ജനങ്ങളെ കൈവിടാതെ ബിഎസ്‌എൻഎല്‍ ; 91 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റി

 

കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍.


4ജി രംഗത്ത് എത്താൻ വളരെ വൈകിയെങ്കിലും സ്വകാര്യ കമ്പനികള്‍ അടുത്തിടെ പ്രഖ്യാപിച്ച താരിഫ് നിരക്ക് വർധനവ് വിപണിയില്‍ പ്രയോജനപ്പെടുത്താനാണ് ബിഎസ്‌എൻഎല്‍ ശ്രമിച്ചുവരുന്നത്.

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമിക്കുന്ന നിരവധി പ്ലാനുകളാണ് ബിഎസ്‌എൻഎലിന്റേതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അത്തരത്തില്‍ മറ്റൊരു പ്ലാൻ ആണ് 91 രൂപയുടെ റീച്ചാർജ് പ്ലാൻ. 90 ജിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സിം കാർഡുകള്‍ കൂടുതല്‍ കാലത്തേക്ക് സജീവമാക്കി നിർത്താൻ ഈ പ്ലാൻ ഏറെ ഉപകാരപ്രദമാണ്. സ്വകാര്യ കമ്ബനികളുടെ നെറ്റ് വർക്കില്‍ സിം നിലനിർത്താൻ 249 രൂപയെങ്കിലും പ്രതിമാസം ചെലവാക്കണം. വാലിഡിറ്റിയ്ക്ക് വേണ്ടി പ്രത്യേകം പ്ലാനുകള്‍ ഒന്നും സ്വകാര്യ കമ്പനികള്‍ നല്‍കുന്നില്ല. ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 198 രൂപയുടെ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

ഒന്നിലധികം സിം കാർഡുകള്‍ ഉപയോഗിക്കുന്നവർക്കും, വിദേശത്ത് പോവുന്നവർക്കും നമ്പർ നഷ്ടമാവാതെ സൂക്ഷിക്കാൻ ഈ പ്ലാൻ ഉപയോഗപ്രദമാണ്.

എന്നാല്‍ മറ്റ് അണ്‍ലിമിറ്റഡ് പ്ലാനുകളെ പോലെയല്ല. വാലിഡിറ്റി അല്ലാതെ മറ്റൊന്നും ഇതില്‍ സൗജന്യമായി ലഭിക്കില്ല. കോളുകള്‍ക്ക് മിനിറ്റിന് 15 പൈസയും, ഒരു എംബി ഡാറ്റയ്ക്ക് 1 പൈസയും എസ്‌എംഎസിന് 25 പൈസയും നല്‍കണം. ബാലൻസ് തീർന്നാല്‍ വാലിഡിറ്റി കാലാവധിക്കുള്ളില്‍ ടോപ്പ് അപ്പ് റീച്ചാർജുകള്‍ ചെയ്യേണ്ടി വരും.

Previous Post Next Post