വാട്സ്ആപ് ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്!!! അതിന്റെ തെളിവാണ് ഇത്!! ഇത് സത്യമാണോ??



വാട്സ്ആപ് ഉൾപെടുന്ന സോഷ്യൽ മീഡിയയിൽ ഫെയിക്ക് ന്യൂസുകൾക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല!! ഫെയിക്ക് ന്യൂസുകൾക്ക് കിട്ടുന്ന റീച്ച്, അതു നുണയാണെന്ന് തെളിവുകൾ സഹിതം വിശദമാക്കുന്ന ന്യൂസുകൾക്ക് കിട്ടില്ലെന്നത്  ഈ രംഗത്തെ വിദഗ്ധരിൽ പോലും ആശ്ചര്യം ഉള്ളവാക്കുന്നുമില്ല!!!.

"A Lie Can Travel Halfway Around the World While the Truth Is Putting On Its Shoes" :  Mark Twain

"സത്യം ചെരിപ്പിടുമ്പോഴേക്ക്;  നുണ പാതി ലോകം  സഞ്ചരിച്ചു കഴിഞ്ഞിരിക്കും!!

ഇവിടെ വാട്സ്ആപ് വഴി പ്രചരിക്കുന്ന നുണകഥയാണ്, ചില വാട്സ്ആപ് ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്. അതു കൊണ്ട് "ദയവു ചെയ്ത്  ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ മോശം പോസ്റ്റുകൾ ഇടരുത്. കുറച്ചു ദിവസമായി ഞങ്ങളുടെ ഗ്രൂപ്പിൽ ഒരു പ്രത്യേക ചിഹ്നം കാണുന്നു!!  ഞങ്ങളുടെ ഗ്രൂപ്പ് ATS -Anti Terrorist Squad -തീവ്രവാദ വിരുദ്ധ സേന, NIA- National Investigation Agency  തുടങ്ങിയവർ നീരീക്ഷിക്കുന്നുണ്ട്!! ഞങ്ങളുടെ ഗ്രൂപ്പിന്റെ പ്രോഫൈലിൽ ഒരു ടൈമർ ചിഹ്നം കാണുന്നു!!  ഗ്രൂപ്പ് സർക്കാർ ഏജൻസികൾ നിരീക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഇത് !!".

സത്യത്തിൽ എന്താണ് ഈ ടൈമർ ഐക്കൺ?? വാട്സ്ആപ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ് എന്നതിന്റെയോ, ആ വാട്സ്ആപ് ഗ്രൂപ്പ് നിർത്താനുള്ള സമയമെത്തി എന്നതിന്റെയോ അല്ല!! അത് വാട്സ്ആപിൽ ഈയടുത്ത കാലത്ത് വന്ന ഒരു ഫീച്ചറാണ്!!. 

( 👉 വാട്സ്ആപ് ഗ്രൂപ്പ് സെലക്ട് ചെയ്തു, വാട്സ്ആപിന്റെ വലതു ഭാഗത്ത് മുകളിലുള്ള, മൂന്ന് ഡോട്ട്സ്, ഗ്രൂപ്പ് ഇൻഫോ)  അതായത് വാട്സ്ആപ്  ഗ്രൂപ്പിൽ ' ഡിസപ്പിയറിംഗ് മെസേജ്' എന്ന  ഫീച്ചറുണ്ട്!!.  ഈ ഫീച്ചർ ഓണാക്കിയാൽ, ആ ഗ്രൂപ്പിൽ അയക്കുന്ന മെസേജുകൾ 7 ദിവസങ്ങൾ കഴിയുമ്പോൾ, താനെ ഡെലീറ്റിവും എന്നാണ്!!. സ്വീകർത്താവിനു വേറെ സേവ് ചെയ്തു വെക്കാം. ഡെയിലി ഒരുപാടു മെസേജുകൾ വരുന്ന ഗ്രൂപ്പിൽ, 7  ദിവസങ്ങൾ കൂടുമ്പോൾ മെസേജ് ഡെലിറ്റാവുമ്പോൾ, ഫോൺ സ്പെയ്സ് ഫ്രീയാക്കും!!


 'ടെക്ന്യൂസുകൾ' പോലെ ഫോണിൽ തന്നെ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത സാധാരണ വാർത്ത നൽകുന്ന വാട്സ്ആപ് ഗ്രൂപ്പുകൾക്ക് ഇതൊരു നല്ല ഫീച്ചറാണ്. അല്ലാതെ ഇതിനു പൊലീസ് നിരീക്ഷണവുമായി ബന്ധമില്ല!!.

പിന്നെ നിയമവിരുദ്ധമായ കണ്ടന്റുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ സർക്കാർ ഏജൻസികൾ നിരീക്ഷിക്കും. അതിനു ഇങ്ങനെ ചിഹ്നങ്ങൾ വെക്കേണ്ട ആവശ്യവുമില്ല!!

Previous Post Next Post