ഗൂഗിൾ അസിസ്റ്റന്റ്: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ!!



ഗൂഗിൾ വികസിപ്പിച്ചെടുത്തതും,  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പ്രവർത്തിക്കുന്നതുമായ "വെർച്വൽ" അസിസ്റ്റന്റാണ്  ഗൂഗിൾ അസിസ്റ്റന്റ്, ഇത് പ്രധാനമായും മൊബൈൽ, സ്മാർട്ട് ഹോം ഉപകരണങ്ങളിൽ ലഭ്യമാണ്. കമ്പനിയുടെ പഴയ വെർച്വൽ അസിസ്റ്റന്റായ Google Now- ൽ നിന്ന് വ്യത്യസ്തമായി, ഗൂഗിൾ അസിസ്റ്റന്റിന് മനുഷ്യനുമായി പരസ്പരം സംഭാഷണങ്ങളിൽ ഏർപ്പെടാൻ കഴിയും.

നിങ്ങളുടെ ഫോണും ആപ്പുകളും ഹാൻഡ്‌സ് ഫ്രീയായി /വോയിസ് വഴി ഉപയോഗിക്കാനുള്ള എളുപ്പവഴിയാണ് ഗൂഗിൾ അസിസ്റ്റന്റ്. ഓർമ്മപ്പെടുത്തലുകളും (Reminders) അലാറം( Alarm) സെറ്റു ചെയ്യുക. സർച്ച് ചെയ്യുക. തുടങ്ങിയ  നിരവധി ജോലികളും ഗൂഗിൾ അസിസ്റ്റന്റ് ചെയ്യും!!.

നിങ്ങളുടെ സംഭാഷ രീതി, ഗൂഗിൾ അസിസ്റ്റന്റ് നു മനസ്സിലാക്കാൻ "ഓകെ! ഗൂഗിൾ! " , "ഹേയ്! ഗൂഗിൾ!" എന്നൊക്കെ ചിലപ്പോൾ , ആദ്യം ആവർത്തിച്ചു പറയേണ്ടിവരും.

"YouTube  തുറക്കുക"

"എറണാകുളത്തു നിന്നെടുത്ത എന്റെ ഫോട്ടോകൾ കാണിക്കൂ"

"ടോർച്ച് ഓൺ ചെയ്യുക" 

'ഡാഡിയെ വിളിക്കു'

തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞാൽ, ഗൂഗിൾ അസിസ്റ്റന്റ് ചെയ്തു തരും!!!

ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങിയ ഒരുപാടു ഭാഷയിൽ ഗൂഗിൾ അസിസ്റ്റന്റിനോട് സംവേദിക്കാൻ പറ്റും. ഗൂഗിൾ അസിസ്റ്റന്റ് നിങ്ങളുടെ ഭാഷയിൽ മറുപടിയും പറയും.

ഉദാഹരണത്തിന്: ഓ കെ ഗുഗിൾ! ഒരു തമാശ പറയാമോ? എന്നു ചോദിച്ചാൽ, മലയാളത്തിൽ തമാശ കേൾക്കാം!! 

മലയാളം അസിസ്റ്റന്റ് വേണമെങ്കിൽ:

• ആദ്യം പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ / അപ്ഡേറ്റ് ചെയ്യുക ( ചില ഫോണിൽ സിസ്റ്റം ആപ്പായി കാണാം)

https://play.google.com/store/apps/details?id=com.google.android.apps.googleassistant

• ഫോൺ സെറ്റിങ്ങ്സ്ൽ പോയി ഗൂഗിൾ എടുക്കുക. തുടർന്ന് ഗൂഗിൾ ആപ്പ് സെറ്റിങ്ങ്സ്

• സർച്ച് , അസിസ്റ്റന്റ് & വോയ്‌സ് എടുക്കുക

• അസിസ്റ്റന്റ്  ഭാഷ മലയാളമാക്കുക.

