ആൻഡ്രോയിഡ് 12 ഫീച്ചറുകൾ എന്തൊക്കയാണ്? നിങ്ങൾക്ക് അറിയേണ്ടെ?


ആൻഡ്രോയിഡ് 12 ഇപ്പോൾ പിക്സൽ ഫോണുകൾക്ക് മാത്രം! മറ്റു ഫോണുകളിൽ ഈ വർഷം അവസാനം. 

ആൻഡ്രോയിഡ് 12 -ന്റെ അന്തിമ പതിപ്പ് ഏതാനും ആഴ്ചകളായി AOSP (Android Open Source Project ) ൽ ഡെവലപ്പർമാർക്കും മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഒക്ടോബർ 19, 2021 മുതൽ ഗൂഗിൾ  പിക്സൽ 3 ലും അതിനുമുകളിലും (Pixel 3A, Pixel 4, Pixel 4A, Pixel 4A 5G, Pixel 5, Pixel 5A ) ലഭ്യമാണ്. ഇത് പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയിലും ലഭിക്കും!.

ആൻഡ്രോയിഡ് 12 ഈ വർഷം അവസാനം സാംസങ് ഗാലക്സി, വൺപ്ലസ്, ഓപ്പോ, റിയൽമി, ടെക്നോ, വിവോ, ഷവോമി തുടങ്ങിയ ഡിവൈസുകളിലും പ്രതീക്ഷിക്കുന്നു.

ആൻഡ്രോയിഡ് 12 ലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത പുതിയ മെറ്റീരിയൽ യു (Material You) ഡിസൈൻ ആണ്, ഇത് ഹോംസ്‌ക്രീനിന്റെ രൂപം നിങ്ങളുടെ ഇഷ്‌ടാനുസരണം മാറ്റാൻ , മുമ്പെങ്ങുമില്ലാത്ത വിധം നിങ്ങൾക്ക് സാധിക്കും.  ആപ്ലിക്കേഷൻ ഐക്കണുകൾ, പുൾ-ഡൗൺ മെനുകൾ, വിജറ്റുകൾ (widgets) തുടങ്ങിയവ വളരെയധികം ആകർഷകമാക്കാൻ സാധിക്കും.

ആൻഡ്രോയ്ഡ് 12 ന്റെ ഫീച്ചറുകൾ

 • വളരെയധികം ആകർഷകമായ ഇന്റർഫേസ് ( A New Look)

• എളുപ്പത്തിൽ ആക്സസ് ചെയ്യാൻ പറ്റുന്ന സെറ്റിങ്ങ്സ് (Better Quick Settings)

• പ്രൈവസി ഡാഷ്ബോർഡ് (Privacy Dashboard)

ഗൂഗിൾ, സ്വകാര്യത സംരക്ഷിക്കുന്നതിനു പ്രാധാന്യം കൊടുക്കുന്നതിന്റെ തെളിവായി ഈ ഫീച്ചർ കരുതാം. ആപ്പുകൾക്ക് ഏതൊക്കെ ഡാറ്റ എടുക്കാമെന്ന് ഇവിടെ നിന്ന് തീരുമാനിക്കാം. ആപ്പുകൾക്ക് ഡാറ്റാ അനുമതി നിഷേധിക്കാനും , ഏതൊക്കെ ആപ്പുകൾ, ഏതൊക്കെ ഡാറ്റ, ഏതൊക്കെ സമയങ്ങളിൽ എടുത്തു എന്നറിയാനുള്ള ടൈംലൈനും ഇതിലുണ്ട്!!

• ക്യാമറ, മൈക്രോഫോൺ എന്നീവയിൽ കൂടുതൽ നിയന്ത്രണം(Microphone and Camera Control)

ക്യാമറയും മൈക്രോഫോണും സ്വകാര്യത ചോർത്തുന്ന ഉപകരണങ്ങളാണെന്നതിൽ സംശയമില്ല!! ഫോണിന്റെ മുകളിലുള്ള സ്റ്റാറ്റസ് ബാറിൽ, ക്യാമറയും മൈക്കും ഓണാണോ എന്നറിയിക്കുന്ന സൂചനകൾ ( indicator) ഉൾപെടുത്തിയിട്ടുണ്ട്.

