TECH Malayalam | Latest News Updates From Technology In Malayalam

ചൊവ്വയിൽ വൻതോതിൽ ജലശേഖരം കണ്ടെത്തി!! 2026ൽ ചൊവ്വ ഗ്രഹത്തിലെ മനുഷ്യ സഞ്ചാരം!! 2050 ചൊവ്വയിൽ മനുഷ്യകോളനി ഇലോൺ മസ്ക് ലക്ഷ്യത്തോടടുക്കുന്നു!!


ചൊവ്വയിലെ ഗ്രാൻഡ് കാന്യോൺ  ( മലയിടുക്ക് ) എന്നറിയപ്പെടുന്ന വാലീസ് മറീനെറിസ്  ( Valles Marineris canyon ) എന്ന വമ്പൻ മലയിടുക്ക് പ്രദേശത്ത് വൻ തോതിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ.

ചൊവ്വയെ ചുറ്റി ഭ്രമണം ചെയ്യുന്ന എക്‌സോമാർസ് ട്രേസ് ഓർബിറ്റർ ( ExoMars Trace Gas Orbiter -TGO) എന്ന ഉപഗ്രഹമാണു ഇത് കണ്ടെത്തിയത്.

2016 ൽ യൂറോപ്യൻ സ്‌പേസ് ഏജൻസി, റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോമോസ് എന്നിവരുടെ സംയുക്ത പദ്ധതിയാണ് എക്‌സോമാർസ്. എക്‌സോമാർസിന്റെ ഫൈൻ റെസല്യൂഷൻ എപിതെർമൽ ന്യൂറോൺ ഡിറ്റക്ടർ അഥവാ ഫ്രണ്ട് (Fine-Resolution Epithermal Neutron Detector -FREND) എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിച്ചത്. വെള്ളത്തിന്റെ അടിസ്ഥാന കണമായ ഹൈഡ്രജനെ ആഴമുള്ള മണ്ണിൽ പോലും കണ്ടെത്താൻ ശേഷിയുള്ള ഉപകരണമാണ് ഫ്രണ്ട്.


• എങ്ങനെ കണ്ടെത്തി??

ന്യൂട്രോണുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ നിരീക്ഷണം. എത്രത്തോളം ന്യൂട്രോണുകൾ മണ്ണിൽ നിന്നു വികിരണം ചെയ്യപ്പെടുന്നു എന്നടിസ്ഥാനപ്പെടുത്തിയാണ് ജലത്തിന്റെ അളവ് നിശ്ചയിക്കുന്നത്. കോസ്മിക് വികിരണങ്ങൾ ചൊവ്വയിൽ പതിക്കുമ്പോൾ അതിന്റെ ഫലമായി വരണ്ട മണ്ണിൽ നിന്നു കൂടുതൽ ന്യൂട്രോണുകൾ വികിരണം ചെയ്യപ്പെടും. എന്നാൽ ജലസാന്നിധ്യമുള്ള നനഞ്ഞ മണ്ണിൽ നിന്നു കുറച്ചുമാത്രം ന്യൂട്രോണുകളാകും വികിരണം ചെയ്യപ്പെടുക. ഇതു വിലയിരുത്തി മണ്ണിൽ എത്രത്തോളം ജലാംശമുണ്ടെന്നു മനസ്സിലാക്കാം. ഇപ്പോൾ കണ്ടെത്തിയ ജലസാന്നിധ്യത്തിന്റെ തോത് വളരെ വലുതാണ്. മേഖലയിൽ 40 ശതമാനത്തോളം വെള്ളമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.


• ചൊവ്വയിലെ ജലാംശം മുമ്പേ കണ്ടത്തിയതെല്ലെ?

ചൊവ്വയിൽ 2006ൽ തന്നെ വെള്ളം ശിതീകരിക്കപ്പെട്ട ഹിമത്തിന്റെ രൂപത്തിൽ സ്ഥിതി ചെയ്യുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഗ്രഹത്തിന്റെ  ധ്രുവപ്രദേശങ്ങളിലാണ് ഇതു കണ്ടിരുന്നത്. എന്നാൽ ഗ്രഹത്തിന്റെ മധ്യരേഖയ്ക്കു തെക്കായിട്ടാണ് ഇപ്പോൾ വാലിസ് മറീനെറീസിൽ വെള്ളം കണ്ടെത്തിയത്.  ചൊവ്വയിലെ ചിലഭാഗത്തെ മൺതരികളിലും ചെറിയ അളവിൽ ജലത്തിന്റെ സാന്നിധ്യം മുൻപ് വിവിധ ഓർബിറ്ററുകൾ കണ്ടെത്തിയിരുന്നു. മേയ് 2018 മുതൽ ഫെബ്രുവരി 2021 വരെയുള്ള കാലയളവിൽ ഫ്രണ്ട് നടത്തിയ നിരീക്ഷണഫലങ്ങളാണു ശാസ്ത്രജ്ഞർക്കു ലഭിച്ചത്. വാലിസ് മെറീനസിലെ വലിയൊരു മേഖലയിലാണു ജലസാന്നിധ്യം ഇതു കണ്ടെത്തയത്. 

