എന്താണ് നീല ആധാർ കാർഡ്? എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങൾ അറിയാം.



5 വയസ്സ് വരെ ഒരു ആധാർ , പിന്നെ പുതുക്കി 15 വരെ വേറൊന്ന്, അതു കഴിഞ്ഞ് വീണ്ടും പുതുക്കണം. എല്ലാം സൗജന്യമായി ചെയ്യാം.

സാധാരണ എല്ലാവർക്കും വെളുത്ത നിറത്തിലുള്ള ആധാർകാർഡാണുള്ളത്. 12 അക്ക സവിശേഷ കോഡാണ് ഇതിലുപയോഗിക്കുന്നത്. ആധാർകാർഡിൽ വ്യക്തിപരമായ വിവരങ്ങളും, വിരലടയാളൾ, കണ്ണിന്റെ ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളുണ്ടാവും

എന്നാൽ, 5 വയസ്സിൽ കുറഞ്ഞവർക്കാണ് നീല നിറത്തിലുള്ള ആധാർ. ഇതിൽ കുഞ്ഞിന്റെ ബയോമെട്രിക് വിവരങ്ങൾ ചേർക്കുന്നില്ല. കുഞ്ഞിനു 5  വയസ്സ് പൂർത്തിയാകുമ്പോൾ, വീണ്ടും ആധാർ കാർഡ് പുതുക്കണം. ഇതിൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും.

15 വയസുവരെ ഈ ആധാർ സാധുവാണ്.

15 വയസ്സ് പൂർത്തിയായാൽ, വീണ്ടും ആധാർ വിവരങ്ങൾ പുതുക്കണം, കൂടെ ബയോമെട്രിക് വിവരങ്ങളും പുതുക്കും. ഈ പുതുക്കൽ സൗജന്യമായി പോസ്റ്റോഫിസിലും മറ്റും ചെയ്യാം.

നീല ആധാർ/ബ്ലൂ ആധാർ/ ബാല ആധാർ എങ്ങനെ എടുക്കാം?

5 വയസ്സിന് താഴെയുള്ള ഏത് കുട്ടിക്കും നീല നിറത്തിലുള്ള ആധാർ കാർഡ് ലഭിക്കും. കുട്ടിക്ക് 5 വയസ്സു കഴിഞ്ഞാൽ, അത് അസാധുവാകും.

ആധാർ എൻറോൾമെന്റിനായി  കുട്ടിയുടെ അംഗീകൃത സ്കൂൾ ഐഡി  , ഫോട്ടോ ഐഡിയായി ഉപയോഗിക്കാം.

നിങ്ങളുടെ കുട്ടിയുടെ ആധാർ ലഭിക്കുന്നതിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, പ്രസവിച്ച ആശുപത്രിയിൽ നിന്ന് നിങ്ങൾക്ക് ലഭിച്ച ഡിസ്ചാർജ് സ്ലിപ്പോ കാണിച്ചു അപേക്ഷിക്കാം.

രക്ഷിതാക്കളുടെ ആധാർകാർഡ് കൈയിൽ കരുതുക. കുട്ടിയുടെ വിവരങ്ങൾ ചേർക്കാൻ ഇത് അത്യാവശ്യമാണ്.

എല്ലാ ആധാർകാർഡും പോലെ, ബ്ലൂ ആധാർ കാർഡിനു  ഒരു ഫോൺ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.  ആ ഫോൺ കൈയിൽ കരുതുക(ചിലപ്പോൾ ആവശ്യം വരാം). 

ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല, എങ്കിലും കുഞ്ഞിന്റെ ഫോട്ടോയെടുക്കും.

നിങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന് ശേഷം, ആധാർ നടപടികൾ പൂർത്തിയാക്കി, അതിന്റെ സ്ലിപ്പ് തരും. ഏതാണ്ട്

 60 ദിവസത്തിനുള്ളിൽ, നിങ്ങളുടെ കുട്ടിയുടെ  നീല ആധാർ കാർഡ് തപാലിൽ വരും.

Previous Post Next Post