ഗെയിമിംഗ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഗെയിം സ്റ്റോർ അവതരിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്

ഗെയിമിംഗ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഓൺലൈൻ മൊബൈൽ ഗെയിം സ്റ്റോർ അവതരിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. ജൂലായിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

എക്സ്ബോക്സസ് പ്രസിഡന്റ് സാറാ ബോണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. ബ്ലൂം ബെർഗ് ടെക്നോളജി സമ്മിറ്റിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. മൈക്രോസോഫ്റ്റ് ഗെയിം സ്റ്റുഡിയേയുടെ വിവിധ ഗെയിമുകൾ മൊബൈൽ ഗെയിം സ്റ്റോറിൽ ലഭ്യമാകുമെന്നും സാറാ ബോണ്ട് പറഞ്ഞു.


ബ്ലൂംബെർഗ് പറയുന്നത് അനുസരിച്ച്‌, ബ്രൗസർ ബേസ്ഡ് ഗെയിമിംഗ് സ്റ്റോറില്‍ കാൻഡി ക്രഷ് സാഗ, കോള്‍ ഓഫ് ഡ്യൂട്ടി: മൊബൈല്‍ പോലുള്ള നിരവധി ഗെയിമുകള്‍ ഉണ്ടാകും. കൂടാതെ വിവിധ ഇൻ- ഗെയിം ഐറ്റങ്ങള്‍ക്കും പല ഡിസ്‌കൗണ്ടുകളും ഉണ്ടാകും. ഇത് ഉപയോക്താക്കളെ കൂടുതല്‍ ആകർഷിക്കും എന്നതില്‍ സംശയമില്ല.

1 Comments

Previous Post Next Post