കഴിഞ്ഞ 18 മാസങ്ങൾ നിങ്ങൾ എവിടെയൊക്കെ പോയി ??? ഗൂഗിൾ പറയും സത്യങ്ങൾ !!!


നിങ്ങൾ എവിടെ പോകുന്നുവോ കൂടെ വരും ഗൂഗിൾ ( Where you go, Google goes ) !!!

ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട് ഫോണുമായി നിങ്ങൾ വെക്കുന്ന ഒരോ ചുവടും ചരിത്രമാണ്!!.  അതേ ഗുഗിൾ അത് രേഖപെടുത്തുന്നു. ചുരുങ്ങിയത് 18 മാസം വരെ.  സാധാരണ ഫോൺ ലൊക്കേഷൻ  ഓണാക്കി വെച്ചാലാണ് ഗൂഗിൾ ചരിത്രരചന തുടങ്ങുന്നത്!! പക്ഷേ ലൊക്കേഷൻ ഓഫ് ചെയ്താലും  ലൊക്കേഷൻ വിവരങ്ങൾ ഗൂഗിൾ ചോർത്തുന്നു എന്നും ആരോപണമുണ്ട്.


നിങ്ങൾ പോകുന്നിടത്ത് ഗൂഗിൾ പോകുന്നു. എടുക്കുന്ന ഓരോ ചുവടും ട്രാക്ക് ചെയ്യുകയും നിങ്ങളുടെ ഗൂഗിൾ ടൈംലൈനിൽ ആ ആക്റ്റിവിറ്റി ആർക്കൈവ് ചെയ്യുകയും ചെയ്യുന്നു. ഇത് നിങ്ങൾക്ക് ഓർമ്മകളിലുടെ വീണ്ടും വീണ്ടും തിരിച്ചുപോകാനുള്ള അവസരം തരുന്നു ( Walking down memory lane ) . എന്നാൽ ഇത് നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയുമാകുന്നു.


ടൈംലൈൻ ഉപയോഗിച്ച്, നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും എവിടെയായിരുന്നെന്നും തിയതിയും സമയവുമടക്കം ഗൂഗിൾ മാപ്‌സിന് നിങ്ങളെ കാണിക്കാനാകും. നിങ്ങൾ എടുക്കുന്ന ഫോട്ടോകളിൽ വരെ നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങളുണ്ടാവും!!!.


മാപ്പിലോ, ഗൂഗിൾ ഫോട്ടോസിലോ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന  ഷോട്ടുകളുമായി ടൈംലൈൻ സമന്വയിപ്പിക്കുന്നതിനാൽ ഫോട്ടോഗ്രാഫിക് തെളിവുകൾ പോലും ഉണ്ടായേക്കാം. iOS, Android എന്നിവയിൽ കറണ്ട് ലൊക്കേഷൻ മറ്റുള്ളവർക്ക്   ഷെയർ ചെയ്യാനും കഴിയും.



18 മാസം കൂടുമ്പോൾ ഉപയോക്താക്കളുടെ ലൊക്കേഷൻ ചരിത്രവും, വെബ് ആക്റ്റിവിറ്റികളും
ഗൂഗിൾ സ്വയമേവ ഡെലീറ്റ് ചെയ്യാൻ തുടങ്ങും.

ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ട്രാക്കിംഗ്   'ഡിഫോൾട്ടായി' ഓഫാണ്, എന്നാൽ ഗൂഗിൾ മാപ്‌സ് പോലുള്ളവ നിങ്ങൾ ഉപയോഗിക്കുമ്പോൾ ലൊക്കേഷൻ ഓണാക്കിയാൽ മാത്രമെ പലവിവരങ്ങളും കൃത്യതയോടെ ലഭിക്കുകയുള്ളു. കൂടാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന റെസ്റ്റോറന്റുകൾ പോലെയുള്ള വ്യക്തിഗത ശുപാർശകൾ ഗൂഗിൾ നൽകണമെങ്കിലും ലൊക്കേഷൻ  ഓണാക്കുന്നത് ഉപയോഗപ്രദമാകും. 

