നമ്മുടെ ഫോണിൽ സേവ് ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ചാണ് നമ്മൾ, പലർക്കും വാട്‌സ് ആപ്പ് സന്ദേശം അയക്കുന്നത്. ഫോണിൽ സേവ് ചെയ്യാൻ നമുക്ക് താല്പര്യം ഇല്ലാത്ത നമ്പറിലും സന്ദേശം അയക്കാൻ കഴിയും!!.
ഗൂഗിൾ ക്രോം പോലുള്ള,
നിങ്ങളുടെ ഫോണിന്റെ ബ്രൗസർ തുറക്കുക. ഇപ്പോൾ നിങ്ങൾക്ക് ഈ ലിങ്ക് :
http://wa.me/xxxxxxxxxx
അല്ലെങ്കിൽ ഈ ലിങ്ക് :
http://api.whatsapp.com/send?phone=xxxxxxxxxx
കോപ്പി ചെയ്തു അഡ്രസ്സ് ബാറിൽ പെയിസ്റ്റ് ചെയ്യാം.
'xxxxxxxxxx' എന്നതിന്റെ സ്ഥാനത്ത്, രാജ്യത്തിന്റെ കോഡിനൊപ്പം ഫോൺ നമ്പർ നൽകേണ്ടതുണ്ട്, അതായത് നിങ്ങൾ സന്ദേശം അയയ്‌ക്കാൻ ആഗ്രഹിക്കുന്ന നമ്പർ +919912345678 ആണെങ്കിൽ ലിങ്ക് http://wa.me/+919912345678
ആയി മാറുന്നു. ഇവിടെ, ആദ്യത്തെ രണ്ട് അക്കങ്ങൾ (91) ഇന്ത്യയുടെ രാജ്യ കോഡും തുടർന്ന് വ്യക്തിയുടെ മൊബൈൽ നമ്പറും ആണ്.
അടുത്തതായി, സ്വീകർത്താവിന്റെ ഫോൺ നമ്പറും പച്ച മെസേജ് ബട്ടണും അടങ്ങിയ ഒരു WhatsApp വെബ്‌പേജ് നിങ്ങൾ കാണും. പച്ച സന്ദേശ ബട്ടൺ ടാപ്പുചെയ്യുക, നിങ്ങളുടെ വാട്സ്ആപ്പ്-ലേക്ക് തുറന്നു വരും.ഒരു കോൺടാക്‌റ്റ് ചേർക്കാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ ആളുകൾക്ക് വാട്ട്‌സ്ആപ്പ് ചെയ്യാം.
• നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ തന്നെ മെസേജ് അയക്കാം!!
നിങ്ങളുടെ ഇപ്പോഴുള്ള വാട്സ്ആപ്പ് നമ്പറിൽ തന്നെ പുതിയ ചാറ്റ് അകൗണ്ട് നിർമ്മിക്കാം!! തുടർന്ന് ചില പ്രധാന വാട്സ്ആപ്പ് സന്ദേശങ്ങൾ, നിങ്ങൾക്ക് പ്രത്യേകം ശേഖരിക്കാൻ ഈ സംവിധാനം ഉപയോഗപെടുത്താം. ഇതിനായി മുകളിലുള്ള xxxxxxxxxx ഭാഗത്ത് നിങ്ങളുടെ നമ്പർ കൊടുത്താൽ മതി!!!