• കൂടുതൽ ലൊക്കേഷൻ ട്രാക്കിംഗ് നിയന്ത്രണം (More Location Tracking Control)

നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങളെ സൂക്ഷ്മമായും ഭാഗീകമായും (Precise അല്ലെങ്കിൽ Approximate)  എന്ന് രണ്ടായി തിരിച്ചുള്ള സുരക്ഷയാണിതിലുള്ളത്.  അതായത് കാലാവസ്ഥാ പ്രവചിക്കുന്ന ആപ്പുകൾക്ക് നിങ്ങൾ നിൽകുന്ന സ്ഥലം ഏതാണ്ട് അറിഞ്ഞാൽ മതി. അതേസമയം ഒരു പട്ടണത്തിൽ ഒരു പാട് കടകളും, വഴികളും കാണും, അത്തരം സന്ദർഭങ്ങളിൽ കൂടുതൽ സൂക്ഷ്മമായി നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.  ആവശ്യമുള്ളപ്പോൾ മാത്രമെ നിങ്ങളുടെ  സ്ഥലം സൂക്ഷ്മമായി ട്രാക്ക് ചെയ്യപെടുകയുള്ളു!!! 

ബ്ലൂടൂത്തു വഴി ഹെഡ്ഫോൺ, സ്മാർട്ട് വാച്ച് എന്നിവ കണക്ട് ചെയ്യുമ്പോൾ, ലൊക്കേഷൻ വിവരങ്ങൾ ആക്സസ് ചെയ്യുന്നത് തടയാൻ കഴിയുന്നു. 

• നിങ്ങളുടെ ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ കൂടുതൽ, സൗകര്യപ്രദമായ രീതിയിലാക്കുന്നു (Richer Notifications)

ഓരോ നോട്ടിഫിക്കേഷനിലും ക്ലിക്ക് ചെയ്യുമ്പോൾ മുമ്പില്ലാത്തവിധം വ്യക്തവും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ പറ്റുന്നു.

• സ്ക്രോളിംഗ് സ്ക്രീൻഷോട്ടുകൾ (Scrolling Screenshots)

ഈ ഫീച്ചർ സാംസങ്, വൺപ്ലസ് തുടങ്ങിയ ഫോണുകളിൽ നിലവിലുണ്ട്.  

ഇതു ആൻഡ്രോയ്ഡ് 12 ൽ ഉൾപെടുത്തി യിരിക്കുന്നു. ഇതുകൊണ്ട് നിങ്ങൾക്ക് വിസിമ്പിളായ സ്ക്രീൻ ഏരിയയുടെ ഷോട്ട് കൂടാതെ, വിസിമ്പിളല്ലാത്ത കൂടുതലായ ഏരിയയുടെ സ്ക്രീൻഷോട്ട് എടുക്കാൻ പറ്റും  സ്ക്രീൻഷോട്ടുകൾ എഡിറ്റുചെയ്യാനുള്ള മാർക്ക്അപ്പ് ടൂളുകളും ടെക്സ്റ്റ്, ഇമോജികൾ, സ്റ്റിക്കറുകൾ എന്നിവ ചേർക്കുന്നതിനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.

• ഗെയിം കളിക്കുന്നവർക്ക് കൂടുതൽ ഫീച്ചറുകൾ (Better Gaming)

ഗെയിം ഡാഷ്ബോർഡ് (Game Dashboard)

തന്നെ വന്നിരിക്കുന്നു!! ഇതു വഴി ഗെയിം കളിക്കുമ്പോൾ ഫോൺകോൾ തടയാം ( Do Not Disturb) , സ്ക്രീൻ ഷോട്ട്, ലൈവ് യൂട്യൂബ് സ്ട്രീമിംഗ് തുടങ്ങിയവ എളുപ്പത്തിൽ ചെയ്യാം!! 

ഗെയിം ഡാഷ്‌ബോർഡിൽ ഗെയിംപ്ലേയ്ക്കിടെ നിങ്ങളുടെ ഫ്രെയിമുകൾ (frames per second -FPS) കാണിക്കുന്നതിനുള്ള ടോഗിൾ ഉൾപെടുത്തിയിരിക്കുന്നു. 

കൂടാതെ ചില ഗെയിംമുകൾ പൂർണമായും ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് കളിക്കാനും പറ്റും!!

Previous Post Next Post