വാട്സാപ്പിന് എതിരെ പുതിയ വെല്ലുവിളിയോ; ജിയോയുടെ പുതിയ 'ജിയോസേഫ്' ആപ്പ് പുറത്തിറക്കി!


ജിയോ, 'ജിയോസേഫ്' എന്ന പുതിയ ചാറ്റ് ആപ്പ് പുറത്തിറക്കി. വാട്സ്ആപ്പിന് സമാനമായ ഈ ആപ്പിലൂടെ വീഡിയോ കോളിംഗ് നടത്താം. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന ആപ്പാണിത് എന്ന് ജിയോ പറയുന്നു. 


എന്നാൽ, ഈ ആപ്പ് ഉപയോഗിക്കാൻ 5ജി നെറ്റ്‌വർക്കാണ് വേണ്ടത്. ഇതു കൂടാതെ, ജിയോ സിം ഉപയോഗിക്കുന്ന 5ജി സ്മാർട്ട്ഫോണുകളിലാണ് ഇത് പ്രവർത്തിക്കുക. 4ജി നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ ജിയോ സിം ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഇത് ഉപയോഗിക്കാനാവില്ല.


ജിയോസേഫ് ആപ്പിലൂടെ വീഡിയോ കോളിംഗിനൊപ്പം ടെക്സ്റ്റ് സന്ദേശങ്ങളും ഓഡിയോ കോളുകളും ചെയ്യാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പിന് ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷൻ ഫീ 199 രൂപയാണ്. എന്നാൽ, ആദ്യത്തെ ഒരു വർഷം സൗജന്യമായി ആപ്പ് ഉപയോഗിക്കാം.


ജിയോസേഫ് ആപ്പ് ഹാക്ക് ചെയ്യാൻ പറ്റാത്ത സുരക്ഷയാണെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാതെ, അഞ്ചുതലങ്ങളിലെ സുരക്ഷയുമുണ്ട്. 


ഈ ആപ്പിന്റെ വിവിധ പരിധികൾ തുടക്കത്തിൽ പ്രചാരം കുറയ്ക്കാനിടയുണ്ടായേക്കാം.

Previous Post Next Post