TECH Malayalam | Latest News Updates From Technology In Malayalam

സാംസംഗിന്റെ പുതിയ എഐ ടിവികള്‍: 10000 കോടിയുടെ വില്‍പന ലക്ഷ്യമാക്കി മുന്നോട്ട്

(Image credit: Samsung)

ഇന്ത്യൻ വിപണിയിൽ 10,000 കോടി രൂപയുടെ ടെലിവിഷന്‍ വിൽപ്പന ലക്ഷ്യമിട്ട് ഉപകരണങ്ങളായ എഐ ടിവികൾ വിപണിയിലെത്തിക്കുന്നതിന് സാംസങ്. ഓംഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം 2023-ൽ 21 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രാന്‍ഡ് സാംസങാണ്. കഴിഞ്ഞ 5 വർഷങ്ങളായി ഇന്ത്യയിലെ മുൻനിര ടിവി ബ്രാൻഡ് തങ്ങളാണെന്ന് സാംസങ് അവകാശപ്പെടുന്നു.

ഈ വർഷം 8കെ നിയോ ക്യുഎല്‍ഇഡി, 4കെ നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി ടെലിവിഷനുകൾ ഉൾപ്പെടുന്ന പുതിയ എഐ ടിവി സീരീസ് അവതരിപ്പിച്ചതിലൂടെ വിപണിയിൽ മുന്നേറാനുള്ള ആത്മവിശ്വാസം സാംസങിന്. എഐ പിക്ചർ ടെക്നോളജി, എഐ അപ്‌സ്‌കെയിലിംഗ് പ്രൊ, എഐ മോഷന്‍ എന്‍ഹാൻസർ പ്രൊ തുടങ്ങിയ സവിശേഷതകൾ സാംസംഗിന്റെ പുതിയ ടെലിവിഷനുകളിൽ ലഭ്യമാണ്.


‘2024-ൽ 10,000 കോടി രൂപയുടെ ടെലിവിഷന്‍ വിൽപ്പന എന്ന ലക്ഷ്യവുമായി ഞങ്ങൾ മുന്നോട്ട് പോവുന്നു. യഥാർത്ഥമെന്ന് തോന്നുന്ന പിക്ചർ ക്വാളിറ്റി, പ്രീമിയം ഓഡിയോ ഫീച്ചർ എന്നിവ സമനാനതകളില്ലാത്ത കാഴ്ചാനുഭവം നൽകുന്നു.’ സാംസങ് ഇന്ത്യ വിഷ്വൽ ഡിസ്പ്ലേ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു.

ഓൺലൈനിൽ വാങ്ങാൻ: 👇

Samsung 214 cm (85 inches) 8K Ultra HD Smart Neo QLED TV QA85QN900CKXXL (Titan Black)









Samsung 189 cm (75 inches) 4K Ultra HD Smart Neo QLED TV QA75QN90BAKXXL (Titan Black)




Post a Comment

Previous Post Next Post