ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍, ഗൂഗിൾ പ്ലേസ്റ്റോർ, ഗൂഗിൾ കലണ്ടർ എന്നിവ ഇനി ഇത്തരം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല.
നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ വരുമോ?
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്‌സ്(Google Maps), യൂട്യൂബ്, (Youtube) ജിമെയില്‍ (Gmail) തുടങ്ങി മറ്റ് നിരവധി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു.
അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള കമ്പനിയുടെ പദ്ധതികളുടെ ഭാഗമായി, ഡിസംബർ 2010 കാലഘട്ടത്തിലിറങ്ങിയ ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രെഡ് അല്ലെങ്കില്‍ താഴെയുള്ള ഏത് ഉപകരണത്തിനും ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയില്ല.
ഈ ആപ്പുകളിലേക്ക് ആക്‌സസ് നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ കുറഞ്ഞത് ആന്‍ഡ്രോയ്ഡ് 3.0 ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ഗുഗിളിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആന്‍ഡ്രോയിഡ് 2.3.7 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ 2021 സെപ്റ്റംബര്‍ 27 മുതല്‍ സൈന്‍-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു.
സെപ്റ്റംബര്‍ 27-ന് ശേഷം നിങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ സൈന്‍ ഇന്‍ ചെയ്യുകയാണെങ്കില്‍ ഗൂഗിള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ യൂസര്‍നെയിം അല്ലെങ്കില്‍ പാസ്വേഡ് പ്രശ്‌നം നേരിടുമെന്ന് ഗൂഗിള്‍ കമ്മ്യൂണിറ്റി മാനേജര്‍ സാക്ക് പൊള്ളാക്ക് വ്യക്തമാക്കി.
താഴെ പറയുന്ന സ്മാർട്ട് ഫോണുകൾക്ക് പ്രശ്നങ്ങൾ വരാം.
Sony Xperia Advance, Lenovo K800, Sony Xperia Go, Vodafone Smart II, Samsung Galaxy S2, Sony Xperia P, LG Spectrum, Sony Xperia S, LG Prada 3.0, HTC Velocity, HTC Evo 4G, Motorola Fire, and Motorola XT532.
ഇനി Android 3.0 അല്ലെങ്കിൽ അതിനു മുകളിൽ അപ്ഡേറ്റ് ചെയ്യാൻ പറ്റാത്തവർക്ക് വെബ് ബ്രൗസർ വഴി ഗൂഗിൾ അകൗണ്ടിലേക്ക് ലോഗിൻ ചെയ്യാം