സ്റ്റാറ്റസില്‍ മ്യൂസിക്ക് മാത്രല്ല, മറ്റൊരു അപ്‌ഡേറ്റ് ഇങ്ങനെ! വാട്‌സ്ആപ്പാണ് താരം!

 


വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാത്തവര്‍ ചുരുക്കമാകും. ഇനി സ്റ്റാറ്റസില്‍ പാട്ട് കൂടി ഉള്‍പ്പെടുത്താമെന്ന പുത്തന്‍ അപ്‌ഡേറ്റുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നേരിട്ട് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറും ഉടന്‍ വരാന്‍ പോവുകയാണ്. ഇത് ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാവുന്ന ഫീച്ചറാണ്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ മെറ്റ അക്കൗണ്ട് സെന്റിലേക്ക് ബന്ധിപ്പിക്കുന്ന ഫീച്ചറാണിത്.

മെറ്റയുടെ തല വിവിധ പ്ലാറ്റ് ഫോമുകളാണ് വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ. ഇവ മൂന്നും ഒപ്പം ഉപയോഗിക്കുന്നവര്‍ക്ക് വരാനിരിക്കുന്ന ഈ ഫീച്ചര്‍ വളരെ മികച്ച ഒരു അനുഭവം തന്നെയായിരിക്കും. ഒരൊറ്റ പോസ്റ്റിലൂടെ തങ്ങളുടെ അപ്പോഴപ്പോഴുള്ള അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് ഉള്ളടക്കം കൂടുതല്‍ ഉപയോക്താക്കളില്‍ എത്തിക്കാം.

വാട്‌സ്ആപ്പ് തുറന്ന് സെറ്റിംഗ്‌സിലെത്തി മെനുവിലേക്ക് പോവുക. ആഡ് യുവര്‍ അക്കൗണ്ട് ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെന്ററിലേക്ക് പോകുക, മെറ്റ അക്കൗണ്ട് ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. പിന്നീട് അക്കൗണ്ട് ഷെയറിങ് ഏത് വിധേനയാണെന്ന് തെരഞ്ഞെടുക്കുക. അക്കൗണ്ട് സെന്ററില്‍ പോയാല്‍ അണ്‍ലിങ്ക് ഓപ്ഷനുമുണ്ട്. ഇനി വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് ആയിരിക്കണം എന്നൊരു കാര്യം ശ്രദ്ധിക്കണം.

Previous Post Next Post