ബഹിരാകാശത്തും ഭക്ഷണം എത്തിച്ച് ഊബർ ഈറ്റ്സ് ( Uber Eats ) ചരിത്രം സൃഷ്ടിച്ചു!!!


രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ( International Space Station - ISS ) സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ ( Yusaku Maezawa ) വഴിയാണ് ഊബര്‍ ഈറ്റ്‌സ് ഭക്ഷണം എത്തിച്ചത്. ഡിസംബര്‍ 11ന് രാവിലെ 9.40നാണ് ഊബര്‍ ഈറ്റ്‌സിന്റെ ഭക്ഷണം യുസാക്ക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്

ഇതോടെ ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കുന്ന ആദ്യത്തെ ഭക്ഷണ വിതരണ കമ്പനിയെന്ന അപൂർവ നേട്ടം ഊബര്‍ ഈറ്റ്‌സ് ( Uber Eats ) കൈവശപെടുത്തി!!

ഡിസംബര്‍ 11ന് പുലര്‍ച്ചെ 2.30 നായിരുന്നു കസാക്കിസ്താനിലെ ( Kazakhstan ) ബെയ്ക്കനൂറില്‍ ( Baikonur Cosmodrome ) നിന്നും മേസാവയും സഹയാത്രികനും സിനിമാ നിര്‍മാതാവുമായ യോസോ ഹിരാനോയും ( Yozo Hirano ) പുറപ്പെട്ടത്. എട്ടര മണിക്കൂർ കൊണ്ട് ഭക്ഷണം ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ കൈകളിലെത്തി. 12 ദിവസമാണ് മെസാവയും ഹിരാനോയും ബഹിരാകാശ നിലയത്തില്‍ കഴിയുന്നത്. 


പുഴുങ്ങിയെടുത്ത അയല മീന്‍ ( boiled mackerel ), മധുരമുള്ള സോസില്‍ പാകം ചെയ്‌തെടുത്ത ബീഫ്, ഇളം മുളയിൽ പാകം ചെയ്ത കോഴി (simmered chicken with bamboo shoots), പോര്‍ക്ക് വരട്ടിയത് (braised pork ) എന്നിവയായിരുന്നു ഊബര്‍ ഈറ്റ്‌സിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ഭക്ഷണ ഡെലിവറി. 

"ഊബർ ഈറ്റിനു ഇത് വൻകുതിച്ചാട്ടമാണ്. ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആളുകൾ എവിടെയായിരുന്നാലും ബഹിരാകാശത്താണെങ്കിൽ പോലും അവർക്ക് ആവശ്യമായ ഇഷ്ടഭക്ഷണം എത്തിക്കാൻ ഞങ്ങൾക്ക് കഴിയും" കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  

യസാകു മെയ്‌സാവയ്‌ക്ക് ഒരു ചെറിയ കൈമാറ്റം, ഊബർ ഈറ്റ്‌സിന് ഒരു വൻ ഡെലിവറി!" ഊബർ സിഇഒ ദാരാ ഖോസ്രോഷാഹി ( Dara Khosrowshahi ) തന്റെ പ്രസ്താവനയിൽ പറഞ്ഞു.

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ വിനോദ സഞ്ചാരികളാണ് 46 കാരനായ മെസാവയും 36 കാരനായ യോസോ ഹിരാനോയും   12 ദിവസത്തെ ബഹിരാകാശ വാസത്തിനായി സോയൂസ് ബഹിരാകാശ പേടകം ( Soyuz spacecraft )  വഴി പോകാൻ രണ്ട് ദിവസത്തേക്ക് ഏകദേശം  ഏകദേശം 608 കോടി രൂപായാണ് മെസാവ ചെലവിട്ടത്!!.


ഊബർ ഈറ്റ്സ് പരസ്യത്തിനായി ട്വീറ്റ് ചെയ്ത 25 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഊബർ ഈറ്റ്‌സിന്റെ തവിട്ട് നിറത്തിലുള്ള പാക്കറ്റുകളുമായി ബഹിരാകാശ പേടകത്തിൽ പ്രവേശിക്കുന്നതും ഫുഡ് കമ്പനിയുടെ തൊപ്പിയും ധരിച്ച മെയ്‌സാവയെ കാണാം


Previous Post Next Post