TECH Malayalam | Latest News Updates From Technology In Malayalam

നാസയുടെ പേടകം ആദ്യമായി സൂര്യനെ തൊട്ടു ചരിത്രം കുറിച്ചു!!

 

Image courtesy: NASA/Johns Hopkins APL/Steve Gribben

നാസ 3 വർഷം മുൻപ്, 2018 ഓഗസ്റ്റ് 12 ൽ വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ്  ( Parker Solar Probe ) എന്ന പേടകം 130 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച്,  സൂര്യന്റെ അന്തരീക്ഷമായ കൊറോണ ( Corona ) യിലൂടെ കടന്നെന്നു നാസ അറിയിച്ചു. 150 കോടി യുഎസ് ഡോളർ ചെലവു വരുന്നതാണ് പാർക്കറിന്റെ യാത്ര.

കത്തി ജ്വലിക്കുന്ന സൂര്യന്റെ അരികെ ഒരിക്കലും പോകാൻ പറ്റില്ലെന്ന് , പലരും വിശ്വസിക്കുമ്പോഴാണ് നവീന ശാസ്ത്ര സാങ്കേതിക വിദ്യയുടെ ബലത്തിൽ ഒരു മനുഷ്യനിർമിത വസ്തു സൂര്യന്റെ അരികെ എത്തിയത് .

Illustration of NASA’s Parker Solar Probe approaching the Sun.  Courtesy: NASA/Johns Hopkins APL/Steve Gribben

ഏപ്രിലിലാണ് പേടകം ഇതിലൂടെ കടന്നതെങ്കിലും ഇപ്പോൾ മാത്രമാണു നാസയ്ക്ക് ഇതു സ്ഥിരീകരിക്കാൻ കഴിഞ്ഞത്. നിലവിൽ മണിക്കൂറിൽ അഞ്ച് ലക്ഷം കിലോമീറ്റർ എന്ന വേഗത്തിലാണു പേടകം സഞ്ചരിക്കുന്നത്. ഇതോടെ നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിൽ വൻ കുതിച്ചുചാട്ടമാണു മനുഷ്യരാശി നേടാൻ പോകുന്നതെന്ന് നാസ ഹീലിയോഫിസിക്‌സ് വിഭാഗം മേധാവി നിക്കോള ഫോക്‌സ് പറഞ്ഞു. നാസ ഇതുവരെ നടത്തിയിട്ടുള്ള ദൗത്യങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായാണു പാർക്കർ സോളർ പ്രോബ് കണക്കാക്കപ്പെടുന്നത്.  2025ൽ ദൗത്യം സൂര്യന് ഏറ്റവും അടുക്കലെത്തും. മണിക്കൂറിൽ 6,90,000 കിലോമീറ്റർ എന്ന അതിവേഗത്തിലാകും അപ്പോൾ ദൗത്യം യാത്ര ചെയ്യുക. സൂര്യമണ്ഡലത്തിന് 70 ലക്ഷം കിലോമീറ്റർ സാമീപ്യത്തിൽ അന്നു പാർക്കർ എത്തും.

ചിക്കാഗോ സർവകലാശാലാ പ്രഫസറും പ്രമുഖ ഭൗതികശാസ്ത്രജ്ഞനുമായ യൂജീൻ പാർക്കറുടെ ( Eugene Parker ) പേരിലാണു ദൗത്യം നാമകരണം ചെയ്തിട്ടുള്ളത്. ഈ വർഷം ഏപ്രിലിൽ ആൽഫ്വെൻ ക്രിട്ടിക്കൽ ബൗണ്ടറി ( Alfvén critical surface ) എന്ന ഭാഗമാണു പാർക്കർ മറികടന്നത്. സൗര അന്തരീക്ഷത്തിന്റെ അതിർത്തിയാണ് ഇത്. മൂന്നു തവണ സൗര അന്തരീക്ഷത്തിലേക്കു പാർക്കർ കടന്നുകയറിയെന്നും നാസ പറയുന്നു.

സൂര്യന്റെ കൊറോണയുടെയും കാന്തികമണ്ഡലത്തിന്റെയും ഘടനയും പഠിക്കുകയെന്നതാണ് പാർക്കറിന്റെ പ്രധാന ദൗത്യം. പ്രത്യേക കാർബൺ കോംപസിറ്റുകൾ ഉപയോഗിച്ചാണു സൂര്യന്റെ കടുത്ത ചൂടൂ നിറഞ്ഞ അന്തരീക്ഷം പേടകം തരണം ചെയ്യുന്നത് . 1270 ഡിഗ്രി സെൽഷ്യസ് താപനില വരെ ചെറുക്കാൻ പേടകത്തിനു കരുത്തുണ്ട്.

Post a Comment

Previous Post Next Post