ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒരാളായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ഉപയോക്താക്കൾക്കായി കിടിലൻ ഓഫറുമായി രംഗത്ത്. വെറും 999 രൂപയ്ക്ക് 3 മാസത്തേക്ക് 25 എംബിപിഎസ് പ്ലാൻ തങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ബിഎസ്എൻഎൽ അറിയിച്ചു. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ വരിക്കാർക്ക് നിസാര തുകയ്ക്ക് മാസം 1200GB ഡാറ്റ ലഭിക്കും. എതിരാളികളുമായുള്ള മത്സരത്തിൽ മുന്നേറാൻ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ബിഎസ്എൻഎല്ലിനെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ എല്ലായിടത്തും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ കണക്ഷനുകൾ ലഭ്യമാണ്.
ഇപ്പോൾ ബിഎസ്എൻഎൽ പറഞ്ഞ മൂന്ന് മാസത്തേക്ക് 999 രൂപയുടെ പ്ലാൻ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭമല്ല, എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും ലഭ്യമാണ്. 999 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ 1800-4444 എന്ന നമ്പറിൽ WhatsApp-ൽ ഹായ് എന്ന് മെസേജ് ചെയ്യണം.
മൂന്ന് മാസത്തേക്ക് 999 രൂപ എന്ന് പറയുമ്പോൾ ഈ ഓഫറിലൂടെ, അടിസ്ഥാനപരമായി പ്രതിമാസം 333 രൂപയ്ക്ക് ബിഎസ്എൻഎൽ വരിക്കാർക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നു, അതേസമയം അന്തിമ ബിൽ വരുമ്പോൾ വിലയിൽ അധിക നികുതികൾ (ജിഎസ്ടി ) കൂടി നൽകേണ്ടി വന്നേക്കാം എന്നകാര്യം ശ്രദ്ധിക്കണം.
999 രൂപയുടെ ഓഫർ പ്രകാരം 25 എംബിപിഎസ് വേഗത്തിൽ മാസം 1200ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക മറ്റൊരു നേട്ടം എന്തെന്നാൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി നേരത്തെ തന്നെ സൗജന്യ ഇൻസ്റ്റലേഷൻ നൽകി വരുന്നുണ്ട്. കോപ്പർ കേബിൾ കണക്ഷൻ ആയാലും ഫൈബർ കേബിൾ കണക്ഷൻ ആയാലും ഉപയോഗിക്താക്കൾക്ക് സൗജന്യ ഇൻസ്റ്റാളേഷൻ ലഭിക്കും.
കൂടുതൽ വേഗതയിൽ കൂടുതൽ ഡാറ്റ സഹിതമുള്ള ബ്രോഡ്ബാൻഡ് പ്ലാൻ ആണ് വേണ്ടത് എങ്കിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അവിടെ വിവിധ നിരക്കുകളിൽ വിവിധ വേഗതയിലുള്ള പ്ലാനുകൾ കാണാം. ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതം എത്തുന്ന മികച്ച നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകളും അക്കൂട്ടത്തിൽ ഉണ്ട്.
ഗ്രാമങ്ങൾക്കായുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം വെറും 249 രൂപ വിലയിൽ എത്തുന്നു. 50 എംബിപിഎസ് വേഗതയുള്ള പ്ലാനാണ് വേണ്ടത് എങ്കിൽ പ്രതിമാസം 449 രൂപ നിരക്കിൽ വരുന്ന പ്ലാൻ പരിഗണിക്കാവുന്നതാണ്. ഇതിൽ 3300GB ഡാറ്റയും അൺലിമിറ്റഡ് കോളിങ് സഹിതമുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.