ഈ ഗൂഗിള്‍ പിക്‌സല്‍ ഫോണിനെന്താ കൊമ്പുണ്ടോ?



ആപ്പിൾ ഫാൻസിനു ഐഫോൺ പോലെയാണ് ഗൂഗിൾ ഫാൻസിനു ഗൂഗിൾ പിക്സൽ ഫോൺ!!

 ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞു പോലെ, ഗൂഗിൾ അതിന്റെ അവതാര ശക്തി പൂർണമായും ആവാഹിച്ചു ഇറക്കുന്ന ഫോണാണ് ഗൂഗിൾ പിക്സൽ!!

 പിക്‌സല്‍ ഫോണിനു കിട്ടുന്ന പ്രത്യേക സൗകാര്യം അതിന്റെ പരിധിയില്ലാത്ത സ്റ്റോറേജാണ്. മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, ഗൂഗിൾ ക്ലൗഡിലേക്ക് ഫോട്ടോകള്‍ ബാക്കപ്പ് ചെയ്യുന്നതിന് പിക്‌സല്‍ ഫോണുകള്‍ക്ക് ഡാറ്റ പരിധിയില്ല . പക്ഷെ ഈ ആനുകൂല്യം തുടരാൻ ഗൂഗിൾ ഉദ്ദേശിക്കുന്നില്ലെന്ന് ദി വെര്‍ജ്ജ്, ടോംസ് ഗൈഡ് എന്നിവയില്‍ നിന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു.എടുക്കുന്ന ഫോട്ടോകള്‍ അവയുടെ യഥാര്‍ത്ഥ ക്ലാരിറ്റിയിൽ സ്റ്റോർ ചെയ്യാം.

 മോഡലുകൾ:

 ഗൂഗിൾ പിക്‌സല്‍ 3 എക്‌സ്എല്‍,

പിക്സൽ 4a, പിക്സൽ 4a (5G), പിക്സൽ 5 ( 5G)

ഏറ്റവും പുതിയ ഗൂഗിൾ പിക്സൽ ഫോണുകളായ Pixel 6, Pixel 6 Pro  എന്നീവ 2021 ഒക്ടോബർ 19-നാണ് ഗൂഗിൾ പുറത്തിറക്കിയത്. ഇവ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിട്ടില്ല,

 

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്​, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, അയർലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർക്ക്​ പിക്​സൽ  ഫോണുകൾ ഒക്​ടോബർ 28 മുതൽ വാങ്ങാം. ഇറ്റലി, സ്​പെയിൻ, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക്​ അടുത്ത വർഷം തുടക്കത്തിലും ലഭ്യമാകും

 

പിക്സൽ ഫോണിൽ ബ്ലോട്ട്‌വെയര്‍ ഇല്ല

 ഒരു കമ്പ്യൂട്ടറിലോ സ്മാർട്ട്ഫോണിലോ ടാബ്‌ലെറ്റിലോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഒരു തരം സോഫ്റ്റ് വെയറാണ് ബ്ലോട്ട് വെയർ. ഇത് ഉപകരണിന്റെ സ്പെയിസ് എടുക്കുന്നു, ബാറ്ററി ലൈഫ് കുറയ്ക്കുന്നു, പ്രകടനം കുറക്കുന്നു. ഫോണിനും കംപ്യൂട്ടറിനും , ചില ബ്ലോട്ട് വെയർ അപൂർവ്വമായി ഉപയോഗപ്രദമാണ്, ഇത് പ്രധാനമായും നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ഒരു വരുമാന മാർഗമാണ്.

 

പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍

 ഗൂഗിള്‍ അതിന്റെ പിക്‌സല്‍ ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുന്‍ഗണന നല്‍കുന്നു. ഒരു പുതിയ ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പ് അല്ലെങ്കില്‍ സുരക്ഷാ പാച്ച് പുറത്തിറങ്ങുമ്പോഴെല്ലാം, അത് ആദ്യം പിക്‌സലുകളില്‍ എത്തും. പൂര്‍ണ്ണ ഒഎസ് അപ്‌ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായ പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ബീറ്റ ആന്‍ഡ്രോയ്ഡ് പതിപ്പുകളിലും പിക്‌സലുകള്‍ക്ക് ആദ്യ മുന്‍ഗണന ഉണ്ട്. ആൻഡ്രോയ്ഡ് 12 ഓ എസും ഗൂഗിൾ പിക്സലിനു തന്നെ ആദ്യം !!

