TECH Malayalam | Latest News Updates From Technology In Malayalam

വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച്‌ വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു.

വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച്‌ വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ നിങ്ങള്‍ക്ക് മറയ്‌ക്കേണ്ടവരില്‍ നിന്ന് മറച്ചുപടിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ് ആപ്പ് ഒരുക്കുന്നത്.

Everyone അഥവാ എല്ലാവര്‍ക്കും പ്രൊഫൈല്‍ ഫോട്ടോ കാണാം, അല്ലെങ്കില്‍ കോണ്ടാക്‌ട്‌സില്‍ ഉള്ളവര്‍ക്ക് മാത്രം (My Contacts) അതുമല്ലെങ്കിൽ ആരും കാണേണ്ട (Nobody) ഈ മൂന്നു ഓപ്ഷനുകളാണ് നിലവില്‍ വാട്ട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഉള്ളത്. വാട്സ്ആപ്പ് സെറ്റിങ്സിൽ അകൗണ്ട് സെറ്റിങ്സിനകത്തുള്ള പ്രൈവസി (Privacy) സെറ്റിംഗ്സ് തുറന്നാൽ ഈ ഓപ്ഷനുകൾ മാറ്റം വരുത്താം.

എന്നാല്‍ ചില പ്രത്യേക കോണ്‍ടാക്‌ട് ലിസ്റ്റുകളെ മാറ്റി നിര്‍ത്തി ചിലര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന വിധത്തില്‍ പ്രൊഫൈല്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലാസ്റ്റ് സീന്‍ എന്നതിനും ഇതേ ഫീച്ചര്‍ ലഭ്യമാകും. വാട്ട്‌സ് ആപ്പ് സ്റ്റേറ്റസിന് നേരത്തെ തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്. ഈ ശ്രേണിയിലേക്കാണ് പ്രൊഫൈല്‍ ഫോട്ടോയും കൂടി എത്തുന്നത്.ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഫീച്ചര്‍ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്.

അഡ്മിന് പോസ്റ്റിങ്ങ്‌ നിയന്ത്രിക്കാം

ഇതിന് പുറമെ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറും പണിപ്പുരയിലാണ്. അഡ്മിനുകള്‍ക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഓപ്ഷന്‍ ലഭ്യമാകും. ഇതോടെ ഗ്രൂപ്പിലെ ഒരു മേസേജ് ഗ്രൂപ്പ് അഡ്മിന്‍ ഡിലീറ്റ് ചെയ്യുകയും ആ മേസേജ് ഗ്രൂപ്പിലെ എല്ലാവര്‍ക്കും അപ്രത്യക്ഷമാവുകയും ചെയ്യും.‘റിമൂവ്ഡ് ബൈ അഡ്മിന്‍’ എന്നായിരിക്കും പകരം കാണുന്ന സന്ദേശം.

ഈ രണ്ടു പുതിയ ഫീച്ചർകളും ഉടൻതന്നെ പുതിയ അപ്ഡേറ്റിൽ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post