ഉദാഹരണത്തിന് നിങ്ങളുടെ ലൊക്കേഷൻ ചരിത്രത്തിൽ നിന്ന്, നിങ്ങൾ സാധാരണയായി രാവിലെ 8 മണിക്ക് ജോലിക്ക് പോകുന്നുവെന്ന് ഗൂഗിൾ മനസ്സിലാക്കുന്നു!!
കൂടാതെ പ്രത്യേക  ദിവസങ്ങളിൽ ട്രാഫിക് ഒഴിവാക്കാൻ അൽപ്പം നേരത്തെ പോകണമെന്ന് ഗൂഗിൾ നിങ്ങൾക്ക് ശുപാർശ ചെയ്യാം!!



• ഗൂഗിൾ നിങ്ങളുടെ ലൊക്കേഷൻ ഹിസ്റ്ററി സൂക്ഷിച്ചു വെച്ചിട്ടുണ്ടോ എന്നറിയാൻ ഇവിടെ ടാപ്പ്/ ക്ലിക്ക് ചെയ്യുക.


ഇതു ഫുൾ സ്ക്രീനിൽ കാണാൻ  'Today' എന്നതിന്റെ മുകളിലുള്ള മാർക്ക് , മുകളിലേക്ക് സൈപ്പ് ചെയ്യുക. 



 • ലൊക്കേഷൻ ഓഫാക്കാം!!
ഗൂഗിൾ നിങ്ങളെ പിന്തുടരുന്നത് തടയാം!!




ആൾമാറാട്ടം ( incognito ) !!

• ഗൂഗിൾ മാപ്പിൽ, നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്തു  'Turn on incognito mode' ഓണാക്കുക. ഈ രഹസ്യമോഡ് ഫീച്ചർ ഇന്നത്തെ മിക്ക ബ്രൗസറുകളിലും കാണാം. ബ്രൗസര്‍ ഉപയോഗിച്ചതിനു ശേഷം ഹിസ്റ്ററിയും വെബ് കാഷെയും ഒന്നും സൂക്ഷിക്കാത്ത  ബ്രൗസിങ് മോഡാണ് 'incognito mode'. ഒരിക്കല്‍ ഈ മോഡില്‍ നെറ്റ് ബ്രൗസ് ചെയ്തു കഴിഞ്ഞാല്‍ പിന്നീടൊരിക്കലും എന്താണ് സന്ദർശിച്ചത്, നെറ്റിൽ എവിടെയെല്ലാം സഞ്ചരിച്ചുവെന്ന് പറയാനാവില്ല. കുക്കീസും ഫ്ലാഷ് കുക്കീസും ഒന്നും സ്റ്റോര്‍ ചെയ്യപ്പെടില്ല. ലോക്കേഷൻ ഹിസ്റ്ററി, വെബ് ആക്റ്റിവിറ്റി ഒന്നും തന്നെ ട്രാക്ക് ചെയ്യപെടുന്നില്ല!!!.



• ഗൂഗിൾ മാപ്പിലെ , നിങ്ങളുടെ ഫോട്ടോയിൽ ടാപ്പ് ചെയ്തു പ്രോഫൈൽ തുറന്ന്, അതിന്റെ സെറ്റിംഗ്സ് എടുത്താൽ അതിൽ 

 'മാപ്പ് ഹിസ്റ്ററി' യിൽ 'വെബ് ആപ്പ് & ആക്റ്റിവിറ്റി' യിൽ ലൊക്കേഷൻ ഹിസ്റ്ററി കാണാം, ഹിസ്റ്ററി എത്ര കാലത്തേക്ക് വെക്കണം എന്നും തീരുമാനിക്കാം!!.





'ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി'  ഉപയോഗിച്ച് ലൊക്കേഷൻ ട്രാക്കിംഗ് ഓഫാക്കാം. അതേ പോലെ നമ്മുടെ ഫോൺ ലൊക്കേഷൻ ഉപയോഗിക്കുന്ന ആപ്പുകളും കാണാം!!.

Previous Post Next Post