നാടോടുമ്പോൾ കൂടെ ഓടുന്ന വീടുമായി എൽജി !! എൽജി ഒമ്നിപോഡ് (LG Omnipod ) വീടാണോ വണ്ടിയാണൊ??!!

ലക്ഷങ്ങൾ ചെലവിട്ട് മോഡിഫിക്കേഷൻ നടത്തിയ കാരവാനുകൾ (Caravan )

സ്വന്തമായുള്ള

പ്രശസ്ത സിനിമാ നടിനടന്മാരെ പറ്റിയ നാം കേട്ടിട്ടുണ്ട്. ഇത്തരം കാരവാനുകളിൽ നിന്നും ഒരു പാട് അഡ്വാൻസ്ഡ് ടെക്‌നോളജിയുള്ള സഞ്ചരിക്കുന്ന അത്യാഡംമ്പര വീടാണോ വാഹനമാണോ എന്ന് പറയാൻ പറ്റാത്ത ഒരു മൈക്രോ ബസാണ് ( Microbus )

 കൊറിയൻ കമ്പനി എൽ ജി ഇറക്കി യിരിക്കുന്നത്. 

എൽജി വിഷ്യൻ ഒമ്നിപോഡ് - മറ്റൊരു വീട് ( LG Vision OMNIPOD

(Another Home)  എന്ന ടാഗ് ലൈൻ വെച്ചാണ് ഇത് ഇറക്കിയത്.



ഒമ്നിപോഡിൽ

എൽജി വീട്ടുപകരണങ്ങൾ 

വാഹനത്തിനുള്ളിലെ ഉപയോഗത്തിനായി  റീടൂൾ ചെയ്ത ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ എൽജിയുടെ സ്വന്തം വെർച്വൽ ഇൻഫ്ലുവൻസറായ റിയയിൽ ( Reah ) നിന്നുള്ള നിർമ്മിത ബുദ്ധിയുടെ

( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) സഹായത്തോടെ സേവനങ്ങളും നൽകുന്നു. കൂടാതെ മെറ്റാവേഴ്സ് സംവിധാനവും ഇതിലുണ്ട്. ആവശ്യാനുസരണം ക്രമീകരിക്കാൻ പറ്റുന്ന മോഡുലാർ ഉപകരണങ്ങളാണ് ഇതിലുള്ളത്.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ലക്ഷ്യസ്ഥാനം ഫീഡ് ചെയ്താൽ സ്വയം ഡ്രൈവ് ചെയ്തു പോകാമെന്നതാണ്.




"ഒരു ഹോം ഓഫീസ്, ഒരു വിനോദ കേന്ദ്രം അല്ലെങ്കിൽ ഒരു ലോഞ്ച്" ആയി പ്രവർത്തിക്കാൻ കഴിയുന്ന മൊബിലിറ്റി കൺസെപ്റ്റ് സൊല്യൂഷനായ ഒമ്നിപോഡ് ഫെബ്രുവരി 10 ന് തെക്കൻ സിയോളിലെ COEX കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൊബിലിറ്റി മേളയിൽ പ്രദർശിപ്പിക്കും.




"ഉപഭോക്തൃ വീട്ടുപകരണങ്ങൾ, ഡിസ്പ്ലേ, വാഹന ഘടകങ്ങൾ എന്നിവയിൽ കമ്പനിയുടെ ശക്തിയെ അടിസ്ഥാനമാക്കിയുള്ള ഭാവിയിൽ സ്വയം ഡ്രൈവ് ചെയ്യുന്ന, സ്മാർട്ട് വാഹനങ്ങൾക്കായുള്ള എൽജിയുടെ കാഴ്ചപ്പാടാണ് ഓമ്നിപോഡ് പ്രതിനിധീകരിക്കുന്നത്," എൽജിയുടെ ഡിസൈൻ സെന്റർ മേധാവി ലീ ചുൽ-ബേ ( Lee Chul-bae ) പറഞ്ഞു.







Previous Post Next Post