 

ഗൂഗിള്‍ ഫൈ ഒരു ഓപ്ഷനായി എത്തുന്നു (Google Fi /പ്രൊജക്റ്റ് ഫൈ)

 സെല്ലുലാർ നെറ്റ്‌വർക്കുകളും വൈഫൈയും ഉപയോഗിച്ച് ടെലിഫോൺ കോളുകൾ, എസ് എം എസ്, മൊബൈൽ ബ്രോഡ്ബാൻഡ് എന്നിവ നൽകുന്ന ഗൂഗിളിന്റെ ഒരു എം വി എൻ ഒ (Mobile Virtual Network Operator) ടെലികമ്മ്യൂണിക്കേഷൻ സേവനമാണ് ഗൂഗിൾ ഫൈ, ( പ്രോജക്ട് ഫൈ) ടി-മൊബൈൽ (T-Mobile US)

, യുഎസ് സെല്ലുലാർ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ Google Fi ഉപയോഗിക്കുന്നു. നിലവിൽ അമേരിക്കാർക്ക് മാത്രമുള്ള ഒരു സേവനമാണ് ഗൂഗിൾ ഫൈ.

 

എല്ലാ പിക്‌സല്‍ ഫോണുകളും ഗൂഗിള്‍  ഒഎസില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത രീതിയിലാണ് എത്തുന്നത്. ഈ ഫോണുകളും അണ്‍ലോക്കുചെയ്തിരിക്കുന്നതിനാല്‍ ഏതൊരു കാരിയറിലേക്കും യഥേഷ്ടം മാറാനാകും.

 

വെറൈസണ്‍, ഗൂഗിള്‍ ഫൈ (അണ്‍aലോക്ക്ഡ്), അണ്‍ലോക്ക്ഡ് (5 ജി ) എന്നിങ്ങനെ മൂന്ന് ഇനങ്ങള്‍ ആണ് ഗൂഗിള്‍ വില്‍ക്കുന്നത്. ഈ ഹാന്‍ഡ്‌സെറ്റുകള്‍ എല്ലാ പ്രധാന യുഎസ് കാരിയറുകളിലും പ്രവര്‍ത്തിക്കും

 

സ്പാമുകള്‍ തടയും!!

 അനാവശ്യമായ മാര്‍ക്കറ്റിംഗ് കോളുകൾ, പരസ്യങ്ങൾ എന്നീവ തടയാൻ പിക്‌സല്‍ ഫോണിന്  പ്രത്യേകമായി ഫീച്ചറുണ്ട്.

ഫോണ്‍ ആപ്പിലെ പിക്‌സല്‍ 'കോള്‍ സ്‌ക്രീന്‍ ഫംഗ്ഷന്‍ '  ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പം പ്രവര്‍ത്തിച്ച് റോബോ കോളുകള്‍ നിങ്ങളിലേക്ക് എത്തുന്നത് തടയുന്നു. ഇത്തരം ഫോണ്‍ റിംഗ് ചെയ്യുന്നതു പോലും തടയാന്‍ കഴിയും.


മറ്റു ഫീച്ചറുകൾ

5 ജി  നെറ്റ്‌വര്‍ക്കുകൾക്കായുള്ള ഈ ഹാന്‍ഡ്‌സെറ്റില്‍ മികച്ച അള്‍ട്രാവൈഡ് ക്യാമറയും ഒരു വലിയ ഒഎല്‍ഇഡി ഡിസ്‌പ്ലേയും ഉണ്ട്. ഗൂഗിളില്‍  മികച്ച സോഫ്റ്റ്‌വെയര്‍ പിന്തുണയും മൂന്ന് വര്‍ഷം വരെ  അപ്‌ഡേറ്റ് ചെയ്യാനും പറ്റും.

 

ആമസോൺ വഴി വാങ്ങാവുന്ന പിക്സൽ ഫോണുകളുടെ, ഫീച്ചറുകളും വില വിവരങ്ങളും

  Amazon Link: https://amzn.to/3GiqlT8

Google Pixel 4a

 ( Black, 6 GB RAM, 128 GB Storage)

Processor : Qualcomm Snapdragon 730G

Wireless Carrier: Unlocked

Memory Storage Capacity6 GB

Model Year : 2020

Screen Size: 5.8 Inches

camera : Rear Camera : 12MP

Front Camera Resolution: 8 MP


 

Google Pixel 3

( Black, 4GB RAM, 64GB Storage)