• ഫോൺ ഭാഷയും മലയാളമാക്കിയാൽ നല്ലത്(ചില ഫോണിൽ)

ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോ. 

(Allo) യുടെയും വോയ്സ് ആക്ടിവേറ്റഡ് സ്പീക്കറായ ഗൂഗിൾ ഹോമിന്റെയും (Google Home) ഭാഗമായി 2016 മേയിലാണ് അസിസ്റ്റന്റ് ആദ്യം അരങ്ങേറ്റം കുറിച്ചത്. പിക്സൽ, പിക്സൽ എക്സ്എൽ സ്മാർട്ട്ഫോണുകളിൽ  മാത്രം ലഭ്യമായ ഈ സംവിധാനം ,  2017 ഫെബ്രുവരിയിൽ  മറ്റു സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് വെയറും ( വെയർ ഒഎസ്) ഉൾപ്പെടെ

ലഭ്യമായി, കൂടാതെ iOS- ൽ ഒരു പ്രത്യേക ആപ്പായി പുറത്തിറങ്ങി. 2017 ഏപ്രിലിൽ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റ് (SDK) പ്രഖ്യാപിച്ചതിനൊപ്പം, കാറുകളിലും സ്മാർട്ട് ഹോം അപ്ലയൻസുകളിലും ഈ സംവിധാനം വന്നു.

ഗൂഗിൾ അസിസ്റ്റന്റിനെതിരായ വിമർശനം 

2019 ജൂലൈയിൽ ബെൽജിയൻ പബ്ലിക് ബ്രോഡ്‌കാസ്റ്റർ വിആർടി എൻ‌ഡബ്ല്യുഎസ് ( VRT NWS) പ്രസിദ്ധീകരിച്ച ലേഖനത്തീൽ, ഗൂഗിൾ അസിസ്റ്റന്റ് ശേഖരിച്ച ഓഡിയോ ക്ലിപ്പുകൾ  മൂന്നാം കക്ഷികൾക്ക് പണം വാങ്ങി വിൽകുന്നതായി ആരോപിച്ചിരുന്നു. ഗൂഗിൾ ഹോം ഉപകരണങ്ങളിൽ നിന്നും ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ശേഖരിച്ച സെൻസിറ്റീവ് ഡാറ്റയിൽ പേരുകളും വിലാസങ്ങളും ബിസിനസ്സ് കോളുകൾ അല്ലെങ്കിൽ കിടപ്പുമുറി സംഭാഷണങ്ങൾ പോലുള്ള മറ്റ് സ്വകാര്യ സംഭാഷണങ്ങളും ഉൾപ്പെടുന്നു.  ഇവർ വിശകലനം ചെയ്ത ആയിരത്തിലധികം റെക്കോർഡിംഗുകളിൽ നിന്ന്, 153 എണ്ണം 'ഓകെ ഗൂഗിൾ' കമാൻഡ് ഇല്ലാതെ രേഖപ്പെടുത്തിയതായും കണ്ടെത്തി!!!. 

ഗൂഗിളിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഭാഷാ വിദഗ്ധർ 0.2% റെക്കോർഡിംഗുകൾ ശേഖരിക്കുന്നെണ്ടെന്ന് ഗൂഗിൾ ഔദ്യോഗികമായി സമ്മതിച്ചിരുന്നു. 

ഡാറ്റ  സ്വകാര്യത  സംരക്ഷിക്കുന്നതിനായി, ജീവനക്കാരുടെയോ മൂന്നാം കക്ഷികളുടെയോ ഇടപെടൽ നടത്തുന്നതിൽ നിന്നും, ഗൂഗിളിനെ വിലക്കണമെന്ന,   ചില കേസുകൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ വോയിസുകൾ ശേഖരിക്കുന്ന നടപടികൾ ഗൂഗിൾ നിർത്തി വെയ്ക്കാൻ നിർബന്ധിതരായി.

Previous Post Next Post