മൊബൈൽ ടവർ അല്ലെങ്കിൽ Base Transceiver Station ( BTS) പ്രവർത്തനം വൈദ്യുത കാന്തിക മണ്ഡലങ്ങൾ (Electromagnetic Fields-EMF) വഴിയാണ്.
ഈ EMF നെ റേഡിയേഷൻ എന്നു വിളിക്കാം. വൈദ്യുതകാന്തിക വികിരണം മൂലമാണ് ഇഎംഎഫുകളിലെ വൈദ്യുത, കാന്തിക ശക്തികൾ ഉണ്ടാകുന്നത്.
EMF കളിൽ രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്:
• ഉയർന്ന ആവൃത്തിയിലുള്ള ഇഎംഎഫുകൾ, അതിൽ എക്സ്-റേകളും ഗാമാ കിരണങ്ങളും ഉൾപ്പെടുന്നു. ഈ ഇഎംഎഫുകൾ വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ അയോണൈസിംഗ് വികിരണ ഭാഗത്താണ്, ഇത് DNA അല്ലെങ്കിൽ കോശങ്ങളെ നേരിട്ട് നശിപ്പിക്കും.
• കുറഞ്ഞ അല്ലെങ്കിൽ ഇടത്തരം ആവൃത്തിയിലുള്ള ഇഎംഎഫുകൾ.
ഇലക്ട്രിക് പവർ ലൈനുകളിൽ നിന്നും വീട്ടുപകരണങ്ങളിൽ നിന്നുമുള്ള കാന്തിക മണ്ഡലങ്ങൾ, റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ് വികിരണം, ദൃശ്യപ്രകാശം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ ഇഎംഎഫുകൾ വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ അയോണൈസ് ചെയ്യാത്ത വികിരണ വിഭാഗത്തിലാണ്, അവ ഡിഎൻഎ (DNA) അല്ലെങ്കിൽ കോശങ്ങളെ നേരിട്ട് നശിപ്പിക്കുമെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ലോ-ടു-മിഡ് ഫ്രീക്വൻസി ഇഎംഎഫുകളിൽ വളരെ കുറഞ്ഞ ഫ്രീക്വൻസി ഇഎംഎഫുകളും (ഇഎൽഎഫ്-ഇഎംഎഫ്) റേഡിയോ ഫ്രീക്വൻസി ഇഎംഎഫുകളും ഉൾപ്പെടുന്നു.
മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത കുറഞ്ഞ ഫ്രീക്വൻസിയിലുള്ള നോൺ–അയണൈസിങ് റേഡിയേഷനുകളാണ് മൊബൈൽ കമ്യൂണിക്കേഷനിൽ ഉപയോഗിക്കുന്നത്. മൊബൈൽ ടവറുകളിൽ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കുന്നവയല്ലെന്ന് ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ പ്രശ്നങ്ങൾ:
വേണ്ടത്ര ടവറുകളില്ലാത്തതു തന്നെയാണ് കേരളം നേരിടുന്ന വലിയ പ്രതിസന്ധി. ശരാശരി 1000 ആളുകൾക്ക് ഒരു ടവർ എന്ന കണക്കെടുത്താൽ കേരളത്തിൽ 38,000 ടവർ എങ്കിലും വേണം. ആകെയുള്ളത് 19,000 ടവറുകളാണ്. അതായത് ഒരു ടവർ ഉപയോഗിക്കുന്നത് 2000 ആളുകൾ. ഡേറ്റ ലാഗിങ്ങിനുള്ള ഒരു പ്രധാന കാരണം ഇതാണ്. ഓരോ ടവറിലേക്കും ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി നൽകുന്നത് കേരളത്തിൽ 33% മാത്രമാണ് പൂർത്തിയായിട്ടുള്ളത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ എല്ലാ ടവറുകളിലും ഒപ്റ്റികൾ ഫൈബർ കണക്ടിവിറ്റി ഉറപ്പാക്കാനാണ് ടെലികോം വിഭാഗം ലക്ഷ്യമിടുന്നത്
ടവർ വന്നാൽ സ്ഥലത്തിനു വില കുറയുമോ? കൂടുമോ?
ടവർ സ്ഥാപിക്കുന്നതു സംബന്ധിച്ച് നാട്ടിൽ നിലനിൽക്കുന്ന റേഡിയേഷൻ ഉൾപ്പെടെയുള്ള ഊഹാപോഹങ്ങൾ ചെറിയ തോതിലെങ്കിലും കണക്ടിവിറ്റിയെ ബാധിക്കുന്നുണ്ട്. ടവർ സ്ഥാപിക്കുന്നവർക്ക് 20,000 രൂപ വാടകയിനത്തിൽ ഉടമസ്ഥനു ലഭിക്കും.
