ആയിരം GB ഡേറ്റ വെറും 399 രൂപയ്ക്ക് !! BSNL ന്റെ കിടിലൻ പ്ലാൻ!!



ആയിരം GB ഡേറ്റ വെറും  399 രൂപയ്ക്ക് !!  BSNL ന്റെ കിടിലൻ പ്ലാൻ!!

4G  നെറ്റ് വർക്ക് ഇല്ലാത്തതുകൊണ്ടും പരുക്കൻ പെരുമാറ്റം കൊണ്ടും നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ ബിഎസ്എന്‍എൽ. 

പുതിയ വരിക്കാരെ ആകർഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിർത്താനും നിരവധി പ്ലാനുകളുമായി ബിഎസ്എന്‍എൽ രംഗത്ത് വന്നിരിക്കുന്നു. 30 Mbps സ്പീഡുള്ള കണക്ഷന് കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും.

1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ അധിക ചെലവില്ലാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്ലാനിനായി പണമടയ്ക്കുമ്പോൾ ഉപയോക്താക്കൾക്ക്  2 % റിവാർഡ് പോയിന്റ് ബോണസ് ലഭിക്കും. 399 രൂപ പ്ലാൻ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ലഭ്യമാകുക. തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ ഇപ്പോൾ പ്ലാൻ ലഭ്യമാണ്.

449 രൂപയുടെ BSNL ഫൈബർ ബേസിക് പാക്കേജിൽ 30 Mbps ഡൗൺലോഡ് വേഗവും 3.3 TB ഡേറ്റാ ഉപഭോഗവും ഉൾപ്പെടുന്നു.

 ഫെയർ യൂസേജ് പോളിസി (FUP) പരിധിയിൽ എത്തിയാൽ വേഗം 399 രൂപ പ്ലാൻ പോലെ 2 Mbps ആയി കുറയും. ഈ പ്ലാനിലും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും.

ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ഫൈബർ ബ്രോഡ്‌ബാൻഡ് പാക്കേജും അടിസ്ഥാന ഫൈബർ പ്ലാനും കൂടാതെ മറ്റ് ചില ബ്രോഡ്‌ബാൻഡ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 749 രൂപയുടെ ഭാരത് ഫൈബർ സൂപ്പർസ്റ്റാർ പ്രീമിയം 1 പ്ലാനിൽ 100 Mbps ഡൗൺലോഡ് വേഗത്തിൽ 100 ജിബി ഡേറ്റ ഉപയോഗിക്കാം. പരിധി കഴിഞ്ഞാൽ വേഗം 5 Mbps ആയി കുറയും.

949 രൂപയുടെ ഭാരത് ഫൈബർ സൂപ്പർസ്റ്റാർ പ്രീമിയം 2 ( Bharat Fiber Superstar Premium 2 ) പ്ലാനിൽ 150 Mbps വേഗത്തിൽ 200 GB വരെ ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം വേഗം 10 Mbps ആയി കുറയും. സോണിലൈവ് പ്രീമിയം ( SonyLIV Premium ), വൂട്ട് സെലക്റ്റ് ( VootSelect ), യുപ്ടിവി ലൈവ് (UPtv live) തുടങ്ങി OTT സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പാക്കേജ്  വാഗ്ദാനം നൽകുന്നു!!.

Previous Post Next Post