ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവരുടെ വീഡിയോകൾ പോസ്റ്റ് ചെയ്ത് വൈറലാകുന്നവരാണോ? വരുന്നത് മുട്ടൻ പണി.


ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവർ ചെയ്ത വീഡിയോകളുടെ കട്ടുകൾ മ്യൂസിക് ഇട്ട് സ്വന്തം പേജില്‍ ഷെയർ ചെയ്ത് വൈറലാകുന്നവരാണോ? എന്നാൽ കരുതി ഇരുന്നോ വരുന്നത് മുട്ടൻ പണികളാണ്. യഥാർ‍ഥ ക്രിയേറ്റേഴ്സിന്റെ വീഡിയോകളിൽ ചെറിയ ഭാഗം കട്ട് ചെയ്ത് മറ്റ് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ റീച്ചും ലൈക്കും കിട്ടുന്നത് ക്രിയേറ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ വിഷമമാണ്. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരെ പാടെ അവഗണിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇൻസ്റ്റാഗ്രാം വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

എല്ലാ വീഡിയോ ക്രിയേറ്റേഴ്സിനും കാഴ്ചക്കാരെ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ടോ അതിലധികമോ സമാനമായ ഉള്ളടക്കങ്ങൾ കണ്ടെത്തുമ്പോൾ, യഥാർത്ഥമായത് മാത്രം ഇൻസ്റ്റാഗ്രാം ശുപാർശ ചെയ്യും. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിന് ഏറ്റവും കൂടുതൽ റീച്ച് എന്നതുമാറി, വിഡിയോകളുടെ പ്രകടനം അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇനി പ്രേക്ഷകരിലേക്ക് എത്തുക.

ആദ്യം നിർമിച്ച ഉള്ളടക്കത്തിന് ഒറിജിനൽ ക്രിയേറ്റർ ലേബൽ നൽകാനും ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നു. സ്ഥിരമായി വീഡിയോകൾ റീപോസ്റ്റ് ചെയ്യുന്നവരെ ഇൻസ്റ്റാഗ്രാം ശുപാർശകളിൽ നിന്നും നീക്കം ചെയ്യും. ചിലപ്പോൾ അഗ്രഗേറ്റർ അക്കൗണ്ടുകൾക്ക് പിഴചുമത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തായാലും ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ഈ അപ്ഡേറ്റ് നിലവിൽ വരും.

Previous Post Next Post