TECH Malayalam | Latest News Updates From Technology In Malayalam

PC/Mac ഇല്ലാതെ ലോക്ക് ചെയ്ത ഐഫോൺ ഇപ്പോൾ റീസെറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ.

 


ലോക്ക് ആയിപ്പോയ  iPhone അല്ലെങ്കിൽ iPad എന്നിവയിൽ നിന്നുള്ള ഡാറ്റ പിസിയിലോ ആപ്പിൾ മാക്കിലോ കണക്‌റ്റ് ചെയ്യാതെ തന്നെ റീസെറ്റ് ചെയ്യാനും മായ്‌ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതിനായി  സെക്യൂരിറ്റി ലോക്കൗട്ട് മോഡ് (Security Lockout mode) എന്ന ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചു. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ iOS 15.2, iPadOS 15.2 എന്നിവയുടെ ഭാഗമാണ് ഫീച്ചർ. നിരവധി ശ്രമങ്ങൾക്ക് ശേഷം നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ തെറ്റായ പാസ്‌കോഡ് നൽകുമ്പോൾ മാത്രമേ ഇത് പ്രവർത്തനക്ഷമമാകൂ. പുനഃസജ്ജീകരണ പ്രക്രിയ (resetting process) പ്രവർത്തനക്ഷമമാക്കാൻ നിങ്ങളുടെ iPhone അല്ലെങ്കിൽ iPad ഒരു സെല്ലുലാർ അല്ലെങ്കിൽ Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്യേണ്ടതുണ്ട്.

നിലവിൽ, ഉപയോക്താക്കൾക്ക് അവരുടെ ലോക്കായ  iPhone, iPad എന്നിവ റീ സെറ്റ് ചെയ്യാൻ  ഒരു PC  അല്ലെങ്കിൽ Mac ലേക്ക് കണക്റ്റുചെയ്‌തതിനുശേഷം മാത്രമേ ഡാറ്റ മായ്‌ക്കാൻ കഴിയുകയുള്ളൂ. എന്നാൽ  ലോക്കായ അതേ  ഡിവൈസിൽ നിന്ന് തന്നെ  ഡാറ്റാ  മായ്‌ക്കാനും റീസെറ്റ് ചെയ്യാനുമാണ് എളുപ്പവഴിയാണ് ആപ്പിൾ  പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് നൽകുന്നത്. 

 ഉപയോക്താക്കൾ അവരുടെ പാസ്‌കോഡ് മറന്നുപോയാൽ iPhone, iPad എന്നിവ എളുപ്പത്തിൽ റീസെറ്റ് ചെയ്യാൻ സഹായിക്കുന്നതിന് വേണ്ടിയാണു ഈ ഫീച്ചർ. എന്നിരുന്നാലും, റീസെറ്റിങ്  പ്രക്രിയ പൂർത്തീകരിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ Apple ID ക്രെഡൻഷ്യലുകൾ നൽകേണ്ടതിനാൽ ലോക്ക് ചെയ്‌ത iPhone അല്ലെങ്കിൽ iPad റീസെറ്റ് ചെയ്യാൻ അപരിചിതർക്ക് സാധിക്കുകയില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

നിങ്ങളുടെ ഉപകരണത്തിൽ തെറ്റായ പാസ്‌കോഡുകൾ ആവർത്തിച്ച് നൽകിയാൽ, ലോക്ക് സ്ക്രീനിൽ സെക്യൂരിറ്റി ലോക്കൗട്ട് മോഡ് സജീവമാകും. ഈ മോഡിൽ നിങ്ങളുടെ ഡാറ്റ എന്നന്നേയ്ക്കുമായി മായ്നും ഫോൺ റീസെറ്റ് ചെയ്യാനുമായി Erase iPhone അല്ലെങ്കിൽ  Erase iPad button ഉണ്ടാകും. ശേഷം  നിങ്ങളുടെ ആപ്പിൾ ഐഡിയിൽ നിന്ന് സൈൻ ഔട്ട് ചെയ്യുന്നതിനായി നിങ്ങളുടെ ആപ്പിൾ ഐഡി പാസ്‌വേഡ് ടൈപ്പ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും.

സെക്യൂരിറ്റി ലോക്കൗട്ട് മോഡ് ഉപയോഗിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ നിന്ന് നിങ്ങളുടെ ഡാറ്റ പൂർണ്ണമായും മായ്‌ക്കപ്പെടും എന്നതിനാൽ തുടരുന്നതിന് മുമ്പ് അടുത്തിടെ നിങ്ങളുടെ ഡാറ്റയും സെറ്റിങ്ങുകളും ബാക്കപ്പ് ചെയ്‌തുവെന്ന് ഉറപ്പാക്കേണ്ടതാണ്.

ഈ ഫീച്ചർ iOS 15.2, iPadOS 15.2 ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യമാവുക.  മുമ്പത്തെ പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് പഴയത് പോലെ ഡിസേബിൾഡ് (disabled message) മാത്രമാണ് കാണാൻ സാധിക്കുക. ഒപ്പം
 നിങ്ങളുടെ എമർജൻസി കോൺടാക്‌റ്റ് ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു കുറുക്കുവഴി (shortcut) കൂടെ കാണും.


Post a Comment

Previous Post Next Post