സ്മാർട്ട്ഫോണുകൾക്കും എക്‌സ്പയറി ഡേറ്റ് ഉണ്ട്: നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!


നമ്മള്‍ വാങ്ങുന്ന ഏതൊരു സാധനത്തിനും എക്സ്പയറി ഡേറ്റ് ഉണ്ട്. എന്നാല്‍ നിത്യജീവിതത്തിലെ പ്രധാന വസ്തുവായ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും എക്സ്പയറി ഡേറ്റ് ഉണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഫോക്‌സ് ന്യൂസ് പ്രകാരം, ചെറിയ വിലയുള്ള ഫോണുകളുടെ എക്സ്പയറി പരമാവധി രണ്ട് വര്‍ഷമാണ്. മികച്ച ഫോണുകള്‍ മൂന്ന് മുതല്‍ നാല് വര്‍ഷം വരെ ഉപയോഗിക്കാം.


ഫോണിന്റെ എക്സ്പയറി ഡേറ്റ് പരിശോധിക്കുവാനായി നിങ്ങൾക്ക് ഇതു ചെയ്യാം:

1. സെറ്റിങ്ങ്സ് -> എബൗട്ട് സെക്ഷന്‍: ഫോണിന്റെ സീരിയല്‍ നമ്പര്‍ ഇവിടെ നിന്ന് കണ്ടെത്താം.

2. കോട് ഡയല്‍ ചെയ്ത്: *#06# ഡയല്‍ ചെയ്താൽ സീരിയല്‍ നമ്പര്‍ ലഭിക്കും.

3. https://nsdeep.info/en: ഈ വെബ്സൈറ്റ് ഉപയോഗിച്ച്‌ സീരിയല്‍ നമ്പര്‍ പരിശോധിക്കുക.

4. https://endoflife.date/iphone: ഈ വെബ്സൈറ്റ് ഫോണിന്റെ പ്രവര്‍ത്തന കാലാവധി പരിശോധിക്കാന്‍ പ്രയോജനകരമാണ്.

5. IMEI അല്ലെങ്കില്‍ സീരിയല്‍ നമ്പര്‍ പരിശോധിക്കുക: ഫോണ്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വെബ്സൈറ്റുകളിൽ IMEI അല്ലെങ്കില്‍ സീരിയല്‍ നമ്പര്‍ പരിശോധിച്ച് സാധുത ഉറപ്പാക്കാം.

ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നിങ്ങക്ക് ഫോണിന്റെ പൂർണ്ണ വിവരങ്ങളും കാലാവധി വിവരങ്ങളും ലഭ്യമാക്കാവുന്നതാണ്.


ഫോണുകള്‍ എക്‌സ്പയറി ഡേറ്റിന് ശേഷം ഉപയോഗിക്കാം, പക്ഷേ പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. ഇത് ഫോണിന്റെ സുരക്ഷയെ ബാധിക്കും, ഹാക്കിംഗ് സാധ്യതയും വര്‍ധിപ്പിക്കും. ഫോണിലെ വ്യക്തിവിവരങ്ങളും ചോരാന്‍ സാധ്യതയുണ്ട്.


ഫോണിന്റെ ഹെല്‍ത്ത് നിലനിര്‍ത്താന്‍ സ്ഥിരമായ അപ്‌ഡേറ്റുകളും സുരക്ഷാ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുക. അനാവശ്യ ആപ്പുകള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

Previous Post Next Post