ലോകത്തിൽ ഏറ്റവും അധികം ഫാൻസുകളുള്ള ടെക് കമ്പനികളിൽ ഒന്നായ ആപ്പിളിന്റെ മൊത്തം ആസ്തി 3 ട്രില്യൻ ഡോളർ (ഏകദേശം 223.76 ലക്ഷം കോടി രൂപ) കവിഞ്ഞു. ഇത് ആദ്യമായാണ് ഒരു കമ്പനി മൂന്നു ട്രില്യൻ ഡോളർ മൂല്യം കടക്കുന്നത്. ഓഹരി മൂല്യം 3 ട്രില്യന്‍ ഡോളര്‍ കടക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പബ്ലിക് ലിസ്റ്റഡ് കമ്പനിയായിരിക്കുകയാണ് ആപ്പിള്‍.
ഈയിടെ ആപ്പിൾ 40 ദശലക്ഷത്തിലധികം ഐഫോണുകൾ വിറ്റതായാണ് റിപ്പോർട്ട്. ചിപ്പ് ക്ഷാമം ഉണ്ടായിരുന്നിട്ടും ഇത് റെക്കോർഡാണ്. അതേസമയം, ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ എസ്ഇ 5ജി-ക്ക് ഏകദേശം 140 കോടി ലോ-മിഡ് എൻഡ് ആൻഡ്രോയിഡ് ഉപയോക്താക്കളെയും 30 കോടി പഴയ ഐഫോൺ ഉപയോക്താക്കളെയും ആകർഷിക്കാൻ കഴിവുണ്ടെന്നും വിശകലന വിദഗ്ധർ പ്രവചിക്കുന്നു.
AAP45 വര്‍ഷങ്ങള്‍ പിന്നിടുന്ന ആപ്പിൾ കമ്പനി സ്ഥാപിച്ചത് സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റോണള്‍ഡ് വെയ്ന്‍ എന്നിവരായിരുന്നു . ആപ്പിള്‍ കംപ്യൂട്ടർ 1976 ല്‍ ആണ് പുറത്തിറക്കിയത്.
ആപ്പിൾ കമ്പനിയുടെ നാൾവഴികൾ
• മക്കിന്റോഷ് പഴ്‌സനല്‍ കംപ്യൂട്ടര്‍ അവതരിപ്പിക്കുന്നത് 1984 ലാണ്.
• ഐപോഡ് 2001ല്‍ ആണ് ആദ്യം പുറത്തിറക്കിയത്.
• ആപ്പിള്‍ സ്‌റ്റോര്‍ തുടങ്ങുന്നത് 2001 ലാണ്. ഇന്ത്യയില്‍ ആദ്യ ആപ്പിള്‍ സ്‌റ്റോര്‍ താമസിയാതെ ഹൈദരാബാദിലോ ബെംഗളൂരുവിലോ തുറക്കുമെന്നാണ് അഭ്യൂഹം.
• 2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ചു.
• 2008ൽ ആപ്പിള്‍ ആപ് സ്റ്റോറുകള്‍ അവതരിപ്പിക്കുന്നതിനു മുൻപും ആപ് സ്റ്റോറുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ കണ്ടെത്തുക എന്നത് ആപ്പിളിന്റെ ആപ് സ്റ്റോറിൽ വളരെ ലളിതമായ രീതിയിലായിരുന്നു. ആപ്പിള്‍ അവതരിപ്പിച്ച ആപ് മാര്‍ക്കറ്റ് പ്ലെയ്‌സ്, ബില്യന്‍ കണക്കിനു ഡോളര്‍ ഒഴുകുന്ന ഒരു വൻകിട ബിസിനസായി മാറി.
• മാക്ബുക്ക് എയര്‍ ( MacBook Air ) 2008ലാണ് ലോഞ്ച് ചെയ്തത്.
∙ ഐപാഡ് 2010ൽ ഇറക്കി.
• ആപ്പിള്‍ വാച്ച് 2015ൽ ലോഞ്ച് ചെയ്തു.