ടെക് ലോകത്തെ ഞെട്ടിച്ചു ആപ്പിൾ!! 6.3-ഇഞ്ച് വലുപ്പമുള്ള സമചതുരത്തിലുള്ള മൈക്രോഫൈബര്‍ തുണിക്കഷണം വില 1,900!!! 😳





ടെക് ലോകത്തെ ഞെട്ടിച്ചു ആപ്പിൾ!! 6.3-ഇഞ്ച് വലുപ്പമുള്ള സമചതുരത്തിലുള്ള മൈക്രോഫൈബര്‍ തുണിക്കഷണം വില  1,900!!!

ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ 6.3-ഇഞ്ച് വലുപ്പമുള്ള സമചതുരത്തിലുള്ളത്തിലുള്ള മൈക്രോഫൈബര്‍ തുണിക്കഷണത്തിന്റെ വില - 19 ഡോളര്‍. ഇന്ത്യയില്‍ ഇതു വില്‍ക്കുന്നത് പോളിഷിങ് ക്ലോത് എന്ന പേരിലാണ്. വില 1,900 രൂപ. ഈ തുണിക്കഷണമാണ് ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകര്‍ ഇപ്പോള്‍ ഏറ്റവുമധികം  പേർ പണം നല്‍കി മുൻകൂർ ബുക്കു ചെയ്തിരിക്കുന്നത്.  തുണിയിൽ  ആപ്പിളിന്റെ ലോഗോ പതിച്ചിട്ടുണ്ട്. ഇതു നിര്‍മിച്ചിരിക്കുന്നത് 'മാര്‍ദവമുള്ളതും, പോറലേല്‍ക്കാത്തതുമായ' വസ്തുക്കള്‍ ഉപയോഗിച്ചാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. ഐഫോണുകൾ, ഐപാഡുകൾ, മാക്ബുക്കുകൾ, ഐമാക്കുകൾ എന്നിവയുടെ സ്‌ക്രീന്‍ സുരക്ഷിതമായും ഫലപ്രദമായും ക്ലീന്‍ ചെയ്യാൻ ഈ തുണി ഉപയോഗിക്കാമെന്നാണ് ആപ്പിള്‍ പറയുന്നത്. പോളിഷിങ് ക്ലോത് ആപ്പിളിന്റെ 88 വ്യത്യസ്ത ഉൽപന്നങ്ങൾ സുരക്ഷിതമായ ക്ലീനിങ്ങിന് ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 


പണം കൊടുത്ത് മുൻകൂർ ബുക്ക് ചെയ്ത ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും ഈ ഉൽപന്നം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ജനുവരി 11-2022  വരെ കാത്തിരിക്കണം!!. സാധാരണ മൈക്രോഫൈബര്‍ ക്ലോത്തുകളെക്കാള്‍ വളരെയധികം വിലക്കൂടുതലുണ്ട് ഈ തുണിക്ക് എന്നതാണ് പ്രധാന വിമര്‍ശനം. അള്‍ട്രാഫൈന്‍ ഫൈബര്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ജനപ്രീതിയുള്ള മാജിക്‌ഫൈബറിന് (MagicFiber) 9 ഡോളറാണ് വില. എന്നാല്‍, ഈ വിലക്കൂടുതലൊന്നും ആപ്പിളിന്റെ തുണിക്കഷണം മുൻകൂർ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ഉപഭോക്താക്കളെ  പിന്തിരിപ്പിക്കുന്നില്ല.ഇത് ആപ്പിളിന്റെ വില കൂടിയ മോണിട്ടറുകള്‍ക്കൊപ്പം ഫ്രീയായി നല്‍കിവന്നതാണ്.   മെറ്റീരിയല്‍ 'മൈക്രോഫൈബര്‍' ആണ് എന്നല്ലാതെ കൂടുതല്‍ തുണിയുടെ മഹിമ   പറയാൻ ആപ്പിളിനു താല്പര്യമില്ല!.


ആപ്പിൾ ഡൈ-ഹാർഡ് ഫാൻസിനു ഈ തുണി ഉപയോഗിച്ച് iPod Nano മുതൽ Apple's Pro Display XDR വരെ ക്ലീനിംഗ് & പോളീഷ് ചെയ്യാമത്രെ!!


Previous Post Next Post