കറണ്ട് ബിൽ ഏകദേശം എത്രയാകും? നിങ്ങൾക്ക് സ്വയം കണ്ടുപിടിക്കാം!!




 കറണ്ട് ബിൽ ഏകദേശം എത്രയാകും? നിങ്ങൾക്ക് സ്വയം കണ്ടുപിടിക്കാം!!

KSEB  ഹാൻഡ് ബുക്ക് ആപ്പ്! എങ്ങനെ ഉപയോഗിക്കാം??


ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി. ജീവനക്കാർക്കും വേണ്ടി 'കെ.എസ്.ഇ.ബി. ഹാൻഡ്ബുക്ക്' ആപ്പ് തയ്യാറാക്കിയത് മൂവാറ്റുപുഴ ഇലക്ട്രിക്കൽ സബ്ഡിവിഷനിലെ സബ് എൻജിനീയർ കെ.എം.എൽദോയാണ്.


• സപ്ലൈകോഡ്: 

എന്ന വിഭാഗത്തിൽ 2014 വൈദ്യുതിവകുപ്പിന്റെ സേവന നിയമങ്ങൾ  ഈ ആപ്പിൽ ലഭിക്കും.

KSEB ജീവനക്കാർക്കും ഉപഭോക്താക്കൾക്കും  ഇത് ഉപകാരപ്രദമാണ്.


•സി.യു.ജി.ഡയറക്ടറി: 

കേരളത്തിലെ മുഴുവൻ വൈദ്യുതി ഓഫീസുകളുടെയും ഫോൺ നമ്പരുകൾ.  ആപ്പിൽനിന്നുതന്നെ ഫോൺ ചെയ്യാനും കഴിയും.


• സോഫ്‌റ്റ്‌വേർ ഹെൽപ്പ് ഡെസ്‌ക്:

സംസ്ഥാനത്ത് വിവിധ വൈദ്യുതി ഓഫീസുകളിൽ ഉപയോഗിക്കുന്ന സോഫറ്റ്‌വേറുകളുടെ ഹെൽപ്പ് ഡെസ്‌ക് നമ്പരുകൾ ജീവനക്കാർക്ക് ഉപകാരപ്രദം.


• ബിൽ കാൽക്കുലേറ്റർ: ഉപഭോക്താവിന് തന്റെ കണക്ഷനിൽ ദ്വൈമാസ ബിൽ എത്രയെന്ന് താരിഫ്, കണക്ഷൻ, യൂണിറ്റ് എന്നിവ നൽകിയാൽ അറിയാം.


• അലർട്ട്:

വൈദ്യുതിവകുപ്പിന്റെ സേവനങ്ങളുടെ അലർട്ടുകൾ സമയത്ത് ലഭിക്കും.


പല സമയത്തായി,  വന്ന ചട്ടങ്ങളിലെ മാറ്റം,  KSEBയിലെ മിക്കവാറും ജീവനക്കാർക്ക് അറിയില്ല!. അവർക്ക് ഈ ആപ്പ് വളരെ ഉപകാരപ്രദമാണ്.


ഓരോ ആവശ്യത്തിനും എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് കൃത്യമായ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചത് അവർക്കും പൊതുജനത്തിനും പ്രയോജനപ്രദമാണ്. 


• ഏകദേശ കറണ്ട് ബിൽ  കാണുന്ന വിധം:


ആപ്പിലെ 'ബിൽ കാൽകുലേറ്റർ' എന്ന ബട്ടനിൽ ടാപ്പ് ചെയ്യുക.

അതിനുശേഷം താരിഫ് എന്ന് കാണുന്ന ഭാഗത്ത് LT-1A എന്ന് കാണുന്നതാണ്.


• LT-1A

'ഡൊമസ്റ്റിക് പർപ്പസിനു' വേണ്ടിയുള്ള കണക്ഷനുകൾക്ക് ഈ ഒരു ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്.  


• 5A, 5B

'അഗ്രികൾച്ചർ' നു വേണ്ടിയുള്ളതാണ് എങ്കിൽ 5A, 5B എന്നിങ്ങനെയെല്ലാം സെലക്ട് ചെയ്ത് നൽകാവുന്നതാണ്.