ഈ മലയിടുക്കിന് 2,500 മൈൽ (4,000 കിലോമീറ്റർ) നീളവും 5 മൈൽ (8 കിലോമീറ്റർ) ആഴവുമുണ്ട്, ഇത് അരിസോണയിലെ ഗ്രാൻഡ് കാന്യോണേക്കാൾ 10 മടങ്ങ് നീളവും അഞ്ച് മടങ്ങ് ആഴവുമുള്ളതാക്കുന്നു. നാസയുടെ അഭിപ്രായത്തിൽ, വാലെസ് മറൈനെറിസ് ഭൂമിയിലാണെങ്കിൽ, ഭീമാകാരമായ മലയിടുക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂയോർക്ക് മുതൽ കാലിഫോർണിയ വരെയുണ്ടാവും!!


* മനുഷ്യവാസം സാധ്യമാണോ?

യൂറോപ്യൻ രാജ്യമായ നെതർലൻഡ്‌സിന്റെ അത്രയും വിസ്തീർണമുള്ളതാണ് ഈ മേഖലയെന്ന് പഠനത്തിനു മേൽനോട്ടം വഹിക്കുന്ന റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞൻ അലക്‌സി മാലഖോവ് ( Alexey Malakhov )

പറയുന്നു.  കണ്ടെത്തൽ അവിസ്മരണീയമാണെന്നാണു ശാസ്ത്രലോകത്തിന്റെ അഭിപ്രായം. എന്നാൽ ഈ വെള്ളത്തിന്റെ സവിശേഷതകളെക്കുറിച്ച് കൂടുതൽ പഠനം വേണം. 

• ഈ കണ്ടെത്തെൽ കൊണ്ട് ഭാവിയിൽ എന്തെങ്കിലും കാര്യമുണ്ടോ?

ചൊവ്വയിൽ കോളനികൾ സ്ഥാപിക്കുന്നതിൽ ഗവേഷണം നടത്തുന്ന ഇലോൺ മസ്കിന്റെ സ്പെയിസ് എക്സ് പോലുള്ള കമ്പനികൾക്ക് ഈ കണ്ടുപിടിത്തം    വളരെയധികം സന്തോഷം നൽകുന്നതാണ്.

ഭാവിയിൽ മനുഷ്യന്റെ  പര്യവേക്ഷണങ്ങൾ ചൊവ്വയിൽ നടക്കുന്നുണ്ടെങ്കിൽ അന്നിറങ്ങാൻ പറ്റിയ ഒരു സ്ഥലമാകും വാലീസ് മെറീനറീസെന്നും കരുതുന്നു. അടുത്തവർഷം റോസലിൻ്ഡ ഫ്രാങ്ക്‌ളിൻ റോവർ (Rosalind Franklin)

എന്ന റോവർ ദൗത്യം ചൊവ്വയിലെത്തുന്നുണ്ട്. ഗഹനമായ ഡ്രില്ലിങ് പഠനങ്ങൾ ലക്ഷ്യമിട്ടുള്ള ഈ ദൗത്യം ചൊവ്വയിലെ ജലത്തെക്കുറിച്ചും അവിടത്തെ ജീവസാധ്യതയെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.


 യുഎസ് വിക്ഷേപിച്ച പെഴ്‌സിവീയറൻസ് ദൗത്യവും

 (Perseverance Rover ) ചൊവ്വയിലുണ്ട്. ചൊവ്വയിൽ പണ്ടു നദികളും തടാകങ്ങളും സ്ഥിതി ചെയ്‌തെന്നും ക്രമേണ ഇവ വരണ്ടുണങ്ങിയെന്നും കരുതുന്നു. ഇത്തരത്തിൽ വരണ്ടുണങ്ങിയതെന്നു വിശ്വസിക്കപ്പെടുന്ന ജെസീറോ ക്രേറ്റർ (Jezero is a crater ) എന്ന ഗർത്തമേഖലയിലാണു പെഴ്‌സിവീയറൻസിന്റെ  നിരീക്ഷണങ്ങൾ.


