ബലൂണ്‍ വഴിയുള്ള 5ജി പരീക്ഷണം വിജയകരം; ദുരന്തസമയത്ത് ഇന്റര്‍നെറ്റ് ഉറപ്പാക്കും

 


ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും മൊബൈൽ കവറേജും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉറപ്പാക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം ബലൂണുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള താൽക്കാലിക 5ജി നെറ്റ്‌വർക്ക് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ നുര്മതി ഗ്രാമത്തിലാണ് കഴിഞ്ഞ മാസം ബലൂൺ ഉപയോഗിച്ചുള്ള 5ജി കണക്ടിവിറ്റി പരീക്ഷിച്ചത്. 5ജി റൂട്ടറുകളും ഇന്റർനെറ്റ് കൺട്രോൾ യൂണിറ്റുകളും ഉപയോഗിച്ച് 1 കിലോമീറ്റർ ചുറ്റളവിൽ സെക്കന്റിൽ 10 മെഗാബിറ്റ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കിയത്. ജി.എൻ.ബി. ബലൂണിലെ ആന്റിനകൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമായി 10-15 കിലോഗ്രാം വരെ ഭാരമുണ്ട്.

ദുരന്തസമയത്ത് പുതിയ മൊബൈൽ സൈറ്റുകൾ സ്ഥാപിക്കുന്നതിനേക്കാൾ ബലൂണുകളും ഡ്രോണുകളും ഉപയോഗിച്ച് ടെലികോം കണക്ടിവിറ്റി ഉറപ്പാക്കുന്നത് കൂടുതൽ സൗകര്യപ്രദമാണെന്ന് കേന്ദ്രം വ്യക്തമാക്കി. 

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ), സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്) എന്നിവരുമായി സഹകരിച്ചാണ് ബലൂൺ പരീക്ഷണം നടത്തിയത്. അടുത്ത ഘട്ടത്തിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരീക്ഷണമാണ് നടക്കുക.

Previous Post Next Post