ട്രെയിൻ ടിക്കറ്റ് എടുക്കാനും ട്രെയിൻ /ട്രെയിൻ ടിക്കറ്റ് ട്രാക്ക് ചെയ്യാനുമുള്ള രണ്ട് കിടിലൻ ആപ്പുകൾ!

ട്രെയിൻ ടിക്കറ്റ് എടുക്കാനും ട്രെയിൻ /ട്രെയിൻ ടിക്കറ്റ് ട്രാക്ക് ചെയ്യാനുമുള്ള രണ്ട് കിടിലൻ ആപ്പുകൾ! 


എന്തൊക്കെ ചെയ്യാം? എങ്ങനെ ചെയ്യാം??

Confirmtkt

IRCTC (Indian Railway Catering and Tourism Corporation) യുടെ ഔദ്യോഗിക ടിക്കറ്റ് ബുക്കിംഗ് പങ്കാളിയാണ് ഈ ആപ്പ്.  

ഈ ആപ്പിലെ ലളിതമായ  തിരച്ചിൽ (സെർച്ച്)    സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് സഞ്ചരിക്കേണ്ട സ്ഥലവും, എത്തിചേരേണ്ട സ്ഥലവും, യാത്രചെയ്യേണ്ട ദിവസവും കൊടുത്താൽ,

( Pic 1)



 അതിനനുസരിച്ചുള്ള ട്രെയിനുകളുടെ ലിസ്റ്റ് കിട്ടും. ( Pic 2)


അതിൽ നിന്ന് നിങ്ങളുടെ സമയത്തിനനുസരിച്ചുള്ള ട്രെയിൻ കണ്ടെത്തി. അതിലെ സീറ്റ് ലഭ്യത നോക്കി, ടിക്കറ്റ് ബുക്ക് ചെയ്യാം. (Pic 3)


 നിങ്ങൾക്ക് IRCTC ID ഉണ്ടെങ്കിൽ ഉടനെ ലോഗിൻ ചെയ്യാനും, ഇല്ലെങ്കിൽ, പുതുതായി നിർമ്മിക്കാനും പറ്റും(pic 4). 

 


ഇപ്പോൾ തന്നെ 4.8 കോടിയിലധികം ആളുകൾ അകൗണ്ട് എടുത്തിട്ടുണ്ട്. 10 ദശലക്ഷത്തിലധികം ആളുകൾ ഈ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്തുകഴിഞ്ഞു!!!


താല്പര്യമുള്ള ട്രെയിൻ തെരഞ്ഞെടുത്താൽ പിന്നെ ബാക്കിയുള്ള വിവരങ്ങൾ നൽകി, ടിക്കറ്റ് എടുക്കാം( pic 5)




ഒരിക്കൽ ബുക്ക് ചെയ്താൽ കിട്ടുന്ന PNR (Passenger Name Record)  നമ്പർ വെച്ചു, ടിക്കറ്റ് സ്റ്റാറ്റസ് അറിയാനും പറ്റു. ട്രെയിൻ ബോഗി നമ്പർ, സീറ്റ്, ബർത്ത് ഡീറ്റയിൽസ്, കോച്ച് പൊസിഷൻ, പ്ലാറ്റ്‌ഫോം ഡീറ്റയിൽസ് വരെ ഈ ആപ്പിൽ ലഭിക്കും!!

ഇതുകൂടാതെ ഈ ആപ്പിന്റെ മറ്റൊരു ആകർഷണം, നിങ്ങൾക്ക് ടിക്കറ്റ് റിസർവേഷൻ, ബർത്ത് എന്നീവ കൺഫേമായില്ലെങ്കിൽ പകരം എന്തു ചെയ്യാൻ പറ്റും,അതേ ട്രെയിനിൽ തന്നെ യാത്ര ചെയ്യാനുള്ള വേറെ മാർഗങ്ങൾ, ബസ്സ്, വിമാനം വഴി യാത്ര ചെയ്യുന്നതെങ്ങനെ എന്നീ കാര്യങ്ങൾ വരെ ഈ കിടിലൻ ആപ്പ് പറഞ്ഞു തരും!!!.

App download link: https://play.google.com/store/apps/details?id=com.confirmtkt.lite

 

Where is my train.

വേറൊരു കിടിലൻ ആപ്പാണിത്. 100 ദശലക്ഷം ഡൗൺലോഡുകളാണ് പ്ലേസ്റ്റോറിൽ മാത്രം ഈ ആപ്പിനുള്ളത്!!

നിങ്ങൾക്ക് യാത്ര ചെയ്യേണ്ട ട്രെയിൻ ഇപ്പോൾ ഏതു സ്റ്റേഷനിൽ എത്തി എന്നതടക്കം , ഓരോ സ്റ്റേഷനിലും എത്തിചേരുന്ന സമയവും ഈ ആപ്പിൽ കാണാം. നിങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിനു മുമ്പേ നിങ്ങളെ അറിയിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

ഈ ആപ്പിന്റെ ഒരു ദോഷം, ചില സെർച്ചുകൾക്ക് മുന്നോടിയായി , 1650+456 തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും . ക്യാപ്ച്ചയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഈ സംവിധാനം കുറച്ചു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

App download link: https://play.google.com/store/apps/details?id=com.whereismytrain.android


Previous Post Next Post