ഇനിയത് പറ്റില്ല; ഒരു അക്കൗണ്ടില്‍ നിന്ന് കണക്‌ട് ചെയ്യാവുന്ന ഡിവൈസുകളുടെ എണ്ണം കുറച്ച്‌ ആമസോണ്‍ പ്രൈം വീഡിയോ

 


ഒരു അക്കൗണ്ടില്‍ നിന്ന് കണക്റ്റ് ചെയ്യാനാകുന്ന ഡിവൈസുകളുടെ എണ്ണം കുറച്ച്‌ ആമസോണ്‍ പ്രൈം വീഡിയോ. നിലവില്‍ ഒരു അക്കൗണ്ടിലേക്ക് 10 ഉപകരണങ്ങള്‍ വരെ കണക്‌ട് ചെയ്യാം.

ഒരു അക്കൗണ്ടില്‍ നിന്ന് കണക്റ്റ് ചെയ്യാനാകുന്ന ഡിവൈസുകളുടെ എണ്ണം കുറച്ച്‌ ആമസോണ്‍ പ്രൈം വീഡിയോ. നിലവില്‍ ഒരു അക്കൗണ്ടിലേക്ക് 10 ഉപകരണങ്ങള്‍ വരെ കണക്‌ട് ചെയ്യാം

എന്നാല്‍, ഇത് അഞ്ച് ഡിവൈസുകളാക്കി പരിമിതപ്പെടുത്തുകയാണ്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഈ മാറ്റം ഉണ്ടാകുമെന്നാണ് സൂചന.

ഒരു അക്കൗണ്ടില്‍ അനുവദനീയമായ ടിവികളുടെ എണ്ണവും കുറച്ചു. ആമസോണ്‍ പ്രൈം വീഡിയോയുടെ നിബന്ധനകളും വ്യവസ്ഥകളും പരിഷ്കരിച്ചതിനെ തുടര്‍ന്നാണിത്. സ്ട്രീം ചെയ്യാന്‍ രണ്ട് ടിവികളെ മാത്രമേ അനുവദിക്കൂ. ഒന്നുകില്‍ നിലവിലുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യുകയോ കൂടുതല്‍ ഉപകരണങ്ങള്‍ കണക്റ്റ് ചെയ്യുന്നതിന് മറ്റൊരു സബ്സ്‌ക്രിപ്ഷന്‍ എടുക്കുകയോ ചെയ്യേണ്ടിവരും.

ഇന്ത്യയില്‍ ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷന്‍ വാര്‍ഷിക നിരക്ക് 1,499 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തേയും മൂന്ന് മാസത്തേയും പ്രൈം പ്ലാനുകളും തിരഞ്ഞെടുക്കാം. ഇതിന് യഥാക്രമം 299 രൂപയും 599 രൂപയുമാണ്. ഒരേ ദിവസമുള്ള ഡെലിവറി ഓപ്ഷനുകള്‍, മിനിമം ഓര്‍ഡര്‍ ആവശ്യമില്ലാത്ത സൗജന്യ ഷിപ്പിംഗ്, തിരഞ്ഞെടുത്ത കാര്‍ഡുകള്‍ ഉപയോഗിച്ച്‌ നടത്തിയ വാങ്ങലുകള്‍ക്ക് ക്യാഷ്ബാക്ക്, മിന്നല്‍ ഡീലുകളിലേക്കുള്ള ആദ്യകാല ആക്സസ് തുടങ്ങിയ ആനുകൂല്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു.

Previous Post Next Post