തിരിച്ചു പിടിക്കുമോ പഴയ പ്രതാപം?:പഴയ പ്ലാൻ വീണ്ടും കൊണ്ടുവന്ന് വിഐ


ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളില്‍ ഒന്നായ വൊഡാഫോണ്‍ ഐഡിയ (VI) തങ്ങളുടെ ഒരു പഴയ റീച്ചാർജ് പ്ലാൻ വീണ്ടും അ‌തേ തുകയ്ക്ക് ചെറിയ പരിഷ്കരണങ്ങളോടെ പുതുക്കി അ‌വതരിപ്പിച്ചു.

ജൂലൈയില്‍ റീച്ചാർജ് നിരക്ക് വർധന നടപ്പിലാക്കുന്നതിന് മുൻപ് 719 രൂപ നിരക്കില്‍ വിഐ ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിരുന്നു. എന്നാല്‍ നിരക്ക് വർധനയ്ക്ക് ശേഷം 719 രൂപയുടെ പ്ലാനിന്റെ വില 859 രൂപയായി ഉയർത്തി. എന്നാല്‍ ഇപ്പോള്‍ 719 രൂപയുടെ ഒരു പുതിയ പ്ലാൻ വിഐ അ‌വതരിപ്പിച്ചിരിക്കുന്നു. ഇതിലെ ആനുകൂല്യങ്ങള്‍ മുൻപ്ലാനില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ്  വിഐ. നിരക്ക് വർധനയെ തുടർന്ന് മറ്റ് സ്വകാര്യ കമ്പനികളെ പോലെ തന്നെ വിഐക്കും വരിക്കാരെ നഷ്ടമായിരുന്നു. എന്നാല്‍ അ‌തൊന്നെും കണക്കിലെടുക്കാതെ പുതിയ നിരക്കിലുള്ള പ്ലാനുകളുമായി മുന്നോട്ട് പോകുകയാണ് കമ്പനി. എന്നാല്‍, തിരിച്ചടിയുടെ ശക്തി കുറയ്ക്കുന്നതിനായി എന്തെങ്കിലുമൊക്കെ ചെയ്യണന്നെ് വിഐ കരുതുന്നുണ്ടാകാം. അ‌തിന്റെ ഭാഗമായിക്കൂടിയാകാം 719 രൂപ നിരക്കില്‍ പുതിയ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ വിഐയുടെ പക്കല്‍ 719 രൂപയുടെ പ്ലാനും 859 രൂപയുടെ പ്ലാനും ഉണ്ട്. 859 രൂപയുടെ പ്ലാനില്‍ ലഭ്യമാകുന്ന പ്ലാനിലെ ആനുകൂല്യങ്ങള്‍ ആദ്യം പരിചയപ്പെടാം: അണ്‍ലിമിറ്റഡ് കോളിങ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്‌എംഎസ് എന്നിവയാണ് 859 രൂപയുടെ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. കൂടാതെ വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്.

പുതിയ 719 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങള്‍: അ‌ണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 1ജിബി ഡാറ്റ, ദിവസം 100 എസ്‌എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍. 72 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്. വിഐ ഹീറോ അ‌ണ്‍ലിമിറ്റഡ് പോലുള്ള അ‌ധിക ആനുകൂല്യങ്ങള്‍ ഈ പ്ലാനില്‍ ലഭ്യമല്ല.

മുൻപ് 719 രൂപയുടെ പ്ലാൻ ഉപയോഗിച്ച്‌ സ്ഥിരം റീച്ചാർജ് ചെയ്തിരുന്നവർക്ക് അ‌തേ തുകയുടെ ഓപ്ഷൻ തിരിച്ചുനല്‍കാൻ വിഐ തയാറായി എങ്കിലും അ‌തിലെ ആനുകൂല്യങ്ങള്‍ പുതിയ നിരക്ക് പ്രകാരം ഉള്ളവയാണ്. അ‌തിനാല്‍ മുൻപ് ലഭ്യമായിരുന്നത്ര ആനുകൂല്യങ്ങള്‍ ഇതിലില്ല. ഈ രണ്ട് പ്ലാനുകളില്‍ ഏത് ചെയ്യണം എന്ന സംശയം തോന്നിയാല്‍ 859 രൂപയുടെ പ്ലാൻ ആണ് കുറച്ചുകൂടി മികച്ചത്.

കാരണം 719 രൂപയുടെ പ്ലാനിന് പകരം ഏകദേശം 140 രൂപ അധികം നല്‍കി 859 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് 12 ദിവസത്തെ അധിക വാലിഡിറ്റിയും കൂടുതല്‍ മൂല്യമുള്ള ആനുകൂല്യങ്ങളും ലഭിക്കും. അ‌തായത്, കൂടുതല്‍ പ്രതിദിന ഡാറ്റ, വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങള്‍, കൂടുതല്‍ വാലിഡിറ്റി എന്നിവ ലഭിക്കും.

140 രൂപ അ‌ധികം നല്‍കേണ്ടിവരും എങ്കിലും അ‌തിന് തക്കതായ മൂല്യമുള്ള ആനുകൂല്യങ്ങള്‍ 859 രൂപയുടെ പ്ലാനില്‍ ലഭിക്കും. അ‌തേസമയം താരതമ്യേന കുറഞ്ഞ തുകയ്ക്ക് തങ്ങളുടെ സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും പ്രതിദിനം 1ജിബി ഡാറ്റ മതി എന്നുള്ള ഉപയോക്താക്കള്‍ക്കും 719 രൂപയുടെ പ്ലാൻ ആണ് നല്ലത്.

നിരക്ക് വർധനയില്‍ നിന്ന് ഒരു പിന്നോട്ട് പോക്ക് വിഐക്ക് സാധ്യമല്ല. എങ്കിലും 719 രൂപയുടെ പ്ലാൻ പുതിയ ആനുകൂല്യങ്ങളോടെ തിരികെ കൊണ്ടുവന്നതിലൂടെ വിഐ ചെയ്തിരിക്കുന്നത്, വരിക്കാർക്ക് പരിചിതമായിരുന്ന ഒരു പ്ലാൻ വീണ്ടും ലഭ്യമാക്കുകയാണ്. സ്ഥിരം 719 രൂപയുടെ പ്ലാൻ ചെയ്തിരുന്ന ആളുകള്‍ നിരക്ക് വർധനയ്ക്ക് ശേഷം വീണ്ടും അ‌തേ തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ ഇതിലൂടെ അ‌വസരം ഒരുങ്ങിയിരിക്കുന്നു.

Previous Post Next Post