• ഇലോൺ മസ്കിന്റെ പ്രതീക്ഷകൾ

ഈ കണ്ടുപിടിത്തങ്ങളിൽ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സിന്റെ സാരഥി ഇലോൺ മസ്കിനു തീർച്ചയായും സന്തോഷം പകരുന്നതാണ്. ചൊവ്വയിൽ സ്ഥിരതാമസം, ബഹിരാകാശത്തേക്ക് വിനോദയാത്ര, ഹൈപ്പർലൂപ്പ് ഗതാഗതം, ലോകം മുഴുവൻ വൈഫൈ എന്നിങ്ങനെ ബ്രഹ്മാണ്ഡ ഐഡിയകളുടെ രാജാവാണ് ഇലോൺ മസ്ക്!!. 

2012 മേയ് 22-നാണ് ലോകത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സ്പേസ് ക്രാഫ്റ്റ് വിക്ഷേപിച്ചത് ഇലൊൺ മസ്കിന്റെ സ്പയിസ് എക്സാണ്.    ബഹിരാകാശനിലയത്തിൽ കഴിഞ്ഞിരുന്ന ആസ്ട്രോനോട്ടുകൾക്കായി 1000 പൗണ്ട് അവശ്യസാധനങ്ങളുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു പൊങ്ങി.

2013-ലും 2015-ലും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഫാൽക്കൺ-9 വീണ്ടും വാർത്ത സൃഷ്ടിച്ചു. 2007 മാർച്ചിൽ സ്പേസ് എക്സിന്റെ സ്വപ്നപദ്ധതിയായ പുനരുപയോഗ സാധ്യതയുള്ള റോക്കറ്റ് വിക്ഷേപണവും വിജയം കണ്ടു. ഇത് ബഹിരാകാശയാത്രകളുടെ ഭീമമായ ചെലവുകൾക്ക് ബദൽ ആശയമെന്ന നിലയ്ക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഫാൽക്കൺ ഹെവിയുടെ മറ്റൊരു ശ്രദ്ധേയ ബഹിരാകാശയാത്ര 2018 ഫ്രെബുവരി ആറിനായിരുന്നു. അമേരിക്കയിൽ ഫ്ളോറിഡയിലുള്ള കെയ്പ് കാനവറിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ചെറിനിറത്തിലുള്ള ടെസ്ല കാറിനെയും അതിൽ ഇരുത്തിയ സ്റ്റാർമാൻ എന്ന ഡമ്മി മനുഷ്യനെയും വഹിച്ചാണ് ഫാൽക്കൺ ഹെവി അന്ന് കുതിച്ചുപൊങ്ങിയത്, 63800 കിലോഗ്രാം ഭാരം ഒറ്റ വിക്ഷേപണത്തിൽ ബഹിരാകാശത്ത് എത്തിക്കാനാകുമെന്ന് സ്പേസ്എക്സ് ലോകത്തോട് പറഞ്ഞു. അതോടെ ഫാൽക്കൺ ഹെവി ലോകത്തെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായി. 2004-ൽ വിക്ഷേപിച്ച ഡെൽറ്റ 1-നായിരുന്നു അതുവരെ റെക്കോഡ്. ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി അന്നാദ്യമായാണ് മനുഷ്യൻ വാണിജ്യവാഹനത്തെ ഭൂമിയുടെ അതിർത്തി കടത്തിയതെന്നതും പ്രത്യേകത.  2026.ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്ക്. 

നിരവധി ആളുകൾക്ക്​ ചൊവ്വയിലേക്ക്​ ടൂറിസ്റ്റായി പോയി വരാമെന്നും,  പിന്നീട് അവിടെ മനുഷ്യർക്ക് താമസിക്കാൻ പറ്റുമെന്നാണ്  ​ മസ്​ക്​ ഉറപ്പുനൽകുന്നത്​. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ താൻ ബഹിരാകാശ യാത്ര നടത്തുമെന്നും പറഞ്ഞിരുന്നു. 2050ൽ പത്തുലക്ഷം പേർ ചൊവ്വയിൽ താമസം തുടങ്ങുമെന്നാണ് ഇലോൺ മസ്ക് സ്വപ്നം കാണുന്നത്. ആ സ്വപ്നത്തിലെക്കുള്ള സുപ്രധാന കണ്ടുപിടിത്തം തന്നെയാണ് ചൊവ്വയിലെ വൻതോതിലുള്ള ജലസാന്നിധ്യം

Post a Comment

Previous Post Next Post