ബിഎസ്‌എന്‍എല്‍ കുതിച്ചുകയറുന്നു: 25 ലക്ഷം പുതിയ കണക്ഷന്‍, 2.5 ലക്ഷം പോര്‍ട്ട്!


രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനികള്‍ ആയ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പൊതുമേഖല കമ്പനിയായ ബിഎസ്‌എന്‍എല്ലിന് ഗുണമായി. 

ടെലികോം നിരക്കുകള്‍ വര്‍ധിച്ചതോടെ ആളുകള്‍ ബിഎസ്‌എന്‍എല്ലിലേക്ക് നമ്ബര്‍ പോര്‍ട്ട് ചെയ്യാനാണ് തുടങ്ങിയത്. ഒരു റിപ്പോര്‍ട്ടു പ്രകാരം, രണ്ടരലക്ഷത്തോളം ഉപഭോക്താക്കളാണ് സിം പോര്‍ട്ടബിള്‍ സംവിധാനം വഴി ബിഎസ്‌എന്‍എല്ലിലേക്ക് മാറിയത്. ഇതോടൊപ്പം, 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്‌എന്‍എല്ലിന് ലഭിച്ചു.

ജൂലൈ 3-4 തിയതികളില്‍ താരിഫ് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ, ബിഎസ്‌എന്‍എല്ലിന്‍റെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ റീച്ചാര്‍ജ് പാക്കേജുകള്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്നതാണ് പ്രധാന ആകര്‍ഷണം.

 താരിഫ് താരതമ്യം

- ജിയോ, എയര്‍ടെല്‍, വിഐ: 28 ദിവസത്തെ പാക്കേജ് - ₹189-₹199

- ബിഎസ്‌എന്‍എല്‍: 28 ദിവസത്തെ പാക്കേജ് - ₹108

- ജിയോ, എയര്‍ടെല്‍, വിഐ: ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പാക്ക് - ₹3,599

- ബിഎസ്‌എന്‍എല്‍: സമാന പാക്കേജ് - ₹2,395

ബിഎസ്‌എന്‍എല്‍ 4ജി സേവനം രാജ്യവ്യാപകമായി ലഭ്യമാക്കാന്‍ ശ്രമിക്കുന്നു, അതിന് ശേഷം 5ജി സേവനവും വരും. 4ജി, 5ജി മൈഗ്രേഷന് ശേഷം ബിഎസ്‌എല്‍എല്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമോ എന്നത് വ്യക്തമല്ല.

Previous Post Next Post