മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകൾ. തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് ഇതിന്റെ സാധ്യത വളരെ കൂട്ടുന്നുമുണ്ട്. സ്വകാര്യ വിവരങ്ങള്‍ മാല്‍വെയറുകള്‍ മറ്റും ഉപയോഗിച്ച് ഹാക്കർമാർ ചോർത്തിയെടുക്കാനുള്ള സാധ്യത ഇക്കാലത്ത് വളരെ കൂടുതലാണ്.
ഡാറ്റയാണ് ഇക്കാലത്തെ ഏറ്റവും വിലപ്പെട്ട സ്വത്ത്. അത് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കപ്പെടാം അതിനാൽ തന്നെ നമ്മുടെ വിവരങ്ങൾ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിതം കൂടിയാണ്. ഫോണിലെ വിവരങ്ങൾ ചോർന്നോ എന്ന് അറിയാൻ പല മാർഗങ്ങളും ഇപ്പോഴുണ്ട്.
ഒരു കാരണവുമില്ലാതെ മൊബൈല്‍ സ്ലോ ആകുന്നത്. ബാറ്ററി ഉപഭാഗം കൂടുന്നത്. ഫോണില്‍ റാന്‍ഡം ആപ്പുകളോ നോട്ടിഫിക്കേഷനോ ഓട്ടോമാറ്റിക്കായി തുറക്കപ്പെടുന്നത്. കൂടുതല്‍ ഡേറ്റ ഉപയോഗിക്കപ്പെടുന്നു. ഫോണ്‍ പെട്ടെന്ന് ചൂടാകുന്നു എന്നത് ഫോണിൽ മാൽവെയറുള്ളതിന്റെ ലക്ഷണമാണ്.
ഫോണുകൾ ഇത്തരത്തിൽ മാൽവെയറുകളാൽ ആക്രമിക്കപ്പെടാതിരിക്കാനായി ചില മുൻകരുതലുകൾ എടുക്കാം
ഗൂഗിള്‍ പ്ലേ യോ ആപ്പിള്‍ ആപ്പ് സ്‌റ്റോറോ മാത്രം ഉപയോഗിച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഫോണ്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക. ചെറിയ അപ്‌ഡേറ്റുകൾ പോലും ഉപകാരപ്രദമാണ്.
മാല്‍വെയറുകള്‍, സ്‌പൈവെയറുകള്‍ എന്നിവയെ പ്രതിരോധിക്കാനായി നല്ല മൊബൈല്‍ ആന്റി വൈറസ് ഉപയോഗിക്കാം.
ആന്റി വൈറസ് ഗൂഗിള്‍ പ്ലേ യോ ആപ്പിള്‍ ആപ്പ് സ്‌റ്റോറോ മാത്രം ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യുക.ആന്റി വൈറസ് ഉപയോഗിച്ച് ഫോൺ സ്കാൻ ചെയ്യുക.
അതിനുശേഷവും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സംശയമുണ്ടെങ്കിൽ ഫാക്ടറി റീസെറ്റ് ചെയ്യുക.
ഇത് വഴി ഫോണിലെ എല്ലാ ആപ്ലിക്കേഷനും ഫോട്ടോകളും മറ്റെല്ലാ ഡേറ്റകളും ഡിലീറ്റാകും. അതിനാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങൾ ബാക്ക് അപ്പ് ചെയ്യുക