സൗജന്യമായി നൽകി ഉപഭോക്താക്കൾക്ക് 'അഡിക്ഷൻ' ഉണ്ടാക്കുക. പിന്നീട് പണം ആവശ്യപെടുക. ബിസിനസ് ലോകം ഈ രീതി ഉപയോഗപെടുത്തിയത് പുകവലി / മദ്യ ഉൽപ്പന്നങ്ങളിലാണെന്ന് പലരും പറയാറുണ്ട്. കാലമെത്ര കഴിഞ്ഞാലും ഈ ബിസിനസ് രീതി മാറില്ല!! ഇപ്പോൾ കേൾക്കാൻ തുടങ്ങുന്ന വാർത്തയും മറ്റൊന്നല്ല.
ഇതുവരെ സൗജന്യമായി കിട്ടികൊണ്ടിരുന്ന
ഇന്‍സ്റ്റഗ്രാമില്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തും. ഇങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ പോസ്റ്റുകള്‍ കാണണമെങ്കില്‍ അതിനു കാഴ്ചക്കാര്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് കാശു നല്‍കേണ്ടി വരും.
പുതിയ നീക്കത്തില്‍ ഇന്‍സ്റ്റഗ്രാം കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് നേരിട്ട് പണം വാങ്ങാനുള്ള അനുമതിയായിരിക്കും നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെറിയാണ് ഈ കാര്യം അറിയിച്ചത്.
തുടക്കത്തില്‍ ഈ ഫീച്ചര്‍ കുറച്ച് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക. തങ്ങളുടെ എക്‌സ്‌ക്ലൂസിവ് ഉള്ളടക്കങ്ങള്‍ - വിഡിയോ, സ്‌റ്റോറീസ് തുടങ്ങിയവ കാണുന്നതിന് സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് പണം ഈടാക്കാമെന്നാണ് പറയുന്നത്.
ഒരു പെയ്ഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ യൂസര്‍ നെയിമിന് അടുത്ത് പര്‍പ്പിള്‍ നിറത്തിലുള്ള ബാഡ്ജ് കാണിച്ചിരിക്കും. ഇതിപ്പോള്‍ അമേരിക്കയിലും ഇന്ത്യയിലുമുള്ള ചില ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇന്‍സ്റ്റഗ്രം നല്‍കിയിരിക്കുന്നത്. പ്രാദേശിക നാണയത്തില്‍ പണം സ്വീകരിക്കാനുള്ള അവസരമായിരിക്കും പെയ്ഡ് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുക. തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം കിട്ടാന്‍ സഹായിക്കുക എന്നത് മെറ്റാ കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്നാണ് എന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. തങ്ങളുടെ കണ്ടെന്റിന്റെ കാഴ്ചക്കാർ, പാര്‍ട്ണര്‍മാർ, ബ്രാന്‍ഡുകൾ എന്നിവയിൽ നിന്നും പണം വാങ്ങാനുള്ള അവസരമായിരിക്കും ലഭിക്കുക.
പര്‍പ്പിള്‍ ബാഡ്ജ് ലഭിക്കേണ്ടവര്‍ക്ക് മൂന്നു തരത്തിലുള്ള മാസവരികളില്‍ ഒന്ന് തിരഞ്ഞെടുക്കാം ₹ 85, ₹ 440, ₹ 890 എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. ഇങ്ങനെ മാസവരി അടയ്ക്കുന്നവര്‍ക്ക്, ഇന്‍സ്റ്റഗ്രാം ലൈവ് അടക്കം തങ്ങളുടെ കണ്ടെന്റ് കാണാന്‍ എത്തുന്നവരില്‍ നിന്ന് പണം വാങ്ങാന്‍ സാധിക്കും.
ഈ ഫീച്ചര്‍ താമസിയാതെ ഫെയ്‌സ്ബുക്കിലും വന്നേക്കും.
സബ്‌സ്‌ക്രിപ്ഷന്‍ ടിക്‌ടോക്കും കൊണ്ടുവരുന്നുണ്ട്. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളും ഇതേ കുറിച്ച് ചിന്തിക്കുന്നുണ്ടത്രെ!