• LT VII

 കൊമേഴ്സ്യൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കണക്ഷനാണ് എങ്കിൽ  ഇത്  സെലക്ട് ചെയ്യാം.


വീട്ടാവശ്യങ്ങൾക്ക് ഉള്ള കറണ്ട് ബില്ല് രണ്ടുമാസം കൂടുമ്പോഴാണ് വരുന്നത്.


അതിനുശേഷം നിങ്ങൾ എത്ര യൂണിറ്റ് കറണ്ട് ഉപയോഗിച്ചു എന്ന് അറിയുന്നതിനായി കഴിഞ്ഞ പ്രാവശ്യത്തെ കറണ്ട് ബില്ലിൽ ഉപയോഗിച്ചിട്ടുള്ള യൂണിറ്റ് ഇപ്പോൾ ഉപയോഗിച്ച യൂണിറ്റും തമ്മിൽ മൈനസ് ചെയ്തു നോക്കിയാൽ മതി. കിട്ടുന്ന തുക യൂണിറ്റ് എന്ന സ്ഥലത്ത് ടൈപ്പ് ചെയ്ത് നൽകുക.


കഴിഞ്ഞ മാസത്തെ റീഡിംഗ് നിങ്ങളുടെ പഴയ ബില്ലിൽ നിന്ന് എടുത്താൽ മതി.


കണക്ഷൻ സിംഗിൾ ഫേസ് ( 1 PHASE) ആണെങ്കിൽ ആ ഓപ്ഷൻ തിരഞ്ഞെടുക്കുക, അതല്ലെങ്കിൽ ത്രീഫേസ്  (3 PHASE )

എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്



ഇത്രയും വിവരങ്ങൾ നൽകി 'വ്യൂ' ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ  നൽകിയ യൂണിറ്റ് അനുസരിച്ച് അടയ്ക്കേണ്ട തുക യുടെ ബിൽ ലഭിക്കുന്നതാണ്.


യഥാർത്ഥ ബില്ലിൽ കാണുന്ന തുകയും ഇത്തരത്തിൽ ലഭിക്കുന്ന ബിൽ തുകയുയിലും ചെറിയ വ്യത്യാസം  ചിലപ്പോൾ വരാം. കാരണം യഥാർത്ഥ ബില്ലിൽ നിങ്ങളുടെ കഴിഞ്ഞ തവണത്തെ ബാക്കി തുക, അല്ലെങ്കിൽ അഡ്വാൻസ്, ഡെപ്പോസിറ്റ്/ ഡെപ്പോസിറ്റ് പലിശ തുടങ്ങിയവ വരുമ്പോൾ മാറ്റം വരാം.


 നിങ്ങൾക്ക് ലഭിക്കുന്നത് എനർജി ബിൽ, ഡ്യൂട്ടി ഫിക്സഡ് ചാർജ് എന്നിങ്ങനെ എല്ലാ വിവരങ്ങളും ചേർന്ന ഒരു ബില്ലാണ് . അതായത് നിങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് അറിയാമെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ കറണ്ട് ബിൽ കാൽക്കുലേറ്റ് ചെയ്ത് കണ്ടെത്താവുന്നതാണ്.


നിങ്ങളുടെ ബിൽ കാൽക്കുലേറ്റ് ചെയ്യുന്നതെങ്ങനെ?

 നൂറു യൂണിറ്റ് കറണ്ട് ആണ് ഉപയോഗിക്കുന്നത് എങ്കിൽ മൂന്ന് രൂപ15 പൈസ നിരക്കിലും അടുത്ത 100 യൂണിറ്റിന് മൂന്നു രൂപ 70 പൈസ നിരക്കിലും, തുടർന്നു വരുന്നതിന് വ്യത്യസ്ത നിരക്കും ആയിരിക്കും ഈടാക്കുക. ഇത്തരത്തിൽ ഓരോ മാസവും നിങ്ങൾ ബിൽ കാൽക്കുലേറ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ, കെഎസ്ഇബി നൽകുന്ന ബിൽ കറക്റ്റ് ആണോ എന്ന് അറിയാൻ സാധിക്കുന്നതാണ്.

 

ഈ ആപ്പ്  ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ : 

 https://play.google.com/store/apps/details?id=com.kseb.kmeldo


Previous Post Next Post