വാട്ട്സ് ആപ്പ് ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിൽ മാറ്റം വരുന്നതായി റിപ്പോർട്ട് : മെസ്സേജ്  റീഡ് ആകുന്നതിന് മുൻപ് ഡിലീറ്റ് ചെയ്യാം


വാട്ട്‌സ്ആപ്പിന്റെ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിൽ പുതിയ മാറ്റങ്ങൾ വരുമെന്ന്  വാ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. ഈ ഫീച്ചറിലെ സമയപരിധി വാട്സ്ആപ്പ് ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
തെറ്റായ വിവരങ്ങൾ മറ്റുള്ളവർക്ക് അയക്കുകയോ, അയക്കുന്ന സന്ദേശം മാറി വേറെ ചാറ്റിലേക്കോ ഗ്രൂപ്പിലേക്കോ അയച്ചാൽ ഈ ഫീച്ചർ ഉപയോഗിച്ച് മെസ്സേജ് ലഭിക്കുന്ന ആൾ മെസ്സേജ്  റീഡ് ചെയ്തില്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഈയിടെയാണ് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഒരു മണിക്കൂർ ആക്കിയത്. എന്നാൽ അനിശ്ചിത കാലത്തേക്ക് സമയ പരിധി വർദ്ധിപ്പിക്കുമെന്നാണ് വാ ബീറ്റ പങ്കു വെച്ച സ്ക്രീൻ ഷോട്ടുകൾ വ്യക്തമാക്കുന്നത്. 
അയച്ച മെസ്സേജ് പ്രെസ്റ്റ്  ചെയ്ത് സെലക്ട് ചെയ്തതിനു ശേഷം ഡിലീറ്റ്  ചെയ്യാനുള്ള ബിൻ ഓപ്ഷനിൽ ക്ലിക് ചെയ്താൽ ഡിലീറ്റ് ഫോർ എവരി വൺ ഓപ്ഷൻ  ഉപയോഗിക്കാവുന്നതാണ്. വാട്ട്സ് ആപ്പിന്റെ 
V 2.21.23.1  ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് പുതിയ അപ്ഡേറ്റ് കണ്ടെത്തിയത്.ഈ ഫീച്ചർ എപ്പോൾ പുറത്തിറക്കുമെന്നത് റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും, എല്ലാ ബീറ്റാ ടെസ്റ്റർ മാർക്കും പുതിയ അപ്ഡേറ്റ് ലഭ്യമാകുന്നത് വരെ ആവേശഭരിതരാകേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Previous Post Next Post