ശക്തമായ പോരാട്ടമാണ് ജിയോ കാഴ്ച വെയ്ക്കാറുള്ളത്. ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനിന് ചുരുങ്ങിയത് 259 രൂപയാണ് ജിയോ ഈടാക്കുന്നത്. ഈ പ്ലാൻ തന്നെയാണ് അധികമാളുകളും തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍, ഭൂരിഭാഗം ആളുകള്‍ക്കും അറിയാത്ത ഒരു കിടിലൻ പ്ലാൻ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏകദേശം ഒരു മാസം റീചാർജ് ചെയ്യുന്ന തുക മതി മൂന്ന് മാസത്തേയ്ക്ക് അടിച്ചു പൊളിക്കാൻ എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. ഒരു മാസത്തെ റീചാർജ് തുകയോടൊപ്പം വെറും 136 രൂപ കൂടി അധികം നല്‍കിയാല്‍ എല്ലാ ആനുകൂല്യങ്ങളും മൂന്ന് മാസത്തേയ്ക്ക് ലഭ്യമാകുന്ന പ്ലാനാണിത്. ജിയോ ആപ്പില്‍ മാത്രമാണ് 395 രൂപയുടെ പ്ലാൻ ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഈ പ്ലാൻ പ്രകാരം ഉപഭോക്താവിന് 84 ദിവസം വാലിഡിറ്റി ലഭിക്കും. അണ്‍ലിമിറ്റഡ് കോളിംഗും ആകെ 6 ജിബി ഡാറ്റയും 1000 എസ്‌എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, 3 മാസത്തേയ്ക്ക് ആകെ 6 ജിബി ഡാറ്റ എന്താകാനാണ് എന്ന ചോദ്യം ഇപ്പോള്‍ തന്നെ പലരുടെയും മനസില്‍ ഉയർന്ന് കാണും. അവിടെയാണ് ഈ പ്ലാൻ പ്രസക്തമാകുന്നത്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് ഈ പ്ലാൻ അർഹമാണ്. അതിനാല്‍ ജിയോ 5ജിയുള്ള പ്രദേശങ്ങളില്‍ വരിക്കാർക്ക് പ്രതിദിന പരിധിയില്ലാതെ 5G ഡാറ്റ ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കും.