ഫ്രോഡുകളെ തുരത്താൻ, ഇന്ത്യൻ റെയിൽവേയെ സഹായിക്കാൻ ടെക് ഭീമൻ ട്രൂകോളർ!!



ഇന്ത്യയിൽ  10 കോടിയിലേറെ ഉപയോക്താക്കളുള്ള സ്വീഡിഷ് ടെക് ഭീമൻ ട്രൂകോളർ, ലോകത്തെ ഏറ്റവും വലിയ  5 റെയിൽവേയിൽ ഒന്നായ ഇന്ത്യൻ റയിൽവേയുമായി സഹകരിക്കുന്നു!!.

റയിൽവെ ഉപയോക്താക്കളെ പറ്റിച്ച് പണം തട്ടുന്നതും തെറ്റിധരിപ്പിക്കുന്നതുമായ നിരവധി കുറ്റകൃത്യങ്ങൾ റയിൽവേയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതൊക്കെ തടയുക എന്നതാണ് റെയിൽവേയെ ഈ നീക്കത്തിനു പ്രേരിപ്പിച്ചത്!!

ഉപഭോക്താക്കൾക്ക് പരിശോധിച്ച (Verified) വിവരങ്ങൾ നൽകുന്നതിന് ട്രൂകോളർ ഇന്ത്യൻ റെയിൽവേയുമായി സഹകരിക്കുന്നു.

ബുക്കിംഗ് വിശദാംശങ്ങൾ, പിഎൻആർ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്തുക, ഉപയോക്താക്കൾക്ക് കൂടുതൽ വിശ്വസിനീയതയും സുരക്ഷയും ഉറപ്പു വരുത്തുക തുടങ്ങിയവയാണ്

കോളർ ഐഡന്റിഫിക്കേഷൻ പ്ലാറ്റ്ഫോമായ ട്രൂകോളറിന്റെ ചുമതല.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (IRCTC) യുടെ കാൾ സെന്റർ ഡിറ്റൈൽസും ഇനി ട്രൂകോളറിന്റെ നിയന്ത്രണത്തിലായിരിക്കും.

'139 ഹെൽപ്പ് ലൈൻ'  സേവനങ്ങൾക്കായി 2007-ൽ ഐആർസിടിസി ,ഈ  പദ്ധതിയുടെ സാങ്കേതിക പങ്കാളിയായി ഭാരത് ബിപിഒ സർവീസസ് ലിമിറ്റഡിനെ തെരഞ്ഞെടുത്തിരുന്നു. 

അന്വേഷണങ്ങൾ,  ട്രെയിൻ വരുന്നതും പോകുന്നതുമായ സമയങ്ങൾ, ട്രെയിൻ റിസർവേഷൻ,  എന്നിവയുമായി ബന്ധപ്പെട്ടും സുരക്ഷ, മെഡിക്കൽ, തുടങ്ങിയ ആവശ്യങ്ങൾക്കായും,  പ്രതിദിനം രണ്ട് ലക്ഷത്തോളം കോളുകളാണ് ഹെൽപ്പ് ലൈനിൽ ലഭിക്കുന്നത്.

139 ഹെൽപ്പ് ലൈനിലേക്ക് കോളുകൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക്സുരക്ഷ ഉറപ്പു വരുത്തുന്ന പച്ച ബിസിനസ്സ് ബാഡ്ജ് ലോഗോ കാണാം. കൂടാതെ,  SMS സന്ദേശങ്ങളുടെ വെരിഫിക്കേഷനും ട്രൂകോളർ ചെയ്യുന്നു. ഇത് റെയിൽവേ ഉപയോക്താക്കൾക്ക് കിട്ടുന്ന സന്ദേശങ്ങൾ റയിൽവേയിൽ നിന്ന് തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതാണ്. ഇതു ട്രൂകോളർ ചെയ്യുമ്പോൾ, ഈ രംഗത്തുള്ള പല തട്ടിപ്പുകളും ഒഴിവാക്കാൻ പറ്റുമെന്ന് റെയിൽവേ കരുതുന്നു.

ഈ പദ്ധതിയെ പറ്റി ഐആർസിടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രജനി ഹസിജയ്ക്ക് പറയാനുള്ളത്:

" ട്രൂകോളറുമായി ഈ പുതിയ സംരംഭത്തിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ പങ്കാളിത്തം വഴി, ട്രൂകോളറുമായുള്ള സാങ്കേതിക സഹകരണത്തോടെ ഉപഭോക്താക്കളുമായുള്ള ഐആർസിടിസിയുടെ ആശയവിനിമയ ചാനലുകൾ കൂടുതൽ ശക്തവും വിശ്വസനീയവും സുരക്ഷിതവുമാക്കുന്നതിൽ ഞങ്ങൾ ഒരു ചുവട് മുന്നോട്ട് നീങ്ങിയിരിക്കുകയാണ്!!"

ട്രൂകോളർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ റിഷിത് ജുൻജുൻവാല ഈ സഹകരണത്തെ പറ്റി പറയുന്നതിങ്ങനെയാണ്.

"ഈ സംരംഭത്തിൽ ഐആർസിടിസിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്, ഇത് ഞങ്ങളുടെ നിരവധി പരിഹാരങ്ങളിൽ ആദ്യത്തേതാണ്. ആശയവിനിമയത്തിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും,  ഇന്ത്യയുടെ  ഡിജിറ്റൽ യാത്രയെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതിനും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്!!" .

ഡിജിറ്റൈലേസേഷൻ വർധിച്ചതോടെ, റിസർവേഷൻ കൗണ്ടറുകളിൽ പോകുന്നതിനു പകരം ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾ വർദ്ധിച്ചു വരികയാണ്. അതിനാൽ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ, ട്രെയിൻ വിവരങ്ങൾ നൽകുന്ന ആപ്പുകൾ, സുരക്ഷിതമായ ഇ-ബുക്കിംഗ് വെബ്‌സൈറ്റും ഉപയോഗിച്ച് മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള  ശ്രമങ്ങൾ IRCTC ഇരട്ടിയാക്കിയിരിക്കുകയാണ്.

ട്രെയിൻ ടിക്കറ്റ് എടുക്കാനും ട്രെയിൻ /ട്രെയിൻ ടിക്കറ്റ് ട്രാക്ക് ചെയ്യാനുമുള്ള രണ്ട് കിടിലൻ ആപ്പുകൾ! കൂടുതൽ അറിയാൻ ഇവിടെ 👇ക്ലിക്ക്/ ടാപ്പ് ചെയ്യുക.

https://tech.openmalayalam.com/2021/10/train-booking-apps.html?m=1

Previous Post Next Post