ടെലഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; രണ്ട് വകുപ്പുകൾ ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു, കടുത്ത നടപടിക്ക് സാധ്യത

 


ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ.

ചൂതാട്ടവും പണം തട്ടിപ്പ് അടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐ ടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു.

ആപ്പിനെതിരെ ലൈംഗിക ചൂഷണം, ലഹരി മരുന്ന് കടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ സി ഇ ഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു.

നൂറ് കോടിയിൽ അധികം ഉപയോക്താക്കൾ ഉള്ള ടെലിഗ്രാം മെസഞ്ചർ ആപ്പിന് ഇന്ത്യയിൽ മാത്രം അൻപത് ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്.

Previous Post Next Post