ടവർ വരുന്നതോടെ സ്ഥലത്തിനു വില കുറയും, റേഡിയേഷൻ കൂടും തുടങ്ങിയ വാദങ്ങളും പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ ഭാവിയിൽ ടവറുള്ളിടത്ത് കണക്ടിവിറ്റി കൂടും എന്നുള്ളതു കൊണ്ട് സ്ഥലത്തിനു വില കൂടിയേക്കാമെന്ന മറുവാദമാണ് ടെലികോം അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. കാരണം വരും തലമുറകൾക്ക് ദൈനംദിന കാര്യങ്ങൾക്കായി ഇന്റർനെറ്റ് കണക്റ്റിവിറ്റി അഭിവാജ്യ ഘടകമാകും!!
രാജ്യാന്തര തലത്തിൽ റേഡിയേഷന്റെ അംഗീകൃത തോത് 4.5വാട്ട്/ ചതുരശ്ര മീറ്ററാണ്. എന്നാൽ ഇന്ത്യയിൽ ഇത് .45 വാട്ട്/ ചതുരശ്ര മീറ്ററാണ്. അതായത് രാജ്യാന്തര മാനദണ്ഡത്തിന്റെ പത്തിലൊന്ന് കർശന നിയന്ത്രണത്തോടെയാണ് ഇന്ത്യയിൽ ഇതു നടപ്പാക്കുന്നത്.
റേഡിയേഷനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ ജില്ലാതലത്തിൽ ബോധവൽക്കരണ പരിപാടികളും ടെലികോം വകുപ്പ് നടത്തിവരുന്നു.
5G യുടെ ഭാവി!
5G സേവനങ്ങൾ പൂർണമായും ഉപയോഗപെടുത്താൻ 5G ഫോണുകൾ വേണം. എന്നാൽ ഇന്ത്യയിൽ 90% ഇന്റർനെറ്റ് ഉപഭോക്താക്കളും 4ജി സേവനം ഉപയോഗിക്കുന്നവരാണ്. ഇവർ പുതിയ ഹാൻഡ്‌സെറ്റിലേക്ക് മാറാൻ സമയമെടുക്കുമെന്നതിനാൽ 4ജി കവറേജിൽ സാധ്യമായ 5ജി സേവനങ്ങൾ നൽകുകയാണ് ഓപ്പറേറ്റർമാരുടെ പ്രാഥമിക ലക്ഷ്യം. 4Gയുടെ കാലത്തും, ഇപ്പോഴും BSNL 3G സേവനങ്ങളാണ് നൽകുന്നത് എന്ന കാര്യവും ഓർക്കുക!.
അടുത്ത വർഷത്തോടെ 5ജി സേവനങ്ങൾ ഇന്ത്യയിലെത്തുമെന്നു തന്നെയാണ് ടെലികോം മേഖല നൽകുന്ന ഉറപ്പ്. ടെലികോം സേവനദാതാക്കൾക്ക് ഇതിനായി സ്പെക്ട്രം പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുമുണ്ട്.
• 4ജിയിൽ ഉപഭോക്താവിന് ശരാശരി 10 എംബിപിഎസ് വേഗം ലഭിക്കുമ്പോൾ 5ജിയിൽ അത് 100 എംബിപിഎസ് ആയിരിക്കും.
• 2 മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഡൗൺലോഡ് ചെയ്യാൻ വേണ്ടി വരിക സെക്കൻഡുകൾ മാത്രം.
• മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യുമ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കാം.
• ഒരു ചതുരശ്ര കിലോമീറ്ററിൽ 10 ലക്ഷം ഉപകരണങ്ങൾ 5ജി നെറ്റ്‌വർക്കിൽ കണക്ട് ചെയ്യാം. ഉപകരണങ്ങൾ തമ്മിലുള്ള ആശയകൈമാറ്റം (ഇന്റർനെറ്റ് ഓഫ് തിങ്സ് ( IOT), (Amazon Echo, Alexa എന്നീവ ഉദാഹരണം) ഇതു വേഗത്തിലാക്കും.
• 5ജി നെറ്റവർക്ക് ഉപയോഗിക്കാൻ പോകുന്നത് നോൺ– അയണൈസിങ് റേഡിയേഷൻ തന്നെയാണ്. ഉയർന്ന ഡേറ്റാ വേഗത നൽകുന്ന ടവറുകൾക്ക് കവറേജ് കുറവായിരിക്കും. അതിനാൽ ഇപ്പോഴുള്ള ടവറുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചെങ്കിൽ മാത്രമേ 5ജി പൂർണമായി ഉപയോഗപ്പെടുത്താനാകൂ.