Processor : Qualcomm Snapdragon 845

Model Name: Pixel 3_ 64

Memory Storage Capacity: 64 GB

SIM card slot count : Single SIM

Screen Size; 5.5 Inches

Display Type;: 1440 x 2960

Front Camera : 8MP + 8MP

Rear Camera : 12.2MP

Battery Capacity : 2915mAh

Google Pixel 4a 5G with Snapdragon 765G ( White, 6GB RAM,128GB Storage)

Wireless Carrier: Unlocked for All Carriers

Memory Storage Capacity: 128 GB

Cellular Technology: 5G

Screen Size: 6.2 Inches

CPU Speed2.2 GHz


 

ഗൂഗിൾ പിക്സൽ 6 ഫീച്ചറുകൾ

6.40 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ OLED

1080 x 2400 പിക്‌സൽ റെസല്യൂഷനുള്ള പിക്‌സൽ ഡെൻസിറ്റി 411 പിക്‌സൽ (പിപിഐ)

2.8 ജിഗാഹെർട്സ് ഒക്ടാ കോർ ഗൂഗിൾ ടെൻസർ പ്രൊസസ്സറാണ്, അതിൽ 2.8 ജിഗാഹെർട്സിൽ 2 കോറുകളും ക്ലോക്ക് ചെയ്ത 2.25 ജിഗാഹെർട്സ് സവിശേഷതകളും ഉണ്ട്.

8 ജിബി റാമിലാണ് ഇത് വരുന്നത്. ഗൂഗിൾ പിക്സൽ 6 ആൻഡ്രോയ്ഡ് 12

ഓഎസിലാണ് പ്രവർത്തിപ്പിക്കുന്നത്.

4614 എം എ എച്ച് ബാറ്ററിയാണ്.  പിക്സൽ 6  നു വയർലെസ് ചാർജിംഗ് , ഫാസ്റ്റ് ചാർജിംഗ് സംവിധാനമുണ്ട്.


ക്യാമറകൾ:

 ഒരു f/1.85 അപ്പർച്ചറും 50-മെഗാപിക്സൽ പ്രൈമറി ക്യാമറയും 1.2-മൈക്രോൺ പിക്സൽ വലുപ്പവും, 12-മെഗാപിക്സൽ ക്യാമറയും ഉൾക്കൊള്ളുന്ന ഇരട്ട ക്യാമറ സജ്ജീകരണമാണ് പിൻവശത്തുള്ളത്.

 

 f/2.2 അപ്പേർച്ചറും 1.25 മൈക്രോൺ പിക്സൽ വലുപ്പവും. പിൻ ക്യാമറ സജ്ജീകരണത്തിന് ഓട്ടോഫോക്കസ് ഉണ്ട്. സെൽഫികൾക്കായി സിംഗിൾ ഫ്രണ്ട് ക്യാമറ സജ്ജീകരണമുണ്ട്, അതിൽ 8 മെഗാപിക്സൽ സെൻസറും f/2.0 അപ്പേർച്ചറും 1.12 മൈക്രോൺ പിക്സൽ വലുപ്പവുമുണ്ട്.

 

ഗൂഗിൾ പിക്സൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുണ്ട്.

 

നാനോ-സിം, ഇസിം (embedded-SIM)

കാർഡുകൾ സ്വീകരിക്കുന്ന ഡ്യുവൽ സിം (ജിഎസ്എം, ജിഎസ്എം)

 

158.60 x 74.80 x 8.90 മിമി (ഉയരം x വീതി x കനം) 207.00 ഗ്രാം ആണ്. കിൻഡ കോറൽ, സോർട്ട സീഫോം, സ്റ്റോമി ബ്ലാക്ക് നിറങ്ങളിലാണ് ഇത് പുറത്തിറക്കിയത്. പൊടിപടലത്തിൽ നിന്നും,വെള്ളത്തിൽ നിന്നും ഫോൺ സംരക്ഷിക്കാനുള്ള  IP68 റേറ്റിംഗ് ഉണ്ട്.

 

Google Pixel 6- ൽ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 802.11 a/b/g/n/ac/ax, GPS, Bluetooth v5.20, NFC, USB Type-C, 3G, 4G എന്നിവ ഉൾപ്പെടുന്നു (ബാൻഡ് 40 ഉപയോഗിക്കുന്നതിനുള്ള പിന്തുണയോടെ)

 

ഇന്ത്യയിലെ ചില LTE നെറ്റ്‌വർക്കുകൾ) രണ്ട് സിം കാർഡുകളിലും 4G സജീവമാണ്.

ഫോണിലെ സെൻസറുകളിൽ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, കോമ്പസ്/ മാഗ്നെറ്റോമീറ്റർ, ഗൈറോസ്കോപ്പ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു.




Previous Post Next Post