സോഷ്യൽ മീഡിയാ കമ്പനി എന്നതിൽ ഒതുങ്ങാതെ, കൂടുതൽ, കൂടുതൽ ബിസിനസ് മേഖലയിലേക്ക് കടക്കാൻ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. ചിലപ്പോൾ പേരുമാറ്റമടക്കം നടപടികളുണ്ടാകം.
ഒക്ടോബർ 28ൽ നടക്കുന്ന കണക്ട് കോൺഫറൻസിൽ (Connect conference) കമ്പനി സിഈഓ, മാർക്ക് സക്കർബർഗ് (Mark Zuckerberg) തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
നേരത്തെ ഗൂഗിൾ ആൽഫബെറ്റ് ( Alphabet ) എന്ന മാതൃകമ്പനി രൂപീകരിച്ചു, വൈവിധ്യവൽകരണത്തിനു തുടക്കമിട്ടിരുന്നു. ചിലപ്പോൾ ഫെയ്സ്ബുക്ക് എന്ന ബ്രാൻഡ് നിലനിർത്തി, ഇതേ മാതൃകയിൽ പുതിയ കമ്പനിയും രൂപീകരിക്കാനുള്ള സാധ്യതയുമുണ്ട്.
2004 ൽ സക്കർബർഗ് ആരംഭിച്ച "FaceMash" ന്റെ സേവനം ഹാർവാർഡ് സർവകലാശാലയിലെ സഹപാഠികൾക്കും അധ്യാപകർക്കും മാത്രമായിരുന്നു!! പിന്നിട് "The Facebook" എന്നു പേരുമാറ്റി. ക്രമേണ ഫെയ്സ്ബുക്ക് എന്ന പേരിൽ ലോകമെമ്പാടുമുളള ജനങ്ങളുടെ മനസ്സിൽ കുടിയേറി!!.
ഇന്ന് വാട്സ്ആപ്, ഇൻസ്റ്റാഗ്രാം, വെർച്വൽ റിയാലിറ്റി കമ്പനിയായ ഒക്യൂലസ് (Oculus) തുടങ്ങി 90 ലേറെ കമ്പനികളിൽ ഫെയ്സ്ബുക്കിനു ബിസിനസ് പങ്കാളിത്തമുണ്ട്!!.
"വരും വർഷങ്ങളിൽ, ഞങ്ങളെ ഒരു സോഷ്യൽ മീഡിയ കമ്പനി എന്ന നിലയിൽ കാണുന്നതിൽ നിന്ന് ഒരു മെറ്റാവേഴ്‌സ് (metaverse) കമ്പനിയായി കാണുന്നതിലേക്ക് ആളുകൾ മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പല തരത്തിൽ മെറ്റാവേഴ്സ് എന്നത് സാമൂഹ്യ സാങ്കേതികവിദ്യയുടെ ആത്യന്തിക ആവിഷ്കാരമാണ്."
"ഫെയ്സ്ബുക്കിന്റെ ഭാവിയിലേക്കുള്ള താക്കോൽ മെറ്റാവേഴ്സ് ആശയത്തിലാണ്. ഉപയോക്താക്കൾ ഒരു വെർച്വൽ പ്രപഞ്ചത്തിനുള്ളിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യും എന്ന ആശയം. കമ്പനിയുടെ ഒക്കുലസ് വെർച്വൽ റിയാലിറ്റി (VR) ഹെഡ്‌സെറ്റുകളും സേവനവും ആ ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ്" എന്നാണ് മുമ്പ് സക്കർബർഗ് പറഞ്ഞത്.
ഇതൊക്കെ ചേർത്ത് വായിച്ചാൽ, ആഗോള ജനങ്ങളുടെ പ്രിയപ്പെട്ട കമ്പനി എന്തോക്കെയോ അത്ഭുതങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിക്കാം!!!